പഴയ കഥ പോലെ പുലി വരുന്നേ എന്ന നിലവിളി കേട്ട് എത്തിയവരെല്ലാം ഇളിഭ്യരായി. പുലി പോയിട്ട് ഒരു പൂച്ച പോലുമില്ല. ചെറുപ്പത്തില്‍ കണ്ട കാര്‍ട്ടൂണുകള്‍ ഇതിലും എത്രയോ ഭേദം. തനി വിജയ് പടം തന്നെ. വേതാളക്കോട്ട, സാങ്കല്പിക ഗ്രാമങ്ങള്‍, വേതാളങ്ങള്‍, അത്ഭുത ഗ്രാമത്തിലെ കുഞ്ഞു മനുഷ്യര്‍, സംസാരിക്കുന്ന മൃഗങ്ങള്‍, പിന്നെ ബാലമംഗളം പ്രചാരത്തിലിരുന്ന നാട്ടിലെന്ന പോലെ ശക്തി മരുന്നും. അങ്ങനെ അവിശ്വസനീയമായ ഒരു കഥ വിജയുടെ ഒറ്റയാല്‍ പ്രകടനത്തില്‍ പൊതിഞ്ഞ് പ്രേക്ഷകര്‍ക്ക് മുന്‍പിലെത്തിച്ചപ്പോള്‍ അതിന് പേര് പുലിയെന്നായി.
സ്വത്വം അരിയാതെ ദൂരെ ദേശത്ത് അകപ്പെട്ടു പോകുന്ന കഥാനായകന്‍, നായക ബാലനെ എടുത്തു വളര്‍ത്തുന്ന ഗ്രാമവാസികള്‍, ചെറുപ്പതിലെ ലഭിക്കുന്ന പ്രണയം, ഗ്രാമത്തിന് രക്ഷകനാകുന്ന നായകന്‍, സ്വന്തം ശക്തി തിരിച്ചറിയാനാകാതെ വളരുന്ന നായകന്‍, അയല്‍ഗ്രാമത്തില്‍ പോയി പഠിച്ച് മടങ്ങുന്ന നായിക, കട്ട പ്രണയം, ശത്രുക്കള്‍ തട്ടിക്കൊണ്ടു പോകുന്ന നായികയെ തേടി പോകുമ്പോള്‍ സ്വത്വം തിരിച്ചറിയുകയും നായികയെ കണ്ടത്തുകയും രാജാവാകുകയും ചെയ്യുന്ന നായകന്‍. കഥ പഴയത് തന്നെ. ഒരു വ്യത്യാസവും ഇല്ല. ഇത്തിരി അതിശയോക്തികളും, ഫാന്റസിയും ചേര്‍ത്ത് പുതിയ കുപ്പിയിലാക്കാന്‍ ശ്രമിച്ചെങ്കിലും ഏറ്റില്ല. കുപ്പിയും പഴയത് തന്നെ. ശൈലിയും സ്ഥിരം വിജയ് സിനിമകളുടേത് തന്നെ. പിന്നെ ഇന്ത്യന്‍ ചരിത്ര കഥകള്‍ക്കെല്ലാം ഒരേ പ്ലോട്ടായതിനാല്‍ മറ്റു ചരിത്ര സിനിമകളുമായി തോന്നുന്ന സാദൃശ്യങ്ങള്‍ യാദൃശ്ചികം മാത്രമായിരിക്കും. ഇന്ത്യന്‍ ചരിത്ര കഥകള്‍ ഇന്നും തുടക്കത്തില്‍ തന്നെ നില്‍ക്കുകയാണല്ലോ. വിജയുടെ മുന്‍ പങ്ങളിലേത് പോലെ തന്നെയാണ് പുലിയിലും ഇന്‍ഡ്രോ. പിന്നെ പതിവ് പോലെ ആവശ്യത്തിനും അനാവശ്യത്തിനും പാട്ടും ഡാന്‍സും. ചിത്രത്തിനായി ഉപയോഗിച്ചിരിക്കുന്ന സാങ്കേതിക വശങ്ങള്‍ മികവ് പുലര്‍ത്തി. പ്രത്യേകിച്ച് വിഎഫ്എക്‌സ്. ഇടയ്‌ക്കൊക്കെ മുഴച്ചു നില്‍ക്കുന്നുണ്ടെങ്കിലും ഗ്രാഫിക്‌സ് തന്ത്രങ്ങളാണ് ചിത്രത്തെ തനി വിജയ് പടത്തില്‍ നിന്നും അല്പമെങ്കിലും വ്യത്യസ്തമാക്കുന്ന ഒരു ഘടകം. സംസാരിക്കുന്ന ആമയും, പുലിയുമായുള്ള മല്‍പ്പിടുത്തവും എല്ലാം പ്രേക്ഷകന്‍ തങ്ങളെ പുലി പറ്റിക്കുന്നു എന്ന യാഥാര്‍ത്ഥ്യ ബോധത്തോടെ കണ്ടിരുന്നു. പക്ഷെ വിജയുടെ കരിമ്പുലിയുമായുളള്ള മല്‍രപ്പിടുത്തം കമ്ടവര്‍ അന്തം വിട്ടു. ഇതെന്ത് മല്‍പ്പിടുത്തം. ഓ ഇങ്ങനെയും മല്‍പ്പിടുത്തം നടത്താമല്ലേ. ആദ്യ പകുതി രസം പിടിച്ചു വരുന്നു എന്നു തോന്നിക്കുമെങ്കിലും അതുണ്ടാകില്ല. സ്വാഭാവികം. നാടന്‍ കഥകളും, ചില തട്ടിപ്പുകളുമായി സിനിമയ്ക്ക് അടിസ്ഥാനമിടാന്‍ ആദ്യ പകുതി ശ്രമിച്ചു. കഥ പറയാന്‍ ഒരു ബേസ് വേണമല്ലോ. പക്ഷെ ഈ അടിസ്ഥാനം എത്രയോ മുന്‍പ് ഇന്ത്യന്‍ സിനിമയില്‍ ഇട്ടതാണ്. ഇപ്പോഴും ഈ അടിസ്ഥാനത്തില്‍ തന്നെ കഥ കെട്ടിപ്പെടുക്കാനാണ് ചിമ്പുദേവന്‍ ശ്രമിച്ചത്. സ്ഥിരം തമിഴ് ശൈലിയിലുള്ള സ്റ്റണ്ടുകളുമായതോടെ പടം പിടിവിട്ടു. വിദേശ കലാകാരന്‍മാര്‍ ചെയ്താലെന്താ അടി തമിഴ് അടി തന്നെ. ദേവീശ്രീ പ്രസാദ് ഒരുക്കിയ ഗാനങ്ങളില്‍ ചിലത് കടുത്ത വിജയ് ആരാധകര്‍ക്ക് ആവേശമായി. അവ്‌ലാതെ അത്ര മേന്‍മയൊന്നും ആ ഗാനങ്ങള്‍ക്ക് അവകാശപ്പെടാനില്ല. തീയ്യേറ്ററുകളില്‍ ആരവം തീര്‍ക്കാര്‍ ഗാനങ്ങള്‍ക്കായി എന്നത് സത്യം. പക്ഷെ ഗാനരംഗങ്ങളിലെ കൊറിയോഗ്രഫി നിരാശപ്പെടുത്തി. എന്താ ഇനിയും ഇതിനൊന്നും ഒരു മാറ്റം വരാത്തത്.
നൂറു കോടി മുടക്കി ഒരുക്കിയ ചിത്രം, ഒരു വര്‍ഷത്തോളം സമയമെടുത്ത ചിത്രീകരണം,
തമിഴ് സൂപ്പര്‍സ്റ്റാര്‍ ഇളയദളപതിയുടെ സാനിധ്യം, രണ്ട് നായികമാര്‍, പാട്ടിന് പാട്ട്, ഡാന്‍സിന് ഡാന്‍സ്, ആക്ഷന് ആക്ഷന്‍ പ്രേക്ഷന് പ്രതീക്ഷിക്കാന്‍ ഇതിലും വലുതെന്ത് വേണം. എന്നാല്‍ പുലി വലിയൊരു സന്ദേശവും പ്രേക്ഷകന് സമ്മാനിക്കുന്നുണ്ട്. മിന്നുന്നതെല്ലാം പൊന്നല്ല എന്ന പഴഞ്ചൊല്ലിന്‍രെ ഓര്‍മ്മക്കായി ഒരു സന്ദേശം. പ്രതീക്ഷിക്കാം, സ്വന്തം റിസ്‌ക്കില്‍ മാത്രം. അതിന് ആരേയും, ഒന്നിനേയും കൂട്ടു പിടിക്കരുത്.
പ്രകടനത്തില്‍ പ്രേക്ഷകന്റെ കൈയ്യടി ആവോലം ലഭിച്ചത് ശ്രീദേവിയുടെ യവന റാണിയ്ക്കാണ്.
വേതാളക്കോട്ടയിലെ റാണി ശ്രദേവി എന്ന പക്വതയാര്‍ന്ന നടിയുടെ കൈകളില്‍ ഭദ്രമായിരുന്നു. ഇടയ്ക്ക് മീലിഫഷ്യന്റില്‍ ആഞ്ചലീന അവതരിപ്പിച്ച ദുര്‍മന്ത്രവാദിനിയുടെ ചില മാനറിസങ്ങള്‍ കടന്നു വന്നെന്നു മാത്രം. ചിത്രത്തിന്റെ അണിയറക്കാര്‍ ആരെങ്കിലും ആ ഹോളിവുഡ് ചിത്രം കണ്ടിട്ടുണ്ടാവുമല്ലോ. ശത്രുരാജ്യത്തെ ഇളയ ദളപതിയെ അവതരിപ്പിച്ച സുദീപും മോശമാക്കിയില്ല. മരുദ്ധീരന്‍ എന്ന കഥാപാത്ത്‌തേയും മരുദ്ധീരന്‍രെ അച്ഛനേയും അവതരിപ്പിച്ച വിജയ് തന്റെ ആരാധകരെ ആവേശം കൊള്ളിച്ചു. പക്ഷെ ഇപ്പോഴും വിജയുടെ ശൈലികള്‍ക്ക് മാത്രം മാറ്റമില്ല. പതിവ് തോള്‍ കുലുക്കിയുള്ള സംസാരവും, നൃത്തച്ചുവടുകള്‍ പോലെയുള്ള നടപ്പും എല്ലാം പഴയ പടി തന്നെ. ലുക്കിലും മാറ്റമൊന്നുമില്ല. ബാക്കി കഥാപാത്രങ്ങലെല്ലാം പരമ്പരാഗത ശൈലിയിലെത്തുമ്പോള്‍, മുന്‍ ചിത്രങ്ങളിലേത് പോലെ ചെറിയ ഊശവിജയ് ാന്‍ താടിയുമൊക്കെയായി കട്ട ഫ്രീക്ക് തന്നെ. ശൈലികളൊക്കെ സ്ഥിരമാണെങ്കിലും പ്രേക്ഷകനെ കൈയ്യിലെടുക്കാന്‍ വിജയ്ക്ക് കഴിയുന്നുണ്ടെന്നത് സത്യം. മരുദ്ധീരനേക്കാള്‍ കൈയ്യടി അച്ഛന്‍ കഥാപാത്രത്തിന് ലഭിച്ചോ എന്നൊരു സംശയം. നായകന്റെ വികാരങ്ങള്‍ക്കും മാറ്റമില്ല. അച്ഛന്‍ മരിച്ചാലും, നായികയെ തട്ടിക്കൊമ്ടു പോയാലും, യുദ്ദത്തിന് പോയാലും, യുദ്ധം ജയിച്ചാലും, രാജാവായാലുമെല്ലാം ഒരേ വികാരം. പ്രേക്ഷകന് നിര്‍വികാരത സമ്മാനിക്കുന്ന വികാരം. ഒരു നായിക ശ്രുതി ഹാസന് വല്ല്യ റോളൊന്നുമില്ല. മേനി പ്രദര്‍ശനമാണ് പ്രധാന റോള്‍. വിരസമാകുന്ന രംഗങ്ങളിലൊക്കെയും ശ്രുതി ഹാസന്റെ പ്രദര്‍ശനം ചെറിയ ആശ്വാസമാകുന്നു. ഹന്‍സികയും മോശമാക്കിയില്ല. വേതാളക്കോട്ടയിലെ അരുമ രാജകുമാരിയെ ഹന്‍സിക തന്നാലാവും വിധം മനോഹരമാക്കി. വേഷഭൂഷാദികളിലും, മട്ടിലും രാജകുമാരിയാണെങ്കിലും ഹന്‍സിക ഹന്‍സിക തന്നെ. ചിത്രത്തിന്റെ അരങ്ങില്‍ മാത്രമല്ല അണിയറയിലും പ്രവര്‍ത്തിചത് മികച്ച ടീം തന്നെയായിരുന്നു. കലാസംവിധാനം നിര്‍വ്വഹിച്ചത് ടി മുത്തുരാജായിരുന്നു. വല്ല്യ കുഴപ്പമില്ലാതെ തന്റെ ജോലി മുത്തുരാജ് അവസാനിപ്പിച്ചപ്പോള്‍ പക്ഷെ ഒരു പ്രതിഭയുടെ മികവൊന്നും പ്രകടമായില്ല എന്നു പറയാം. ആക്ഷന്‍ രംഗങ്ങളൊരുക്കിയത് തായ്‌ലന്‍ഡുകാരന്‍ യോങ് ലീ ആണ്. പക്ഷെ അടി തമിഴ് അടി തന്നെ. നടരാജന്‍ സുബ്രഹ്മണ്യന്‍ എന്ന ഛായാഗ്രാഹകന്റെ മികവ് പക്ഷെ എടുത്തു പറയേണ്ടതാണ്. ക്യാമറ ഒരിക്കലുംവ പ്രേക്ഷകന് വിരസത സമ്മാനിക്കുന്നില്ല എന്നത് തന്നെ കാര്യം.
പറ്റിക്കുമ്പോള്‍ മാന്യമായി പറ്റിച്ചു കൂടേയെന്ന പ്രേക്ഷകന്റെ ചോദ്യത്തില്‍ കഴമ്പുണ്ടോയെന്നറിയാന്‍ സിനിമ കണ്ടു തന്നെ നോക്കണം. സ്വന്തം റിസ്‌ക്കില്‍ കാണണമെന്ന് മാത്രം. കൊച്ചു ടീവിയും കാര്‍ട്ടൂണ്‍ ചാനലുകളും ഞങ്ങഠെ വീട്ടിലും ഉണ്ടെന്ന് പറയാന്‍ പറഞ്ഞു എന്ന ട്രോളേഴ്‌സിന്‍രെ ട്രോളിനെ ബഹുമാനിച്ചു കൊണ്ട് തന്നെ പറയട്ടെ പുലി എന്ന പേര് കേള്‍ക്കുമ്പോള് ഉണ്ടാായിരുന്ന ഭയം ഇല്ലാതാക്കനാന്‍ ചിമ്പുദേവന് കഴിഞ്ഞു. നന്ദിയുണ്ട് സാറേ നന്ദി.
No comments:
Post a Comment