Thursday, 16 July 2015

ബാഹുബലി ഹോളിവഡിനുള്ള മറുപടി



                         

                               വ്യവസ്ഥാപിത നെഫ്രയിമുകളില്‍ നനിന്നും പുറത്ത് കടന്ന ഒരു ചിനത്രമായി കാണാവുന്ന ഒരു ചിനത്രമാണ് ബാഹുബലി. ഇന്ത്യന്‍ സിനനിമയില്‍ ബജറ്റിന്റേയും ബോക്‌സോഫീസിന്റേയും കണക്ക് പറഞ്ഞ് ഞെട്ടിച്ച ചില സംവിധായകര്‍ക്കെ ങ്കിലും ഇനനി കുറച്ച് നനാള്‍ ഒളിച്ചിരിക്കേണ്ടി വന്നേക്കും. കാരണം ബാഹുബലി പൊളിച്ചെഴുതിയത് ഇന്ത്യന്‍ ചലച്ചിനത്ര ചരിനത്രം കൂടിയാണ്. പാരീസിലെ നഗ്രാന്‍ഡ് കഫേയില്‍ ആദ്യ ചലനനചിനത്രം ഓടിയതിന്റെ പതിനെനട്ടാം വര്‍ഷം സ്വന്തമായി സിനനിമയെടുത്ത് ലോകത്തെ ഞെട്ടിച്ച ഇന്ത്യന്‍ ചലച്ചിനത്ര മേഖല ഒരിക്കല്‍ കൂടി ലോകത്തിനന് മുന്‍പില്‍ തല ഉയര്‍ത്തിയിരിക്കുന്നു. ഒരു കാലത്ത് ഇന്ത്യന്‍ സിനനിമ എന്നാല്‍ ബംഗാളിയോ ഹിന്ദിയോ മറാഠിയോ ആയിരുന്നെങ്കില്‍ ബാഹുബലിയുടെ വരവോടെ ഇന്ത്യന്‍ സിനനിമ തെലുങ്ക് സിനനിമയെന്ന് സങ്കേതത്തിലേക്ക് ചുരുങ്ങി. സാങ്കേതിക വിദ്യകളുടെ ഉപയോഗത്തില്‍ ഹോളിവുഡിനെന അനനുസ്മരിപ്പിക്കുന്ന ഒരത്ഭുത ചിനത്രം തന്നെയാണ് ബാഹുബലി.

ഹോളിവുഡില്‍ ലെജന്‍ഡറി പികിചേഴ്‌സ് പുറത്തിറക്കിയ നത്രീ ഹണ്‍നഡ്രഡ് സീരീസ് ചിനത്രങ്ങളിലെ ചില രംഗങ്ങള്‍ ബാഹുബലിയില്‍ നപ്രതിഫലിക്കുന്നു
്. മാനത്രമല്ല ഇന്ത്യന്‍ സിനനിമ രാജാവിന്റയും രാജ്യത്തിന്റേയും കഥ പറഞ്ഞപ്പോഴെല്ലാം അതിന്റെ നപ്രമേയം നപ്രതികാരമായിരുന്നു.ബാഹുബലിയും ആ പതിവ് തെറ്റിച്ചില്ല. ചെറുപ്പത്തില്‍ വേര്‍പ്പെട്ടുപോകുന്ന രാജകുടുംബത്തിലെ സഹോദരങ്ങള്‍ പുരസ്പരം ഏറ്റുമുട്ടുന്നതും രാജ്യത്തിനന് വേണ്ടി യുദ്ധം ചെയ്യുന്നതും നനമ്മുടെ ചലച്ചിനത്ര ലോകത്തിനന് പുതുമയല്ല. പക്ഷെ ഇത്തരം സിനനിമകള്‍ക്കെല്ലാം ക്ലൈമാക്‌സ് വ്യത്യസ്തമായിരുന്നു. നപ്രമേയത്തില്‍ പുതുമയൊന്നുമില്ലെങ്കിലും അവതരണത്തിലും ആഖ്യാനനത്തിലും അനനുകരിക്കാനനാവാത്ത സങ്കേതങ്ങളാണ് ബാഹുബലി അവതരിപ്പിച്ചത്. ഇടക്കിടെ ചില അതിമാനനുഷിക രംഗങ്ങള്‍ കടന്നു വന്നത് പുതുതലമുറ നേപ്രക്ഷകര്‍ക്ക് കല്ലുകടിയായി. ആദ്യ പകുതിയിലെ ചില രംഗങ്ങളും വിരസമായിരുന്നു. നപ്രത്യേകിച്ച് ചില നപ്രണയ രംഗങ്ങളും, പാട്ടും, ചില സംഘട്ടനന രംഗങ്ങളും, മഹിഷ്മതി രാജ്യത്തേക്ക് നേപ്രക്ഷകനെന എത്തിക്കാനനുള്ള വഴികളും. ഒരു പക്ഷെ കഥാപശ്ചാത്തലം ആവശ്യപ്പെടുന്ന വിരസതയാകാം ഇത്. വിരസതയ്ക്ക് വിരാമമിട്ട് സിനനിമയും നേപ്രക്ഷകനനും മഹിഷ്മതിയിലെത്തുന്നതോടെ ടോപ്ഗിയറിലായി. വിഷ്യല്‍ ഇഫക്ട്‌സിന്റെ മായാനപ്രപഞ്ചമാണ് പിന്നീട് നേപ്രക്ഷകനെന കാത്തിരിക്കുന്നത്. പുരാണങ്ങളേയും ഇതിഹാസങ്ങളേയും സ്‌നേനഹിക്കുന്ന ഇന്ത്യന്‍ ചലച്ചിനത്ര ആരാധകര്‍ക്ക് എസ് എസ് രാജമൌലി എന്ന നപ്രതിഭ സമ്മാനനിച്ചത് നപ്രതീക്ഷകള്‍ക്കും ഒരുപാട് മുകളിലായിരുന്നു. ആതിരപ്പള്ളി വെള്ളച്ചാട്ടം മുന്‍പ് പലതവണ കണ്ടിട്ടുള്ളവര്‍ക്കും ബാഹുബലിയിലെ ആദ്യ രംഗങ്ങള്‍ കാണുമ്പോള്‍ കണ്ണു തള്ളും. കെ കെ സെന്തില്‍ കുമാര്‍ എന്ന ഛായാനഗ്രാഹകന്റെ കഴിവ് തന്നെ കാരണം. മഹിഷ്മതി രാജ്യത്ത് ഭീമാകാരമായ പൂര്‍ണ്ണകായ ശില്പം ഉയര്‍ത്തുന്ന രംഗങ്ങളും സെന്തില്‍ കുമാറിന്റെ കൈയ്യൊപ്പുണ്ടായിരുന്നു. ചിനത്രത്തിന്റെ നഗ്രാഫിക്‌സ് എടുത്തു പറയേണ്ട ഘടകം തന്നെയാണ്.  സിനനിമയില്‍ എങ്ങനെന നഗ്രാഫിക്‌സ് ഉപയോഗിക്കണമെന്ന് ബാഹുബലിയിലൂടെ നശ്രീനനിവാസ മോഹന്‍ ചലച്ചിനത്ര ലോകത്തിനന് കാട്ടിക്കൊടുക്കുകയായിരുന്നു. നനിരവധി സിനനമകളില്‍ യുദ്ധങ്ങള്‍ കണ്ടിട്ടുണ്ടെങ്കിലും തീയ്യേറ്ററിലെ സീറ്റില്‍ നനിന്നെഴുന്നേറ്റു പോകുന്ന തരത്തില്‍, പെരുവിരലില്‍ നനിന്നൊരു തരിപ്പിയരുന്ന രീതിയില്‍ യുദ്ധരംഗങ്ങല്‍ കാണാന്‍ ബാഹുബലി വഴിയൊരുക്കി. ഇവിടെയാണ് സ്റ്റണ്ട് മാസ്റ്റര്‍ ആരാണെന്ന ചോദ്യം ഉയരുന്നത്. സംഘട്ടനന രംഗങ്ങളെ ചാരുതയോടെ ഒരുക്കിയ പീറ്റര്‍ ഹെയ്ന്‍ അഭിനനന്ദനനമര്‍ഹിക്ക ുന്നു. ഇരുനനൂറേക്കര്‍ ചുറ്റുപാടില്‍ മഹിഷ്മതി എന്ന രാജ്യത്തിനന് രൂപം നനല്‍കിയ സാബുസിറില്‍ എന്ന മലാളിയാണ് ബാഹുബലിയിലെ മറ്റൊരത്ഭുതം കാട്ടിത്തന്നത്. രാജമൗലിയുടെ സ്ഥിരം സംഗീതസംവിധായകനനായി എം എം കീരവാണി  ഒരുക്കിയ ബിജിഎം നേപ്രക്ഷകനെന സീറ്റില്‍ അമര്‍ന്നിരിക്കാന്‍ നേപ്രരിപ്പിക്കുന്നു. എന്തോ ഒരു മാനന്ത്രികത ആ സംഗീതത്തിനനുണ്ടായിരുന്നു. തീയ്യേറ്റര്‍ വിട്ടാലും ബാഹുബലിയുടെ ചില മുഴക്കള്‍ കാതുകളില്‍ മുഴങ്ങിക്കൊണ്ടിരിക്കും.

സിനനിമയ്ക്ക് എനത്ര നനല്ല കഥയുണ്ട ായാലും തിരക്കഥയുണ്ട ായാലും മേക്കിംഗ് അതി ഭീകരമായാലും കഥാപാനത്രം ആവശ്യപ്പെടുന്ന നപ്രകടനനം പുറത്തെടുക്കാന്‍ അഭിനേനതാക്കള്‍ക്ക ായില്ലെങ്കില്‍ സിനനിമ പൊളിയും. അത് നേപ്രക്ഷകനെന അലോസരപ്പെടുത്തും. ബാഹുബലിയില്‍ രാജമൗലി ഏല്‍പ്പിച്ച ദൗത്യം ചിലരൊക്കെ നപ്രതീക്ഷിച്ചതിലും ഭംഗിയാക്കിയപ്പോള്‍ ചിലര്‍ നനിഷ്‌നപ്രഭരായി. കഥാപാനത്രത്തിനനനനുസരിച്ച് മാറാന്‍ ആ അഭിനേനതാക്കള്‍ക്ക ായില്ല.

ആകാര ഭംഗി കൊണ്ടും അഭിനനയം കൊണ്ടും ശിവയേയും ബാഹുബലിയേയും അവതരിപ്പിച്ച
നപ്രഭാസ് അക്ഷരാര്‍ത്ഥത്തില്‍ കഥാപാനത്രമായി. നപ്രതിനനായകനനായ റാണ ദഗ്ഗുപതിയും മോശമാക്കിയില്ല. നപ്രഭാസും റാണയും മത്സരിച്ച് അഭിനനയിച്ചപ്പോള്‍ കൈയ്യടി അര്‍ഹിക്കുന്ന ചില രംഗങ്ങളില്‍ കൈയ്യടിക്കാന്‍ പോലും നേപ്രക്ഷകര്‍ മറന്നു. കട്ടപ്പ എന്ന സര്‍വ്വസൈനന്യാധിപനെന അവതരിപ്പിച്ച സത്യരാജാണ് എല്ലാ അര്‍ത്ഥത്തിലും കഥാപാനത്രത്തെ ഉള്‍ക്കൊണ്ടത്. ബാഹുബലി കണ്ടിറങ്ങുന്നവര്‍ കട്ടപ്പയെ ഒപ്പം കൂട്ടുമെന്നുറപ്പ്. നപ്രായത്തെ വെല്ലുന്ന നപ്രകടനനം പുറത്തെടുത്ത രമ്യ കൃഷ്ണന്റ നപ്രകടനനം കണ്ടപ്പോള്‍ ആണത്തമുള്ള ഒരു നനായികയെ ലഭിച്ചു എന്നാണ് തോന്നിയത്. സ്വാഭാവികമായ നപ്രകടനനത്തിലൂടെ രാജഭരണത്തിന്റെ എല്ലാ അധികാരങ്ങളും ആഢ്യതയും ശിവഗാമി എന്ന ആ രാജമാതാവിന്റെ കണ്ണുകളിലും മുഖത്തും ആകാരനപ്രകടനനങ്ങ ളിലും നപ്രതിഫലിച്ചു. നനാസറും നപ്രതിഭയ്‌ക്കൊത്ത നപ്രകടനനം പുറത്തെടുത്തു. ആദ്യ ഭാഗമായതുകൊണ്ട ാവും അനനുഷ്‌ക്കയ്ക്ക് കാര്യമായി ഒന്നും ചെയ്യാനനില്ലായിരുന്നു. അവന്തിക എന്ന നനായിക കഥാപാനത്രത്തെ അവതരിപ്പിച്ച തമന്ന ശരിക്കും മടുപ്പിച്ചു. പഴശ്ശിരാജയില്‍ പത്മനപ്രിയ ചെയ്തതും ഉറുമിയില്‍ ജെനനീലിയ ഡിസൂസ ചെയ്തതും തമന്നയുടെ അവന്തികയോട്  താരതമ്യപ്പെടുത്തിയാല്‍ നേപ്രക്ഷന്‍ കുഴങ്ങും. നേനാക്കിലും, നനടപ്പിലും നനാടകീയത. താരതമ്യങ്ങള്‍ ശരിയായ നനടപടിയല്ല. നപ്രത്യേകിച്ച് ചലച്ചിനത്ര മേഖലയില്‍. നനിരവധി റെക്കോര്‍ഡുകളും സ്വന്തമാക്കിയാണ് ചിനത്രം മടങ്ങുന്നത്. അണിയറയിലും അരങ്ങത്തും എന്തിനന് ബോക്‌സോഫീസില്‍ പോലും. ഇന്ത്യന്‍ സിനനിമയിലെ മറ്റ് ചലച്ചിനത്ര സംവിധായകര്‍ക്ക് ചെറിയ ക്ഷീണമുണ്ട ാക്കിയെന്നത് സത്യം. പക്ഷെ ഇനന് ഇന്ത്യന്‍ സിനനിമയാണ് ബാഹുബലിയും ചരിനത്രമായേക്കാം. മാറാലയും, പൊടിയും പിടിച്ച് ചരിനത്രത്തിന്റെ അവശേഷിപ്പുകള്‍ ബാക്കിയാക്കി അടുത്ത നബ്രഹ്മാണ്ട സിനനിമയ്ക്ക് വഴിമാറുന്ന ചരിനത്രം.

കാണാത്ത അത്ഭുതങ്ങള്‍ കാണുമ്പോള്‍ അമ്പരക്കുന്നതില്‍ തെറ്റില്ല. ബാഹുബലി അങ്ങനെനയൊരത്ഭുതമാണ്. ചലച്ചിനത്രത്തിന്റെ സങ്കേതങ്ങളെ ഇഷ്ടപ്പെടുന്ന ആര്‍ക്കും എല്ലാ അര്‍ത്ഥത്തിലും നബ്രഹ്മാണ്ഡചിനത്രമായ ബാഹുബലി കാണാന്‍ തീയ്യേറ്ററുകളില്‍ പോകാം. ധൈര്യമായി പറയാം ഇതാണ് സിനനിമ, ഇതാണ് ഞങ്ങള്‍ പറഞ്ഞ ഇന്ത്യന്‍ സിനനിമ. ഹോളിവുഡിനനും ലോക സിനനിമയ്ക്കുമുള്ള ഇന്ത്യന്‍ സിനനിമയുടെ മറുപടി. പറഞ്ഞ് നനിര്‍ത്തേണ്ടിടത്തി തന്നെയാണ് ബാഹുബലി കഥ പറഞ്ഞി നനിര്‍ത്തിയത്. അടുത്ത ഭാഗത്തിനനായുള്ള അതിയായ ആകാംഷ നേപ്രക്ഷകനനില്‍ കുത്തി നനിറച്ചു കൊണ്ട്, നേപ്രക്ഷക മനനസുകളില്‍ നനിറയെ സംശയങ്ങള്‍ അവശേഷിപ്പിച്ചു കൊണ്ട്. കാത്തിരിക്കാം, ബാഹുഹലിയുടെ അടുത്ത ഭാഗത്തിനനായി. . . .



Wednesday, 1 July 2015

മലയാള സിനിമ അര വര്ഷം 2015

2015 ലെ അര വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ 68 സിനിമകളാണ് കേരളത്തിലെ തീയ്യേറ്ററുകളിലെത്തിയത്. നിരവധി നേട്ടങ്ങളും നഷ്ടങ്ങളും കണ്ടാണ് മലയാള ചലച്ചിത്ര ലോകത്തിന്റെ ആറ് മാസങ്ങള്‍ പിന്നിടുന്നത്. കൂട്ടത്തില്‍ ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ടതും കളക്ഷന്‍ നേടിയതും അല്‍ഫോണ്‍സ് പുത്രന്റെ പ്രേമമാണ്.

കെഎസ്എഫ്ഡിസി ചെയര്‍മാന്‍ സ്ഥാനത്തേക്ക് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ വന്നത് മലയാള ചലച്ചിത്ര ലോകത്ത് ഇത്തവണത്തെ പ്രധാന മാറ്റങ്ങളിലൊന്നാണ്. ജനകീയ സിനിമകളെ പ്രോത്സാഹിപ്പിക്കാന്‍ കെഎസ്എഫ്ഡിസി തയ്യാറാവുകയും സംസ്ഥാന അവാര്‍ഡിലടക്കം ശ്രദ്ധ നേടിയ ക്രൈം നമ്പര്‍ 89, അസ്തമയം വരെ എന്നീ ചിത്രങ്ങള്‍ അങ്ങനെ പ്രേക്ഷകര്‍ക്ക് മുന്‍പിലെത്തുകയും ചെയ്തു. ദേശീയ പുരസ്‌കാര തിളക്കത്തിലെത്തിയ ഡോ ബിജുവിന്റെ പേരറിയാത്തവരും വെള്ളിത്തിരയിലെത്തി.
ബോക്‌സോഫീസിലും പ്രേക്ഷക മനസിലും ചലനമുണ്ടാക്കിയ പട്ടികയില്‍ ചുരുക്കം ചില ചിത്രങ്ങള്‍ മാത്രമാണുള്ളത്. കൂട്ടത്തില്‍ ഏറ്റവുമധികം കളക്ഷനും ജനപ്രീതിയും നേടിയത് പ്രേമമായിരുന്നു. മലയാളത്തിലെ ബോക്‌സോഫീസ് റെക്കോര്‍ഡുകള്‍ പഴങ്കഥയാക്കിയ പ്രേമം പ്രേക്ഷകന് നല്‍കിയത് ഇടയ്‌ക്കെപ്പോഴോ കളഞ്ഞുപോയ നിഷ്‌കളങ്ക പ്രണയം കൂടിയായിരുന്നു. സിനിമയ്‌ക്കൊപ്പം ചിത്രത്തിലെ പാട്ടുകളും, മലരെന്ന കഥാപാത്രവും ഹിറ്റായി. ചിത്രത്തിലെ നായകന്‍ നിവിന്‍ പോളിയുടെ ലുക്കും സ്റ്റൈലും ട്രെന്‍ഡുമായി.
ചുരുങ്ങിയ കാലത്തിനിടയില്‍ മലയാളത്തിന്റെ ഭാഗ്യനായകനായി മാറിയ നിവിന്‍ പോളിയുടെ വടക്കന്‍ സെല്‍ഫിയും തരഗമുണ്ടാക്കി. ചിത്രവും ചര്‍ച്ച ചെയ്തത് മലയാളിക്ക് നഷ്ടപ്പെട്ട ചിലതായിരുന്നു.
പ്രണയം മാത്രം ചര്‍ച്ച ചെയ്ത 100 ഡെയ്‌സ് ഓഫ് ലവ് അത്യാവശ്യം ചലനമുണ്ടാക്കി തന്നെയാണ് പോയത്. മലയാളത്തിലെ മികച്ച സംവിധായകനായിരുന്ന കമലിന്റെ മകന്‍ ജനുസ് മുഹമ്മദ് എന്ന നവാഗത സംവിധായകനെ മലയാളത്തിന് സമ്മാനിക്കാനും ചിത്രത്തിനായി. സമകാലീന മലയാളി സംസ്‌കാരത്തെ ചോദ്യം ചെയ്യുന്ന വികെ പ്രകാശ് ചിത്രം നിര്‍ണ്ണായകമാണ് ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ട മറ്റൊരു ചിത്രം. ട്രൂ സ്റ്റോറിയെ അടിസ്ഥാനമാക്കിയെടുത്ത നിര്‍ണ്ണായകം പ്രേക്ഷക ഹൃദയങ്ങളെ നുള്ളി നോവിച്ചാണ് തീയ്യറ്ററുകള്‍ കീഴടിക്കിയത്. നവാഗത സംവിധായകന്‍ ദീപു കരുണാകരന്‍ ഒരുക്കിയ ഫയര്‍മാന്‍
ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. നിര്‍മ്മാതാവിന്റെ മുടക്കുമുതല്‍ ചിത്രം തിരികെ നേടിക്കൊടുത്തു. വിനോദ് സുകുമാരന്റെ ഹരവും പ്രേക്ഷകരെ അത്രയ്ക്ക് വെറുപ്പിച്ചില്ല. ഫഹദ് ഫാസിലിന്റെ ഒരേയൊരു ചിത്രം മാത്രമാണ് ഈ വര്‍ഷമെത്തിയത്. മറിയം മുക്ക്. പേരിലെ വ്യത്യസ്തത സിനിമയിലെത്തിക്കാനായില്ല. മോശമല്ലാത്ത് പ്രതികരണം നേടിയെന്ന് വേണമെങ്കില്‍ പറയാം. മിഥുന്‍ മാനുവല്‍ തോമസിന്റെ ആട് ഒരു ഭീകരജീവിയാണ് എന്ന ചിത്രം പ്രേക്ഷകരിലും ബോക്‌സോഫീസിലും നേരിയ ചലനമുണ്ടാക്കി. ഛായാഗ്രാഹകന്‍ ബിജിത് ബാല ആദ്യമായി സംവിധാനം ചെയ്ത നെല്ലിക്കയും ശ്രദ്ധ നേടി. മലയാളത്തിലെ ആദ്യ ഉപ്പിലിട്ട സിനിമയായി എത്തിയ നെല്ലിക്കയില്‍ അതുല്‍ കുല്‍ക്കര്‍ണിയുടെ സാനിധ്യമാണ് വേറിട്ടു നിന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം കാവ്യ മാധവന്‍ വെള്ളിത്തിരയില്‍ മുഖം കാണിച്ച സജി സുരേന്ദ്രന്‍ ചിത്രം ഷീ ടാക്‌സി കാര്യമായ പ്രതികരണം നേടാതെ മടങ്ങി. പ്രമേയത്തിലെ വ്യത്യസ്തത കൊണ്ടും പ്രേക്ഷകരുടെ വേറിട്ട പ്രതികരണം കൊണ്ടും ശ്രദ്ധ നേടിയ ചിത്രമാണ് നവാഗതനായ അനീഷ് അന്‍വറിന്റെ കുമ്പസാരം. ഇടവേളയ്ക്ക് ശേഷം പൃഥ്വിരാജിനെയും, ജാവേദ് ജഫ്രിയേയും  പ്രധാന കഥാപാത്രങ്ങളാക്കി മേജര്‍ രവി സംവിധാനം ചെയ്ത പിക്കറ്റ് 43യും തീയ്യേറ്ററുകളില്‍ നേരിയ ചലനമുണ്ടാക്കി.  സ്ത്രീ പക്ഷ കഥ പറഞ്ഞ രണ്ട് ചിത്രങ്ങള്‍ ഈ വര്‍ഷം മലയാളത്തിലെത്തിയിരുന്നു. രാജേഷ് പിള്ളയുടെ രണ്ടാമത്തെ ചിത്രമായ മിലി പറഞ്ഞത് വാതിലുകള്‍ സ്വയെ കൊട്ടിയടച്ച ഒരു പെണ്‍കുട്ടിയുടെ ജീവിത കഥയായിരുന്നു. എരിവുള്ള ഒരു നോവ് സമ്മാനിച്ച് ചിത്രം അതിന്റെ കളക്ഷനും വാങ്ങിപോയി. മലയാളത്തിന് എന്നും പുതുമകള്‍ സമ്മാനിച്ച ലാല്‍ ജോസിന്റെ ഏറ്റവും പുതിയ ചിത്രമായ നീനയാണ് മറ്റൊരു ട്രെന്‍ഡ് സെറ്ററായത്. സ്ത്രീകളുടെ സ്വാതന്ത്ര്യത്തിലൂടെ കഥ പറഞ്ഞ ചിത്രം ഓരോ മനുഷ്യനേയും സ്വയം പരിശോധനയ്ക്ക് വിധേയമാക്കുന്നതായിരുന്നു. മള്‍ട്ടി സ്റ്റാര്‍ ചിത്രങ്ങളെ എന്നും നെഞ്ചോട് ചേര്‍ക്കുന്ന മലയാളിക്ക് മുന്‍പില്‍ ഇത്തവണയും ഒരു മള്‍ട്ടി സ്റ്റാര്‍ ചിത്രമെത്തി. ശ്യാമപ്രസാദിന്റെ ഇവിടെ. യൂത്ത് ഐക്കണ്‍ പൃഥ്വിരാജും, നിവിന്‍ പോളിയും ഭാവനയും വേഷമിട്ട യുഎസ് പശ്ചാത്തലത്തിലൊരുങ്ങിയ ചിത്രം പക്ഷെ പ്രേമത്തിന്റെ നിഴലില്‍ മറഞ്ഞു പോയി. വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ വന്ന ഒരേയോരു ഉത്സവം വിഷുവായിരുന്നു. മലയാള ചലച്ചിത്ര ലോകം അതൊരു ആഘോഷവുമാക്കി. മമ്മൂട്ടിയുടെ ഭാസ്‌കര്‍ ദ റാസ്‌ക്കല്‍, ദിലീപ്-സിദ്ധാര്‍ത്ഥ് ഭരതന്‍ ചിത്രം ചന്ദ്രേട്ടന്‍ എവിടെയാ, മലയാള സിനിമയെ വരെ വിമര്‍ശിക്കാന്‍ ധൈര്യം കാട്ടിയ സറ്റയര്‍ ചിത്രമായ ചിറകൊടിഞ്ഞ കിനാവുകള്‍, ദിലീപിന്റെ ഇവന്‍ മര്യാദരാമന്‍, മോഹന്‍ലാല്‍- മഞ്ജു വാര്യര്‍-സത്യന്‍ അന്തിക്കാട് ടീമിന്റെ എന്നും എപ്പോഴും  തുടങ്ങി ഒരു പിടി ചിത്രങ്ങള്‍ വിഷു ആഘോഷിക്കാന്‍ തീയ്യറ്ററുകളിലെത്തിയതിനാല്‍ ആരാധകര്‍ക്ക് വിഷുവിന് വേറെ പടക്കം വാങ്ങേണ്ടി വന്നില്ല. പടങ്ങളൊക്കെ വന്ന പോലെ പോയി. ഒഴുക്കില്‍ അല്പമെങ്കിലും പിടിച്ചു നിന്നത് ഭാസ്‌കര്‍ ദ റാസ്‌ക്കല്‍ മാത്രം. വിഷുവിന് മുന്‍പേയെത്തി മലയാളിക്ക് മികച്ച കണിയൊരുക്കാനായി തീയ്യറ്ററുകളില്‍ നിലനിര്‍ത്തിയ ഒരു വടക്കന്‍ സെല്‍ഫി ഇക്കാലയളവില്‍ കാര്യമായ നേട്ടമുണ്ടാക്കുകയും ചെയ്തു.
പ്രമേയത്തിലെ വ്യത്യസ്തത കൊണ്ട് പ്രക്ഷക ശ്രദ്ധേ നേടിയ മറ്റൊരു ചിത്രമാണ് ഒരു സെക്കന്‍ഡ് ക്ലാസ് യാത്ര. ബോളിവുഡില്‍ മികച്ച തിരക്കഥകളിലൂടെ ശ്രദ്ധ നേടിയ സുരേഷ് നായര്‍ മലയാളത്തിന് സമ്മാനിച്ച മോഹന്‍ലാല്‍-അമലപോള്‍ ജോഡികളുടെ ജോഷി ചിത്രം ലൈല ഓ ലൈല വന്നതും പോയതും അറിഞ്ഞില്ല. വമ്പിന്റെ കൊമ്പ് കുലുക്കിയെത്തിയ ലൈല അസഹ്യമാണെന്ന് ഓരോ പ്രേക്ഷകനും ആണയിട്ടു പറഞ്ഞു.
ജയറാമിന്റെ രണ്ട് ചിത്രങ്ങളാണ് പ്രധാനമായും പ്രേക്ഷകരെ കാണാനെത്തിയത്. കരിയറിലെ ഇരുനൂറാമത്തെ ചിത്രമായ സര്‍ സിപി, സീരിയല്‍ കഥ പറഞ്ഞ തിങ്കള്‍ മുതല്‍ വെള്ളി വരെ എന്നിവയായിരുന്നു അവ. സിനിമ കലയാണെന്നും അങ്ങനെയല്ലാത്തവ തള്ളിക്കളയണമെന്നും പ്രേക്ഷകരെ പഠിപ്പിച്ച് സര്‍ സിപി നിലം തൊടാതെ മടങ്ങി. സ്വീകരണ മുറികളില്‍ കുടുംബ പ്രേക്ഷകരെ വെറുപ്പിച്ചത് പോരാഞ്ഞിട്ട് ബിഗ് സ്‌ക്രീനിലുമെത്തി വെറുപ്പിക്കാന്‍ തുനിഞ്ഞ തിങ്കള്‍ മുതല്‍ വെള്ളി വരെ പ്രേക്ഷകര്‍ ചവറ്റു കുട്ടയിലെറിഞ്ഞു. അവധിക്കാലത്തിന് ശേഷം പ്രേക്ഷകരെ കാണാനെത്തിയ കാന്താരി, അപ്പവും വീഞ്ഞും, കിഡ്‌നി ബിരിയാണി, ലുക്കാ ചുപ്പി തുടങ്ങി ഏറെ പ്രതീക്ഷകളോടെയെത്തി നിരാശരായി മടങ്ങിയ ചിത്രങ്ങളും ഏറെ.
ആദ്യ പകുതിയില്‍ താരമായത് നിവിന്‍ പോളി. നിവിന്റെ നാല് ചിത്രങ്ങള്‍ തീയ്യറ്ററുകളിലെത്തിയതില്‍ പ്രേമവും, വടക്കന്‍ സെല്‍ഫിയും ബോക്‌സോഫീസിലും പ്രേക്ഷക പ്രതികരണത്തിലും മുന്നിട്ട് നില്‍ക്കുന്നു. മിലി ശ്രദ്ധ നേടിയാണ് മടങ്ങിയത്. ഇവിടെ കാര്യമായ ചലനമുണ്ടാക്കിയില്ല. എന്നാലും വര്‍ഷത്തിന്റെ ആദ്യ പകുതി നിവിന് മാത്രം സ്വന്തം.
 ചുരുക്കം പറഞ്ഞാല്‍ പോയ അര്‍ദ്ധ വര്‍ഷത്തില്‍ വിരലിലെണ്ണാവുന്ന ചിത്രങ്ങള്‍ മാത്രമാണ് മലയാളത്തില്‍ പ്രേക്ഷക ശ്രദ്ധ നേടിയത്. സിനിമയെന്ന് പറയാവുന്ന സിനിമകളും ചുരുക്കം. എന്നാല്‍ പ്രേക്ഷകരെ രസിപ്പിച്ച ചില ചിത്രങ്ങളുമുണ്ടായിരുന്നു. അവയാണെങ്കില്‍ നന്നായങ്ങ് രസിപ്പിച്ചു. മികവില്‍ സമ്മിശ്ര പ്രതികരണം നേടിയ അര്‍ദ്ധ വര്‍ഷം. എങ്കിലും മലയാള സിനിമ എന്ന രാജാവ് നഗ്നനാണെന്ന് ചില പ്രേക്ഷകരെങ്കിലും വിളിച്ചു പറയുന്നുണ്ടായിരുന്നു.

Friday, 5 June 2015

പ്രേമം




 പ്രേമം : സാധാരണക്കാരന്റെ മനസ് നിറക്കുന്ന ചിത്രം 

സിനിമ കഴിഞ്ഞിറങ്ങിയപ്പോള്‍ ആകെയൊരു സംതൃപ്തി. പ്ലസ്ടു കാലത്ത് ഞാന്‍ എന്താണ് ചെയ്തത്, ഡിഗ്രി കാലത്ത് എന്താണ് ചെയ്യാന്‍ ആഗ്രഹിച്ചത് ഇനിയുള്ള കാര്യം പറയാനാകില്ലല്ലോ. അത് കൊണ്ട് ഇതായിരുന്നു പ്രേമത്തിന്റെ ആകെത്തുക. ഞാന്‍ എന്ന് പറഞ്ഞതേ എന്റെ പ്രായത്തിലുള്ള നിരവധി യുവാക്കളുടെ പ്രതിനിധിയായിട്ടാണ്. ചിത്രത്തിലുടനീളം നിറഞ്ഞു നിന്ന നിവിന്‍ പോളി കഴിഞ്ഞാല്‍ ഒരു സീനില്‍ മാത്രമെത്തുന്ന രഞ്ജി പണിക്കര്‍, രമ്‌ടോ അതിലധികമോ സീനിലെത്തുന്ന മണിയന്‍പിള്ള രാജു, വിനയ് ഫോര്‍ട്ട് എന്നിവരെ ഒഴിച്ചു നിര്‍ത്തിയാല്‍ വെള്ളിത്തിരയിലെത്തിയവരെല്ലാം അപരിചിത മുഖങ്ങളായിരുന്നു. എന്നിട്ടും അല്‍ഫോണ്‍സ് പുത്രന്റെ ഈ സിനിമ പ്രേക്ഷക മനസില്‍ ഇടം നേടണമെങ്കില്‍ അതിലെന്തൊക്കെയോ ഉണ്ടായിരുന്നു. അതില്‍ എന്റേയും ഓരോ സാധാരണക്കാരന്റേയും ജീവിതം ഉണ്ടായിരുന്നു. നാട്ടുമ്പുറത്തിന്റെ നന്‍മ ഉണ്ടായിരുന്നു. ജീവിതത്തിന്റെ യാതാര്‍ത്ഥ്യങ്ങള്‍ ഉണ്ടായിരുന്നു. ഓരോ സീനിലും ഓരോ കഥാപാത്രത്തിലും ഓരോ ഡയലോഗിലും ഒരു പ്രത്യേക സൗന്ദര്യം ഉണ്ടായിരുന്നു.
ജോര്‍ജ്ജിന്റെ മൂന്ന് പ്രണയങ്ങള്‍ കണ്ടെങ്കിലും ഏറ്റവും ആകര്‍ഷിച്ചത് മലര്‍ ടീച്ചറുമായുള്ള പ്രണയം തന്നെയാണ്. മലര്‍ ചീച്ചര്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സായി പല്ലവി എന്ന അബിനേതാവ് ശരിക്കും ഞെട്ടിച്ചു. മലര്‍ ജോര്‍ജ്ജിനോട് ചിരിച്ച ഓരോ ചിരിയും ഓരോ പ്രേക്ഷകന്റേയും മനസില്‍ ഓരോ സുഖമുള്ള മുറിവുകള്‍ സൃഷ്ടിച്ചു. തീയ്യറ്റര്‍ വിട്ടിട്ടും ആ മുറിവുകള്‍ പ്രേക്ഷക മനസുകളെ നീറ്റിക്കൊണ്ടിരുന്നു. നിഷ്‌കളങ്കതയുടെ പ്രതിരൂപമായിരുന്ന മലരിന്റെ ഒരു ഡാന്‍സ് തീയ്യറ്രറുകളെ ഇളക്കി മറിച്ചു, അതിനൊപ്പം സിനിമ കമ്ടിരുന്ന ഓരോ പ്രേക്ഷകന്റേയും മനസിനേയും ആ ചടുല ചുവടുകള്‍ ഇളക്കി മറിച്ചിട്ടുണ്ട് തീര്‍ച്ച. ചിത്രത്തെ ഏറ്റവും അധികം ആകര്‍ഷിച്ചതും ആ പ്രണയം തന്നെയായിരുന്നു. പറിച്ചെടുക്കാന്‍ കഴിയുന്നില്ല. പറഞ്ഞും കേട്ടും കണ്ടും മടുത്ത പ്രണയത്തെ കാഴ്ചക്കാരന്റെ മനസിലേക്ക് ഇത്ര ആഴത്തില്‍ പതിപ്പിക്കാന്‍ കഴിഞ്ഞ അല്‍ഫോണ്‍സ് പുത്രന്‍ എന്ന പ്രതിഭാധനന്റെ കഴിവിനെ അംഗീകരിച്ചേ മതിയാകൂ. പ്രേമമ പ്രത്യേകമായ ഒരു രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്നില്ല. പ്രണയം മാത്രമാണ് ഇതിന്റെ രാഷ്ട്രീയം. അതിന്റെ വിവിധ തലങ്ങളെ, ബുദ്ധിജീവികള്‍ക്കും, പ്രബുദ്ധരെന്ന് സ്വയം അവകാശപ്പെടുന്നവര്‍ക്കും പൈങ്കിളിയായിരുന്ന പ്രണയത്തെ ഓരോ കാഴ്ചക്കാരന്റേയും ജീവിതമാക്കി മാറ്റിയ രാഷ്ട്രീയമായിരുന്നു ചിത്രത്തിനുള്ളത്. ചിത്രത്തിമ് ഒരാത്മാവുണ്ടെന്ന് തോന്നി. അത് അല്‍ഫോണ്‍സ് പുത്രന്റെ ആത്മാവാണ്. നിവിന്‍ പോളിയുടെ പ്രകടവം എടുത്ത് പറയേണ്ടതാണ്. വിവിധ കാലഘട്ടങ്ങളെ 1983 ല്‍ അവതരിപ്പിച്ച നിവിന്‍ ഇവിടെയും ആ വൈദഗ്ദ്യം ആവര്‍ത്തിച്ചു. പ്രീഡിഗ്രിക്കാരനും കോളജ് ക്യംപസിലെ ചട്ടമ്പിയായ കൗമാരക്കാരനേയും കഫേ ഉടമസ്ഥനായ ഉത്തരവാദിത്വമുള്ള യുവാവിനേയും തന്‍മയത്വത്തോടെ നിവിന്‍ അവതരിപ്പിച്ചു. കഥാപാത്രങ്ങളുടെ കൂടുമാറ്റം നിവിന് നന്നായി ചെയ്യാന്‍ കഴിയുന്നത് നിവിന്റെ അഭിനയ മികവും, ഫ്‌ലക്‌സിബിലിറ്രിയും കൊണ്ടായിരിക്കണം. നിവിന്‍ ഹിറ്റാക്കിയ എല്ലാ കഥാപാത്രങ്ങള്‍ക്കും ഒരു ഗൃഹാതുരത്വത്തിന്റെ അകമ്പടി ഉണ്ടായിരുന്നു എന്നത് യാഥാര്‍ത്ഥ്യം.  ഇവിടേയും അത് തന്നെ വര്‍ക്കൗട്ട ചെയ്തു.
ചിത്രത്തിലെ ആദ്യ ഭാഗം മടുപ്പിച്ചെങ്കിലും സൈക്കിളിന്റെ രാഷ്ട്രീയം പ്രേക്ഷകനെ സ്വാധീനിച്ചിട്ടുണ്ടാവണം. സൈക്കിളിന്റെ ക്രോസ് ബാറില്‍ നായികയെ ഇരുത്തി നാട്ടിടവഴികഴിലൂടെ സഞ്ചരിക്കുന്ന യുവാക്കളുടെ കാഴ്ച ഇന്നന്യമാണ്. ആ പ്രണയം കാണാക്കാഴ്ചയുമാണ്. എന്നാല്‍ അങ്ങനെയൊരു സീന്‍ സൃഷ്ടിക്കാതെ തന്നെ പ്രണയത്തിന് കൂട്ടുപോകുന്ന സൈക്കിളുകളെ അവതരിപ്പിച്ച സംവിധായകന്‍ പഴയ കാലത്തിന്റെ പ്രതീതിയും ഞാനടക്കമുള്ള യുവാക്കളുടെ പഴയ സൈക്കിള്‍ കാലവും പുനര്‍ജനിപ്പിച്ചു. കനാലും, അതിന്റെ പുറത്തു കൂടിയുള്ള യാത്രകളും, ആ ഷോട്ടുകളും പ്രേക്ഷകനെ തൃപ്തരാക്കുന്നതായിരുന്നു. ആദ്യ പ്രണയം ചിലപ്പോഴൊക്കെ മടുപ്പുളവാക്കുന്നതായിരുന്നു. ചില സീനുകളെങ്കിലും ആവര്‍ത്തിച്ചത് വല്ലാത്തൊരു ലാഗ് അനുഭവപ്പെട്ടു.
രണ്ടാമത്തെ പ്രണയത്തെപ്പറ്റി ഇനി പറയേണ്ടല്ലോ. മനസ് പറിച്ചെടുത്തു, ആ ചിരിയും, ജോര്‍ജ്ജും മലര്‍ ടീച്ചറും തമ്മിലുള്ള കെമിസ്ട്രിയും എല്ലാം കൂടി സിനിമയെ ഹൃദയത്തില്‍ നിറച്ചു. കൊടൈക്കനാല്‍ യാത്രയും വിദ്യാര്‍ത്ഥി-അദ്ധ്യാപക ബന്ധവും, ഡാന്‍സ് പ്രോഗ്രാമും, പിന്നെ ആ ചിരിയും. സായ് പല്ലവി അബിനയ ലോകത്തിന് ലഭിച്ച ഒരു വരദാനം തന്നെ. കോളജിലെ കുടിപ്പകയും, വില്ലത്തരങ്ങളും, അടിപിടിയും നടത്തിയിട്ടുള്ളവരും അതിനവസരം കിട്ടിയില്ലെങ്കില്‍ അത് ആസ്വദിച്ചിട്ടുള്ളവരും മാത്രമാണ് കോളജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയിട്ടുള്ളത്. ആ ക്യാംപസ് എന്റേത് കൂടിയായിരുന്നു. പ്രണയത്തിന് അകമ്പടിയായെത്തിയ ചിത്രശലഭങ്ങളും, മഴയും, പ്രണയ ഭംഗമുണ്ടാകുമ്പോഴുള്ള അലറിക്കരച്ചിലും, സൃഹൃത്തുക്കളുടെ സമാധാനിപ്പിക്കലും അനുഭവിച്ചിട്ടുള്ളവരുമാണ് സിനിമ കണ്ടിറങ്ങിയ ഓരോ പ്രേക്ഷകനും. ആ പള്‍സ് തൊട്ടറിഞ്ഞതാണ് സംവിധായകന്റെ വിജയം. മൂന്നാം പ്രണയം അത്ര സ്വാധീനിച്ചില്ലെങ്കിലും അത് ആ സിനിമയ്ക്ക് അനിവാര്യമായിരുന്നു. മഡോണ സെബാസ്റ്റ്യന്‍ എന്ന നടിയുടെ സംഭാഷണ അവതരണത്തില്‍ ചെരിയ പിശക് തോന്നിയെങ്കിലും ആ പ്രണയം സിനിമ അവസാനിപ്പിക്കാന്‍ വേണ്ടതായിരുന്നു. അവസാനം പ്രണയം വേണ്ട എന്നു പറയാന്‍ അവതരിപ്പിച്ച ആ പാട്ട് ഇത്തിരി ബോറായി തോന്നി, ആകെയൊരു ബഹളമയം. പിന്നെ റോണി എന്ന നവവരനായെത്തിയ അല്‍ഫോണ്‍സ് ഇത്തിരി മടുപ്പിച്ചു. ക്ലൈമാക്‌സായി എന്ന് പലതവണ തോന്നിയെങ്കിലും അതായിരുന്നില്ല. അത്ര തന്നെ. എന്നാലും ശുഭപര്യവസാനിയായി പ്രേമം. പ്രണയിക്കാനും പ്രണയിക്കാതിരിക്കാനും ഒരു ബോധം സൃഷ്ടിച്ച ചിത്രം.

താരങ്ങളുടെ പ്രകടനം നോക്കിയാല്‍ മികച്ചും മുഴച്ചും നില്‍ക്കുന്നുണ്ടായിരുന്നു. ഒരു സീന്‍ മാത്രമായിരുന്നെങ്കിലും രഞ്ജി പണിക്കര്‍ പൊളിച്ചു. ആ അച്ഛന്‍ ഓരോ പ്രേക്ഷകനും രസിക്കുന്ന അച്ഛനായിരുന്നു. ഡാന്‍സ് മാസ്റ്ററായെത്തിയ ജൂഡ് ആന്റണി ജോസഫും അത്ര മോശമാക്കിയില്ല. ജാവ പഠിപ്പിക്കാനെത്തിയ വിനയ് ഫോര്‍ട്ടിന്റെ കഥാപാത്രം ഏറെ രസിപ്പിച്ചു. മലര്‍ ടീച്ചറെ പ്രണയിക്കാന്‍ പല പണി പയറ്റുന്ന വിമല്‍ സാറിന്‍രെ കഥാപാത്രം ചില കോളജുകള്‍ക്കെങ്കിലും സുപരിചിതമാണ്. ആ പിടി മാസ്റ്ററെയും പ്രേക്ഷകര്‍ക്ക് പരിചയമുണ്ട്. അതാണ് ആ കഥാപ്ത്രങ്ങള്‍ക്ക് ഇത്ര സ്വീകാര്യത ലഭിച്ചത്. മൂന്ന് നായികമാരില്‍ മൂന്നാമത്തെ നായികയ്ക്ക് കാര്യമായൊന്നും ചെയ്യാനില്ലായിരുന്നു. ആദ്യ നായിക മടുപ്പിച്ചു എന്ന് പറയേണ്ടതില്ലല്ലോ. എന്നാല്‍ രണ്ടാമത്തെ നായികയുടെ കാര്യം മുന്‍പ് പറഞ്ഞല്ലോ.
എന്തായാലും വളരെ സിംപിളായി പ്രണയം പറഞ്ഞ ഒരു ചിത്രം പ്രേക്ഷകനെ കൈയ്യിലെടുത്തു കഴിഞ്ഞിരിക്കുന്നു. പ്രേക്ഷകന്‍ എന്താഗ്രഹിക്കുന്നു എന്ന് മനസിലാക്കി സിനിമയെടുക്കാന്‍ അല്‍ഫോണിസിനായി. കുറവ് കണ്ടെത്താന്‍ വേണ്ടി മാത്രം കണ്ടാല്‍ തെറ്റുകളുണ്ടാകും. എന്നാലും വളരെ കാലത്തിന് ശേഷം തീയ്യറ്ററുകള്‍ നിറഞ്ഞ് കവിയുന്ന ഒരു കാഴ്ച കണ്ടപ്പോള്‍ തന്നെ മനസ് നിറഞ്ഞു.

Monday, 2 February 2015




                            അതുക്കും മേലെ ഒരു സിനിമ. അങ്ങനെയൊന്നും പറയാനാകില്ലെങ്കിലും കണ്ടിരിക്കാം. മൂന്ന് മണിക്കൂര്‍ ബോറടിപ്പിക്കാതെ ഷങ്കര്‍ വീണ്ടും ഇതിഹാസ സംവിധായകനായി. വിക്രം എന്ന നടന്റെ അര്‍പ്പണബോധവും, വ്യത്യസ്ത ഗെറ്റപ്പുകളും, എ ആര്‍ റഹ്മാന്റെ സംഗീതവും ഷങ്കറിന്റെ ക്രാഫ്റ്റും, നയനമനോഹരങ്ങളായ ലൊക്കേഷനുകളുമായപ്പോള്‍ ചിത്രം ആസ്വാദ്യകരമായി തീര്‍ന്നു. സുരേഷ്‌ഗോപിയുടെ പ്രകടനമാണ് ചിത്രത്തിലെ മറ്റൊരു പ്രത്യേകത.
                          വീഞ്ഞ് പഴയതാണെങ്കിലും കുപ്പി പുതിയത് തന്നെ. മിസ്റ്റര്‍ ഇന്ത്യയാകാന്‍ ആഗ്രഹിക്കുന്ന സാധാരണ തമിഴ് യുവാവായ ലിങ്കേശനിലൂടെയാണ് ചിത്രം കഥപറയുന്നത്. മിസ്റ്റര്‍ തമിഴ്‌നാടാകാന്‍ നിരന്തരം വര്‍ക്കൗട്ട് ചെയ്യുന്ന ലിങ്കേശന്‍ ആ ലക്ഷ്യം നേടിയെടുക്കുന്നു. ഇതിനിടെ മോഡലായ ദിയയെ (എമി ജാക്‌സണ്‍ അവതരിപ്പിച്ച കഥാപാത്രം) അന്ധമായി ആരാധിക്കുന്ന ലിങ്കേശന്‍ അവളെ കണ്ടുമുട്ടുന്നു. മോഡലിംഗ് രംഗത്തെ സ്ഥിരം ഭീഷണികള്‍ നേരിടുന്ന ദിയ ലിങ്കേശനെ സമീപിക്കുന്നു, പരസ്യ ചിത്ര ചിത്രീകരണത്തിനായി വിദേശത്തേക്ക് പോകുന്നു. അവിടെ പ്രണയബന്ധരാകുന്ന ഇരുവര്‍ക്കുമിടയിലേക്ക് കടന്നുവരുന്ന ഓസ്മ ജാസ്മിന്‍ എന്ന സ്റ്റൈലിസ്റ്റ് ലിങ്കേശനെന്ന ലീയെ പ്രണയിക്കുന്നു. അവിടെ മൂന്നാം ലിഭ്കക്കാരെ മുഴുവന്‍ സംവിധായകന്‍ ഷങ്കര്‍ അധിഷേപിക്കുന്നു എന്ന ആക്ഷേപം ഉയര്‍ന്നു. എന്തോ എനിക്കങ്ങനെ തോന്നുന്നില്ല. ഇത് സിനിമയാണ്. തിരക്കഥാകൃത്തിന്റെയും സംവിധായകന്റെയും സ്വാതന്ത്ര്യം. ദിയയെ ആഗ്രഹിച്ച ജോണും, ലീയെ ആഗ്രഹിച്ച ഓസ്മയും അങ്ങനെ ലീയുടെ ശത്രുക്കളായി മാറുന്നു. മോഡലിംഗ് രംഗത്ത് അതിവേഗം പ്രശസ്തനായി മാറുന്ന ലീ ഒരു സോഫ്റ്റ് ഡ്രിങ്കിന്റെ പരസ്യത്തില്‍ അഭിനയിക്കാതെ സാമൂഹിക പ്രതിബന്ധത വെളിവാക്കിയതോടെ ഒരു കോര്‍പ്പറേറ്റ് ബൂര്‍ഷ്വയുടെയും ശത്രുതയ്ക്ക് പാത്രമാകുന്നു. പ്രണയത്തിലായ ലീയുടേയും ദിയയുടേയും വിവാഹം വീട്ടുകാര്‍ ഇടപെട്ട് തീരുമാനിക്കുന്നു. അവിടെ നിന്നും കഥയക്ക് ട്വിസ്റ്റുണ്ടാകുന്നു. അത്ഭുതകരമായ ഒരു രോഗത്തിന് അടിമയാകുന്ന ലീ മാനസിക നില തകര്‍ന്നപോലെ തന്റെ വൈരൂപ്യം മറയ്ക്കാന്‍ ജീവിതത്തില്‍ നിന്നും ഒളിച്ചോടുന്നു. ഇതിനിടെ സുരേഷ് ഗോപിയുടെ ഡോക്ടര്‍ കഥാപാത്രവുമായി വിവാഹം നിശ്ചയിക്കുന്ന ദിയയെ കല്ല്യാണ ദിവസം വിരൂപനായ ലീ കടത്തിക്കൊമ്ട് പോകുന്നു. കഥകളൊക്കെ അറിയുന്ന ദിയ ലീയെ അനുകൂലിക്കുന്നതോടെ ലീ തന്റെ ശത്രുക്കളോട് പ്രതികാരം ചെയ്യുന്നു. ക്രൂരമായ പ്രതികാരങ്ങള്‍. എല്ലാത്ത്ക്കും മേലെയുള്‌ള പ്രതികാരം.
                                     എആര്‍ റഹ്മാന്റെ സംഗീതമാണ് ചിത്രത്തില്‍ എടുത്ത് പറയേണ്ടത്. ഒരിക്കല്‍ കൂടി പ്രേക്ഷകരെ സംഗീതത്തിന്‍രെ മാസ്മരിക ലോകത്തേക്ക് കൂട്ടിക്കൊണ്ട് പോകാന്‍ റഹ്മാന്‍ സംഗീതത്തിന് കഴിഞ്ഞു. പ്രണയവും, വിരഹവും, നിരാശയും, ആഘോഷവുമെല്ലാം അതിരു വിടാതെ, എന്നാല്‍ സാധാരണക്കാരന്റെ മനസില്‍ തട്ടുന്ന തരത്തില്‍ അവതരിപ്പിക്കാന്‍ ഐയിലെ ഓരോ ഗാനത്തിനും സംഗീതത്തിനും കഴിഞ്ഞു.
                                സാങ്കതിക വിദ്യകളാണ് ചിത്രത്തില്‍ കൈയ്യടി അര്‍ഹിക്കുന്ന മറ്റൊരു കഥാപാത്രം. കാഴ്ചയുടെ വസന്തം തന്നെ സൃഷ്ടിക്കാന്‍ വേണ്ടി ഹോളിവുഡിലെ വിദ്യകള്‍ കടമെടുത്തെങ്കിലും കോടികള്‍ മുടക്കിയത് കാഴ്ചക്കാര്‍ക്ക് ഗുണമായി. ഇന്ത്യന്‍ സിനിമയിലെ കാണാകാഴ്ചക്കള്‍ക്ക് ഏറ്റവും ചെലവേറിയ ചിത്രം സാക്ഷ്യം വഹിക്കുന്നതിനും ഐ കാരണമായി.
                                     വിക്രമിന്റെ അര്‍പ്പണബോധവും, ഷങ്കറിന്റെ മേക്കിംഗും പറയാതെ ഐ പൂര്‍ത്തിയാകില്ലല്ലോ. മൂന്ന് വര്‍ഷത്തോളം ഒരു ചിത്രത്തിന് വേണ്ടി ചിലവഴിച്ച വിക്രം വീണ്ടും നടനത്തോടുള്ള അഭിനിവേശം തെളിയിച്ചു. നാല് വ്യത്യസ്ത ഗെറ്റപ്പുകള്‍ക്കായി സ്വന്തം ശരീരത്തെ പണയം വച്ച വിക്രത്തിന് പ്രേക്ഷകരുടെ ഹാറ്റ്‌സ് ഓഫ്. ഷങ്കര്‍ ഇതിഹാസ ചിത്രങ്ങളുടെ നിരയിലേക്ക് ഒരു ചിത്രത്തെക്കൂടി കൈപിടിച്ചു കൊണ്ടു വന്നു. ഇന്ത്യന്‍ സംവിധായകരുടെ ചിന്തകള്‍ക്കപ്പുറത്തേക്ക് സഞ്ചരിക്കാന്‍ കഴിഞ്ഞ ഷങ്കര്‍ ഒരു കൊമേഴ്‌സ്യല്‍ എന്റര്‍ടൈനര്‍ തന്നെയാണ് ഐയിലുടെ പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്. സാമാന്യബുദ്ധിക്കും യുകിതിക്കും നിരക്കാത്ത കാര്യങ്ങള്‍ ചിത്രത്തിലുള്ളതിനാല്‍ അതൊക്കെ ഒവിവാക്കി ചിത്രം കാണാന്‍ പോകുന്നവര്‍ക്ക് ഐ തീര്‍ച്ചയായും ഒരു കാഴ്ചാ വിരുന്നു തന്നെ സമ്മാനിക്കും.
                                  മദ്ധ്യവര്‍ഗത്തിന്റെ സ്വപ്ന സാക്ഷാത്ക്കാരത്തിലൂടെ ദിശാബോധത്തിന്റെ പാതയും, പരസ്യ സംസ്‌കാരത്തിന്റെ ആധിക്യത്തിലൂടെ ആഗോളവത്കരണത്തിലൂന്നിയ മോഡേണിസവും, മൂന്നാം ലിങ്കക്കാരെ സിനിമയുടെ ഭാഗമാക്കിയതിലൂടെ അവരെ അധിക്ഷേപിച്ചുവെന്നും, അവരുടെ അമ്മമാരുടെ കണ്ണീര്‍ വിറ്റാണ് സിനിമ വിജയിപ്പിച്ചതെന്ന ആക്ഷേപവും, 90 കളില്‍ ഇന്ത്യയില്‍ നിലവില്‍ വന്ന കോസ്റ്റ്യൂം റവല്യൂഷന്റെ ബാക്കിപത്രവുംഎല്ലാം പേറിയാണ് ഐ തീയ്യറ്ററുകളില്‍ ഇപ്പോഴും നിറഞ്ഞോടുന്നത്. കാണാന്‍ പറ്റിയ സിനിമ, കണ്ടിരിക്കേണ്ട സിനിമയല്ല, കാണേണ്ട സിനിമയുമല്ല. എന്നാലും ഒറ്റവാക്കില്‍ പറഞ്ഞാല്‍ . . . കൊള്ളാം !
                                


                                      ജോണ്‍ മാത്യു പിണറ്റുംമൂട്ടില്‍
                                             03.02.2015

Monday, 19 January 2015

Golden globe 2015




72 ാമത് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ബോയ്ഹുഡ് മികച്ച ചിത്രം. മൈക്കല്‍ കീറ്റണ്‍ മികച്ച നടനും ആമി ആദംസ് മികച്ച നടിക്കുമുള്ള ഗോള്‍ഡന്‍ ഗ്ലോബുകള്‍ കരസ്ഥമാക്കി. ബോയ്ബുഡ് ഒരുക്കിയതിലൂടെ റിച്ചാര്‍ഡ് ലിങ്ക്‌ലെറ്റര്‍ മികച്ച സംവിധായകനായി. മൂന്ന് പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയ ബോയ്ഹുഡാണ് ഇത്തവണത്തെ ഗോള്‍ഡന്‍ ഗ്ലോബ് പട്ടികയില്‍ മുന്‍പന്തിയില്‍.
 കാലിഫോര്‍ണിയയിലെ ബവേര്‍ലി ബില്‍സില്‍ തളം കെട്ടിയിരുന്ന ആകാംഷകള്‍ക് വിരാമമായി. 72 ാമത് ഗോള്‍ഡന്‍ ഗ്ലോബുകള്‍ പ്രഖ്യാപിക്കമ്പോള്‍ പ്രതീക്ഷകള്‍ അട്ടിമറിക്കപ്പെടുന്ന കാഴ്ചയാണ് ചലച്ചിത്ര ലോകം കണ്ടത്. അമേരിക്കന്‍ കോമഡി ത്രില്ലര്‍ ചിത്രമായ ബോയ്ഹുഡ് മികച്ച ചിത്രം, മികച്ച സംവിധായകന്‍, മികച്ച സഹനടി എന്നീ വിഭാഗങ്ങളിലൂടെ മൂന്ന് ഗോള്‍ഡന്‍ ഗ്ലോബുകളാണ് സ്വന്തമാക്കിയത്. ചിത്രം അണിയിച്ചൊരുക്കിയ റിച്ചാര്‍ഡ് ലിങ്ക്‌ലെറ്ററാണ് ഇത്തവണത്തെ മികച്ച സംവിധായകന്‍. ഡ്രാമ വിഭാഗത്തില്‍ ദ് തിയറി ഓഫ് എവരിതിംഗിലെ അഭിനയത്തിനന് എഡ്ഡി റെഡ്‌മെയ്ന്‍ മികച്ച നടനായും, സ്റ്റില്‍ ആലീസ് എന്ന ചിത്രത്തിലെ പ്രകടനത്തിനന് ജൂലിയാനന മൂര്‍ മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു. വിപ്ലാഷ്, ബോയ്ഹുഡ് എന്നീ ചിത്രങ്ങളിലൂടെ ജെ കെ സിമ്മണ്‍സും, പെട്രീസിയ ആര്‍ക്ക്വെറ്റെയും മികച്ച സഹനടനും സഹനടിക്കുമുള്ള ഗോള്‍ഡന്‍ ഗ്ലോബുകള്‍ സ്വന്തമാക്കി. മ്യൂസിക്കല്‍ ഡ്രാമ വിഭാഗത്തില്‍ ദ് ഗ്രാന്‍ഡ് ബുദപെസ്റ്റ് ഹോട്ടല്‍ മികച്ച ചിത്രമായപ്പോള്‍ ബേഡ്മാനിലെ അഭിനനയമികവിന് മൈക്കല്‍ കീറ്റണ്‍ മികച്ച നടനും, ബിഗ് ഐസിലൂടെ ആമി ആദംസ് മികച്ച നടിയുമായി. ലോകമെമ്പാടുമുള്ള കുട്ടികളെ ആകര്‍ഷിച്ച ഹൗ ടു ട്രെയിന്‍ യുവര്‍ ഡ്രാഗണ്‍ അക്കാദമി അവാര്‍ഡിലേക്ക് ഒരു ചുവടു കൂടി വച്ചാണ് ഗോള്‍ഡന്‍ ഗ്ലോബില്‍ മികച്ച അനിമേഷന്‍ ചിത്രമായത്. ഗോവ, കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളകളിലെ മികച്ച ചിത്രമായിരുന്ന റഷ്യന്‍ ചിത്രം ലെവിയാഥന്‍ മികച്ച വിദേശ ഭാഷ ഇനനത്തില്‍ പുരസ്‌കാരം സ്വന്തമാക്കി. പശ്ചാത്തല സംഗീതത്തിനന് ജൊഹാന്‍ ജൊഹാന്‍സണും, സംഗീതത്തിനന് ജോണ്‍ ലെജന്‍ഡും, തിരക്കഥയ്ക്ക് ബേര്‍ഡ്മാന്റെ തിരക്കഥാകൃത്തുക്കളും ഗോള്‍ഡന്‍ ഗ്ലോബുകള്‍ നേടി.
പ്രൗഢഗംഭീരമായ സദസില്‍ കഴിഞ്ഞ വര്‍ഷത്തെ അമേരിക്കന്‍ ടെലിവിഷന്‍ അവാര്‍ഡുകളും പ്രഖ്യാപിച്ചു. ദിവസങ്ങള്‍ക്കകം ബ്രിട്ടീഷ് അക്കാദമി അവാര്‍ഡുകളും കൂടി പ്രഖ്യാപിക്കുന്നതോടെ ചലച്ചിനത്ര ലോകം അക്കാദമി അവാര്‍ഡിനായുള്ള കാത്തിപ്പ് ആരംഭിക്കും. ഓസ്‌കാറിലേക്ക് ഇനി ഒരു ബാഫ്തയുടെ ദൂരം കൂടി മാത്രം. . . .


Oscar 2015



ഓസ്‌കാര്‍ നാമനിര്‍ദ്ദേശം 2015
87 ാമത് ഓസ്‌കാര്‍ പുരസ്‌കാരത്തിനനുള്ള നാമനനിര്‍ദ്ദേശങ്ങള്‍ പ്രഖ്യാപിച്ചു. ഒന്‍പത് വീതം നാമനനിര്‍ദ്ദേശങ്ങളുമായി ദ് ഗ്രാന്‍ഡ് ബുഡപെസ്റ്റ് ഹോട്ടലും, ബേഡ്മാനും പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. ഇത്തവണത്തെ അക്കാദമി പുരസ്‌കാരങ്ങള്‍ ഫെനബ്രുവരി 22 നാണ് പ്രഖ്യാപിക്കുന്നത്.  എട്ട് നേനാമിനേഷനനുമായി ഇമിറ്റേഷന്‍ ഗെയിമും, ആറ് നോമിനേഷനനുകളുമായി അമേരിക്കന്‍ സ്‌നൈപ്പറും പട്ടികയില്‍ തൊട്ടു പിന്നാലെയുണ്ട്. ഗോള്‍ഡന്‍ ഗ്ലോബില്‍ നേട്ടം കൊയ്ത ബോയ്ഹുഡിനും, ദ് ഗ്രാന്‍ഡ് ബുഡപെസ്റ്റ് ഹോട്ടലിനനും പുറമെ അമേരിക്കന്‍ സ്‌നൈപ്പര്‍, ബേഡ്മാന്‍, ദ് ഇമിറ്റേഷന്‍ ഗെയിം, സല്‍മ, ദ് തിയറി ഓഫ് എവരിതിംഗ്, വിപ്ലാഷ് എന്നീ ചിനത്രങ്ങളാണ് ഇത്തവണ മികച്ച ചിത്രമാകാന്‍ മത്സരിക്കുന്നത്. മികച്ച സംവിധായകരാകാന്‍ ബുഡപെസ്റ്റിന്റെ അണിയറക്കാരന്‍ വെസ് ആന്‍ഡേഴ്‌സണും, ബോയ്ഹുഡിലൂടെ റിച്ചാര്‍ഡ് ലിങ്കലെറ്ററുമുണ്ട്. അലക്‌സാന്‍നേഡ്രാ ഗോണ്‍സാല്‍വസ്, മോര്‍ട്ടം ടെഡ്‌ലം എന്നിവരാണ് നാമനനിര്‍ദ്ദേശം ലഭിച്ച മറ്റു രണ്ടു പേര്‍.
എഡ്ഡി റെഡ്‌മെയ്ന്‍, മൈക്കല്‍ കീറ്റണ്‍, ബ്രാഡ്‌ലി കൂപ്പര്‍, സ്റ്റീവ് കാരല്‍, ബെനഡിക്ട് കമ്പര്‍ബച്ച് എന്നിവരാണ് ഇത്തണ മികച്ച നടനുള്ള അക്കാദമി അവാര്‍ഡിനനായി മത്സരിക്കുന്നത്.
ജൂലിയാനന മൂര്‍, മാരിയോണ്‍ കോടിലാഡ്, ഫെലിസിറ്റി ജോണ്‍സ്, റോസമുണ്ട് പിക്, റിസ് വിതര്‍സ്പൂണ്‍ എന്നിവര്‍ മികച്ച നടിയാകാന്‍ മത്സരിക്കുമ്പോള്‍ ഇന്‍ടു ദ് വുഡ്‌സിലൂടെ മെറില്‍ സ്ട്രീപ്പ്
പത്തൊന്‍പതാം തവണയും സഹനടിക്കുള്ള അക്കാദമി നാമനനിര്‍ദ്ദേശം നേടിയിട്ടുണ്ട്. ഗോള്‍ഡന്‍ ഗ്ലോബില്‍ മുത്തമിടാനായ ലെവിയാഥന്‍, ബിഗ് ഹീറോ സിക്‌സ് തുടങ്ങിയ ചിത്രങ്ങളും വിവിധ വിഭാഗങ്ങളില്‍ നാമനനിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്. ലോസ്ഏഞ്ചല്‍സിലെ ഡോള്‍ബി തീയ്യറ്ററില്‍ ഫെബ്രുവരി 22 നന് ചുവന്ന പരവതാനനിയില്‍ ആരൊക്കെ എത്തുമെന്ന് കാത്തിരിപ്പിലാണ് ലോകമെമ്പാടുമുള്ള ചലച്ചിത്ര ആരാധകര്‍.

Saturday, 8 November 2014

ഇയ്യോബിന്റെ പുസ്തകം: കാഴ്ചയുടെ മായാജാലം


അമല്‍ നീരദിന്റെ മുന്‍ ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി കൊച്ചിയില്‍ നിന്നും മൂന്നാറിലേക്ക് കുടിയേറിയപ്പോള്‍ തന്നെ ഇയ്യോബിന്റെ പുസ്തകം ഏറെക്കുറെ വിജയിച്ചു. ദൃശ്യ ഭംഗിയില്‍ ലോകക്ലാസിക്കുകളോട് കിടപിടിക്കുന്ന ചിത്രമാണ് ഇയ്യോബിന്റെ പുസ്തകം. സായ്പ് അവശേഷിപ്പിച്ചു പോയ മൂന്നാറിന്റെ ബ്രിട്ടിഷ് കാഴ്ചകള്‍ ഇതിലും മനോഹരമായി അവതരിപ്പിക്കാന്‍ മറ്റൊരു ചിത്രത്തിനും ഇതു വരെ കഴിഞ്ഞിട്ടില്ല. മൂന്നാര്‍ മിക്ക മലയാളിക്കും സുപരിചിതമാണെങ്കിലും ആരും കാണാത്ത മൂന്നാറിന്റെ വശ്യ മനോഹാരിത ഈ ചിത്രത്തില്‍ കാണാന്‍ കഴിയും. അമല്‍ നീരദിലെ ഛായാഗ്രാഹകന്‍ ചിലയിടത്തെങ്കിലും പരീക്ഷിക്കപ്പെട്ടെങ്കിലും സംവിധായകന്റെ തഴക്കവും  ഛായാഗ്രാഹകന്റെ ക്രാഫ്റ്റും ചേര്‍ന്നപ്പോള്‍ ഇയ്യോബും മക്കളും മൂന്നാറും കാഴ്ചക്കാരന്റെ മനസില്‍ ഇടം പിടിച്ചു. ഗാനരംഗങ്ങളില്‍ മാത്രമല്ല ഓരോ ഫ്രെയിമിലും അമലിലെ ഛായാഗ്രാഹകന്‍ കൈയ്യടി അര്‍ഹിക്കുന്നു. അതി ഭാവുകത്വമില്ലാതെ എന്നു പറയാനാകില്ലെങ്കിലും ലളിതമായ ഒരു കഥ ഭാവ തീവ്രതയോടെയും, ദൃശ്യ ഭംഗിയോടെയും അവതരിപ്പിക്കാന്‍ അമല്‍ നീരദിന് കരഴിയുന്നുണ്ട്.
1900 ല്‍ ആരംഭിച്ച് 1946 ല്‍ അവസാനിക്കുന്ന ഒരു കഥയെ ഒരു കമ്മ്യൂണിസ്റ്റ് സഖാവ് അടിയന്തരാവസ്ഥക്കാലത്ത് ഓര്‍ത്തെടുക്കുന്ന രീതിയില്‍ ഒര്‍മ്മകളില്‍ നിന്നും കഥ പറയുന്ന ചിത്രമാണിത്. നീലഗിരിയില്‍ നിന്നുള്ള തേയില വരവ് നിലയ്ക്കുമ്പോള്‍ മൂന്നാര്‍ മലനിരകളില്‍ കടന്നു കയറി തേയില കൃഷി ചെയ്യുന്ന സായ്പിന്റെ കഥയിലൂടെ കോളനിവത്ക്കരണ കാലത്തെ കേരളത്തിന്റെ സാമൂഹിക രാഷ്ട്രീയ അവസ്ഥയാണ് ഇയ്യോബിന്റെ പുസ്തകം ചര്‍ച്ച ചെയ്യുന്നത്.
കഥാപാത്രങ്ങളുടെ സെലക്ഷനില്‍ അമല്‍ നീരദിന് പിഴച്ചിട്ടില്ല. ഫഹദിന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങളിലൊന്നായിരിക്കും ഇയ്യോബിന്റെ മൂന്നാമത്തെ മകനായ അലോഷിയുടേത്. അമ്മയുടെ മകനായി വളര്‍ന്ന് പ്രതിസന്ധികളില്‍ ഒളിച്ചോടുന്ന അലോഷി ബ്രിട്ടീഷ് നേവിയില്‍ ഉദ്യോഗസ്ഥനാവുകയും, വിപ്ലവത്തെത്തുടര്‍ന്ന് ജോയി നഷ്ടമായി നാട്ടില്‍ മടങ്ങിയെത്തുകയും ചെയ്യുന്നു.  സ്വാതന്ത്ര്യത്തിന് മുന്‍പുള്ള ഭാരതത്തിന്റെ ഏതാണ്ടൊരവസ്ഥ ചിത്രം നല്‍കുന്നുണ്ട്. വിപ്ലവകാരിയായ സൈനികോദ്യോഗസ്ഥനെ ഫഹദ് മനോഹരമാക്കി. എന്നാല്‍ പ്രതിനായകന്‍മാരാല്‍ ആക്രമിക്കപ്പെടുന്ന അലോഷിക്ക് ഏല്‍ക്കുന്ന പരിക്കുകള്‍ ഇത്തിരി കുറവായിരുന്നെങ്കില്‍ രണ്ടാം പകുതിയിലെ മടങ്ങിവരവിന് അതിഭാവുകത്വം ഏറെക്കുറെ ഇല്ലാതാകുമായിരുന്നു. എങ്കിലും ഫഹദ് തന്റെ കഥാപാത്രത്തോട് വിശ്വസ്തത പുലര്‍ത്തി. എടുത്തു പറയേണ്ട മറ്റൊരു കഥാപാത്രമാണ് ലാലിന്റെ ഇയ്യോബ്. വ്യത്യസ്ത കാലഘട്ടങ്ങളെ അവതരിപ്പിക്കുമ്പോഴും ലാലിന്റെ അഭിനയ മികവ് പരീക്ഷിക്കപ്പെട്ടില്ല. സായ്പിന്റെ വലംകൈയ്യായ യുവാവും, കുടുംബസ്ഥനും കാര്യസ്ഥനുമായ മദ്ധ്യവയസ്‌കനും, സ്വത്തുക്കള്‍ കൈവിട്ടു പോകാതിരിക്കാന്‍ സ്താര്‍ത്ഥനും ക്രൂരനുമാകുന്ന കര്‍ക്കശക്കാരനും, സ്വന്തം സാമ്രാജ്യത്തിലേക്ക് കടന്നു കയറാന്‍ മറ്റൊരാളെ അനുവദിക്കാത്ത ജന്‍മിയും, മരം മുറിക്കാന്‍ അനുവദിക്കാത്ത ദീര്‍ഘ ദര്‍ശിയും, നിസഹായനാകുന്ന വൃദ്ധനും, മരണത്തിന് മുന്‍പിലും ഉന്നം തെറ്റാത്ത വേട്ടക്കാരനും, കണിശക്കാരനായ പിതാവുമെല്ലാം ലാലിന്റെ കൈകളില്‍ ഭദ്രമായിരുന്നു. നെഗറ്റീവ് വേഷത്തിലെത്തിയ ജയസൂര്യയും മോശമാക്കിയില്ല. അംഗൂര്‍ റാവുത്തര്‍ എന്ന കഥാപാത്രത്തിന് ജന്‍മം നല്‍കിയ ജയസൂര്യ കരിയറില്‍ മറ്റൊരു ശക്തമായ കഥാപാത്രത്തിനു കൂടി  സാക്ഷിയായി. നാഴികകല്ലെന്ന് ഒറ്റവാക്കില്‍ പറയാം. നിഗൂഢതകള്‍ ഒളിച്ചു വച്ച് അമ്പരപ്പിച്ച പത്മപ്രിയയും മികച്ചു നിന്നു. ഫഹദിന്റെ ജോഡിയായെത്തിയ ഇഷ ഷെര്‍വാണി അഭിനയത്തില്‍ കാര്യമായി ഒന്നും ചെയ്യാനില്ലായിരുന്നെങ്കിലും തന്റെ കഥാപാത്രം മികച്ചതാക്കി. പ്രത്യേകിച്ച് ഫഹദുമായുള്ള കെമിസ്ട്രിയില്‍. ഇരുവരുമൊന്നിച്ചുള്ള ഗാനരംഗം തന്നെ ഇതിനുദാഹരണം. ചെമ്പന്‍വിനോദ്, റീനു മാത്യൂസ്, വിനായകന്‍ ലെന തുടങ്ങിയവരെല്ലാം കഥയിലും സിനിമയിലും നിര്‍ണ്ണായകമായി. കൂടോത്രക്കാരിയെന്നു ലോകം വിശേഷിപ്പിച്ച കഴലി ലെനയുടെ കൈയില്‍ ഭദ്രമായിരുന്നു. കഥയില്‍ കഴലി ഇല്ലായിരുന്നെങ്കില്‍ ഒരു പക്ഷെ ചിത്രത്തിന്റെ ഗതി മറ്റൊന്നാകുമായിരുന്നു.
ഒരു കുടുംബത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിന്റെ സാമൂഹിക പശ്ചാത്തലം അവതരിപ്പിച്ച ചിത്രത്തില്‍ ചില സാമൂഹിക തിന്‍മകളേയും വിമര്‍ശിക്കാന്‍ അമല്‍ നീരദ് മറന്നില്ല. ഇംഗ്ലണ്ടിലേക്ക് പോകാനിറങ്ങുന്ന സായിപിന്റെ ജീപ്പിന് പിന്നാലെ ഗേറ്റ് വരുന്ന ഓടുന്ന ഇയ്യോബ് സായ്പിന് മുന്‍പില്‍ വിധേയത്വം കാണിച്ചിരുന്ന എല്ലാ മലയാളികളുടേയും പ്രതീകമായിരുന്നു. ചായക്കടയില്‍ അലോഷിക്ക് മുന്‍പില്‍ താഴ്ന്ന ജാതിക്കാരന്‍ ഇരിക്കാതിരിക്കാന്‍ കസേര മാറ്റുന്ന കടക്കാരനും ജാതികോമരങ്ങളുടെ പ്രതീകമാണ്.
ചിത്രത്തിന്റെ സംഗീതം എടുത്തു പറയേണ്ടതാണ്. നേഹ എസ് നായര്‍, യാക്‌സന്‍ ഗാരി പെരേര എന്നിവരുടെ അപാരമായ സംഗീതം ചിത്രത്തിനെ മറ്റൊരു തലത്തിലെത്തിക്കുന്നുണ്ട്.
പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കാന്‍ ശ്രമിക്കുന്ന അമല്‍ നീരദ് അതില്‍ വിജയിക്കുക തന്നെ ചെയ്തു. കഥയും, കഥാപാത്രങ്ങളും പഴയതാണെങ്കിലും ദൃശ്യഭംഗിയിലും വ്യത്യസ്തമായ അവതരണത്തിലും ചിത്രം മുന്നില്‍ തന്നെയാണ്. ക്യാമറ കൊണ്ട് മായാജാലം കാണിക്കുന്ന മികച്ച മായാജാലക്കാരനാണ് അമല്‍ നീരദ് എന്ന തീര്‍ച്ച. സിനിമ തീര്‍ന്നാലും കാശ് പോയെന്ന് തോന്നാത്ത ഒരു ചിത്രം ഏറെക്കാലത്തിന് ശേഷം കണ്ടിറങ്ങി. ആസ്വദിച്ചു . . . .  ഫഹദിന് മുടക്കിയ പണം നഷട്മാകില്ല എന്നു ചുരുക്കം. ഫഹദിനും, അമലിനും, മുഴുവന്‍ ക്രൂവിനും അഭിനന്ദനങ്ങള്‍.