72 ാമത് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ബോയ്ഹുഡ് മികച്ച ചിത്രം. മൈക്കല്‍ കീറ്റണ്‍ മികച്ച നടനും ആമി ആദംസ് മികച്ച നടിക്കുമുള്ള ഗോള്‍ഡന്‍ ഗ്ലോബുകള്‍ കരസ്ഥമാക്കി. ബോയ്ബുഡ് ഒരുക്കിയതിലൂടെ റിച്ചാര്‍ഡ് ലിങ്ക്‌ലെറ്റര്‍ മികച്ച സംവിധായകനായി. മൂന്ന് പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയ ബോയ്ഹുഡാണ് ഇത്തവണത്തെ ഗോള്‍ഡന്‍ ഗ്ലോബ് പട്ടികയില്‍ മുന്‍പന്തിയില്‍.
കാലിഫോര്‍ണിയയിലെ ബവേര്‍ലി ബില്‍സില്‍ തളം കെട്ടിയിരുന്ന ആകാംഷകള്‍ക് വിരാമമായി. 72 ാമത് ഗോള്‍ഡന്‍ ഗ്ലോബുകള്‍ പ്രഖ്യാപിക്കമ്പോള്‍ പ്രതീക്ഷകള്‍ അട്ടിമറിക്കപ്പെടുന്ന കാഴ്ചയാണ് ചലച്ചിത്ര ലോകം കണ്ടത്. അമേരിക്കന്‍ കോമഡി ത്രില്ലര്‍ ചിത്രമായ ബോയ്ഹുഡ് മികച്ച ചിത്രം, മികച്ച സംവിധായകന്‍, മികച്ച സഹനടി എന്നീ വിഭാഗങ്ങളിലൂടെ മൂന്ന് ഗോള്‍ഡന്‍ ഗ്ലോബുകളാണ് സ്വന്തമാക്കിയത്. ചിത്രം അണിയിച്ചൊരുക്കിയ റിച്ചാര്‍ഡ് ലിങ്ക്‌ലെറ്ററാണ് ഇത്തവണത്തെ മികച്ച സംവിധായകന്‍. ഡ്രാമ വിഭാഗത്തില്‍ ദ് തിയറി ഓഫ് എവരിതിംഗിലെ അഭിനയത്തിനന് എഡ്ഡി റെഡ്‌മെയ്ന്‍ മികച്ച നടനായും, സ്റ്റില്‍ ആലീസ് എന്ന ചിത്രത്തിലെ പ്രകടനത്തിനന് ജൂലിയാനന മൂര്‍ മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു. വിപ്ലാഷ്, ബോയ്ഹുഡ് എന്നീ ചിത്രങ്ങളിലൂടെ ജെ കെ സിമ്മണ്‍സും, പെട്രീസിയ ആര്‍ക്ക്വെറ്റെയും മികച്ച സഹനടനും സഹനടിക്കുമുള്ള ഗോള്‍ഡന്‍ ഗ്ലോബുകള്‍ സ്വന്തമാക്കി. മ്യൂസിക്കല്‍ ഡ്രാമ വിഭാഗത്തില്‍ ദ് ഗ്രാന്‍ഡ് ബുദപെസ്റ്റ് ഹോട്ടല്‍ മികച്ച ചിത്രമായപ്പോള്‍ ബേഡ്മാനിലെ അഭിനനയമികവിന് മൈക്കല്‍ കീറ്റണ്‍ മികച്ച നടനും, ബിഗ് ഐസിലൂടെ ആമി ആദംസ് മികച്ച നടിയുമായി. ലോകമെമ്പാടുമുള്ള കുട്ടികളെ ആകര്‍ഷിച്ച ഹൗ ടു ട്രെയിന്‍ യുവര്‍ ഡ്രാഗണ്‍ അക്കാദമി അവാര്‍ഡിലേക്ക് ഒരു ചുവടു കൂടി വച്ചാണ് ഗോള്‍ഡന്‍ ഗ്ലോബില്‍ മികച്ച അനിമേഷന്‍ ചിത്രമായത്. ഗോവ, കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളകളിലെ മികച്ച ചിത്രമായിരുന്ന റഷ്യന്‍ ചിത്രം ലെവിയാഥന്‍ മികച്ച വിദേശ ഭാഷ ഇനനത്തില്‍ പുരസ്‌കാരം സ്വന്തമാക്കി. പശ്ചാത്തല സംഗീതത്തിനന് ജൊഹാന്‍ ജൊഹാന്‍സണും, സംഗീതത്തിനന് ജോണ്‍ ലെജന്‍ഡും, തിരക്കഥയ്ക്ക് ബേര്‍ഡ്മാന്റെ തിരക്കഥാകൃത്തുക്കളും ഗോള്‍ഡന്‍ ഗ്ലോബുകള്‍ നേടി.
പ്രൗഢഗംഭീരമായ സദസില്‍ കഴിഞ്ഞ വര്‍ഷത്തെ അമേരിക്കന്‍ ടെലിവിഷന്‍ അവാര്‍ഡുകളും പ്രഖ്യാപിച്ചു. ദിവസങ്ങള്‍ക്കകം ബ്രിട്ടീഷ് അക്കാദമി അവാര്‍ഡുകളും കൂടി പ്രഖ്യാപിക്കുന്നതോടെ ചലച്ചിനത്ര ലോകം അക്കാദമി അവാര്‍ഡിനായുള്ള കാത്തിപ്പ് ആരംഭിക്കും. ഓസ്‌കാറിലേക്ക് ഇനി ഒരു ബാഫ്തയുടെ ദൂരം കൂടി മാത്രം. . . .