Monday, 16 November 2015

കോഹിനൂര് തിളക്കം



ട്വിസ്റ്റ്, ട്വിസ്റ്റ്,- ട്വീസ്റ്റോട് ട്വിസ്റ്റ്. ആദ്യ പകുതി മടുപ്പിച്ചും രണ്ടാം പകുതി ട്വിസ്റ്റ് കാട്ടി ഞെട്ടിച്ചും പ്രേക്ഷകരെ ആകര്‍ഷിച്ച ഫീല്‍ ഗുഡ് മൂവി ഗണത്തില്‍ പെടുത്താവുന്ന ഒരു ചിത്രമാണ് കോഹിനൂര്‍. സാദര്‍ ഏലിയാസ് ജാക്കിയേയും, താരാദാസിനേയും കൂട്ടു പിടിച്ച് സ്മഗ്‌ളേഴ്‌സിന്‍രെ കഥ പറയാന്‍ മലയാള സിനിമയിലെ നിര്‍ണ്മായക വര്‍ഷമായിരുന്ന 1988 നെ കൂട്ടു പിടിച്ച ഒരു ചിത്രം. കാലഘട്ടത്തില്‍ പിഴവു വരുത്താതെ എന്നാല്‍

പഴയ കാലത്തിലേക്ക് പ്രേക്ഷകനെ കൂട്ടിക്കൊണ്ട് പോകാന്‍ സംവിദായകനും ഇരട്ട തിരക്കതാകൃത്തുക്കളും ശ്രമിക്കുമ്പോള്‍ സാധാരണ മലയാളി പ്രേക്ഷകന്റെ ഗൃഹാതുതയെയാണ് അത് ചൂഷണം ചെയ്തത്. ചെറിയ കള്ളത്തരങ്ങളും തട്ടിപ്പുകളുമായി നാട്ടുകാരെ പറ്റിക്കുന്ന സാധാരണ രണ്ട് കള്ളന്‍മാരില്‍ തുടങ്ങി രണ്ടാം പകുതിയിലെ ട്വിസ്റ്റ് പോലെ സമ്പൂര്‍ണ്ണ കഥാപാത്രങ്ങളും കള്ളന്‍മാരാകുന്ന ചിത്രീകരണമാണ് കോഹിനൂരിന്റേത്. അവിസ്വസനീയമായ ഒരു കഥ വിശ്വസനീയമായി പറഞ്ഞു ഫലിപ്പിക്കാനായി സംവിധായകന്‍ സിനിമയേയും പ്രേക്ഷകനേയും 27 വര്‍ഷം പിന്നലേക്ക് കൊണ്ടു പോയത് ഏതായാലും നന്നായി. കഥയ്ക്ക് അത്രയ്ക്കും കാമ്പില്ലായിരുന്നു. മലയാളത്തിന് മുതല്‍ക്കൂട്ടയേക്കാവുന്നതാണെങ്കിലും ഇരട്ട തിരക്കഥാകൃത്തുകളുടെ തിരക്കഥയും ഇടയ്ക്കിടെ പിഴച്ചു. എന്തായാലും പ്രേക്ഷകന്റെ ഓര്‍മ്മയിലെ കള്ളക്കടത്തിനെ പുനര്‍ജ്ജീവിപ്പിച്ച സാഹചര്യങ്ങളൊരുക്കാന്‍, ആ കാലഘട്ടത്തിലേക്ക് സിനിമയെ എത്തിക്കാന്‍ സംവിധായകനും കലാസംവിധായകനും കഴിഞ്ഞു. പിഴവുകളില്ലാതെ 88 കാലത്തേക്ക് പ്രേക്ഷകന്‍ സിനിമയ്‌ക്കൊപ്പം നടന്നു. കലാസംവിധാനത്തിലെ കല മികച്ചു നിന്നു. പക്ഷെ ആദ്യ പകുതിയില്‍ അടിസ്ഥാനമിടാന്‍ ശ്രമിച്ച കോഹിനൂരിന് തെറ്റി. കള്ളന്‍മാരുടേയും കൊള്ളക്കാരുടേയും കഥകള്‍ ആവശ്യം പോലെ കേട്ടു ശീലിച്ച മലയാളിക്ക് മുന്‍പിലേക്ക് ഇങ്ങനെയൊരു കഥയുമായി വരുമ്പോള്‍ അണിയറക്കാര്‍ പ്രേക്ഷകരെ പരിഗണിച്ചില്ലേ പോലും. പ്രണയവും ബന്ധവുമൊക്കെയായി സിനിമയ്ക്ക അടിസ്ഥാനമിടാന്‍ ശ്രമിച്ചപ്പോള്‍ പ്രേക്ഷകന്‍ അറിയാതെ കോട്ടുവായിട്ടു പോയി. അത്രയ്ക്കും ലൂസായിട്ടാണ്മ ആദ്യ പകുതി കടന്നു പോകുന്നത്. എന്നാല്‍ എന്തെങ്കിലും ഉണ്ടോയെന്ന് ചോദിച്ചാല്‍ അതില്ല താനും. സ്വാഭാവികമായും ചെറിയ തട്ടിപ്പുകള്‍ നടത്തുന്ന പല കള്ളന്‍ന്‍മാര്‍ക്കിടെയിലേക്ക് വലിയൊരു ദൗത്യമെത്തുന്നതോടെ സിനിമ ഭാവം മാറ്റും. കോഹിനൂര്‍ ടെക്‌സ്റ്റൈല്‍സില്‍ നിന്നും കോഹിനൂറുകള്‍ അടിച്ചു മാറ്റണം. അതാണ് സിനിമയില്‍ നായകന്‍മാരുടേയും വില്ലന്‍മാരുടേയും ജോലി. ഭാരിച്ച ജോലി തന്നെ. പല തുള്ളി പെരുവെള്ളമെന്നതു പോലെ ഒരു പിടി കള്ളന്‍മാരും അവരുടെ നേതാവായി ഒരു മുഴുക്കള്ളനുമെത്തുന്നതോടെ മലയാള സിനിമ വീണ്ടുമൊരു കള്ളന്‍മാരുടെ വസന്തത്തിന് വേദിയായോ എന്നു തോന്നും. ആകെ മൊത്തം ഒരു വിന്റേജ് ശൈലിയില്‍

തന്നെയാണ് സിനിമ പുരോഗമിക്കുുന്നത്പക്ഷെ ചിലയിടത്തൊക്കെ കല്ലുകടിക്കുക തന്നെ ചെയ്യും. തീവ്രമല്ലാത്ത പ്രണയവും, കഥാപാത്രങ്ങളുടെ ആവര്‍ത്തനവും, എല്ലാം പ്രേക്ഷകന്‍ ക്ഷമിക്കുന്നത് രണ്ടാം പകുതി കാണുമ്പോള്‍ മാത്രമാണ്. ട്വീസ്റ്റുകള്‍ ഓരോന്നായി വന്നു പോകുമ്പോള്‍ പടം കഴിഞ്ഞുവെന്ന് പ്രേക്ഷകന്‍ പലകുറി കരുതും. ഏഅങ്ങനെ സീറ്രില്‍ നിന്നെഴുന്നേല്‍ക്കാന്‍ തുടങ്ങുമ്പോഴേക്കും അടുത്ത ട്വിസ്റ്റ് വരും. ഇല്ല സിനിമ കഴിഞ്ഞിട്ടില്ല. ആ ട്വിസ്റ്റുകളിലത്രയും പുതുമകള്‍ കൊണ്ടു വരാന്‍ ചിത്രത്തിന് കഴിഞ്ഞു. പ്രേക്ഷകന് പ്രിയ്യപ്പെട്ട സാഗര്‍ ഏലിയാസ് ജാക്കിയേയും താരാദാസിനേയുമൊക്കെ കൂട്ടു പിടിക്കുമ്പോള്‍ അങ്ങനെയെന്തെങ്കിലുമൊക്കെ ഇല്ലെങ്കില്‍ ചിലപ്പോല്‍ പ്രേക്ഷകര്‍ ക്ഷമിച്ചെന്ന് വരില്ല. രത്‌നങ്ങളഉടെ പിന്നാലെ പോകുന്ന ഒരു കൂട്ടം കള്ളന്‍മാരില്‍ പ്രതീക്ഷിച്ചത് പോലെ കറങ്ങി തിരിഞ് അത് എത്തേണ്ടിടത്ത് എത്തുന്നു. അതാണല്ലോ ഹീറോയിസം. ചില ഫ്രെയിമുകളിലെങ്കിലും പ്രതീഷിന്റെ ഛായാഗ്രഹണത്തെ അംഗീകരിച്ചേ മതിയാകൂ. ഇത്തരമൊരു പശ്ചാത്തലത്തില്‍ ചിത്രം ദൃശ്യസമ്പന്നമൊന്നുമല്ലെങ്കിലും കിട്ടിയ അവസരങ്ങളൊന്നും പ്രതീഷ് പാഴാക്കിയില്ല. പ്രേക്ഷക മനസുകളില്‍ വളരെ വേഗം ഇടം നേടിയ ചിത്രത്തിലെ ഒരു ഗാനരംഗത്തിലെ ദൃശ്യങ്ഹള്‍ തന്നെ പ്രതീഷിന്‍രെ ക്രാഫ്റ്റിന്റെ മികച്ച ഉദാഹരണമാണ്. കാലഘട്ടിന്റെ വെല്ലുവിലിയെ അതിജീവിക്കാന്‍ പ്രതീഷിനും കഴിഞ്ഞെന്ന് ചുരുക്കം. രാഹുല്‍ രാജിന്‍രെ സംഗീതവും മോശമാക്കിയില്ല. പ്രത്യേകിച്ച് മലയാളി പ്രേക്ഷകര്‍ ഏറ്റെടുത്ത  ഹേമന്തമെന്‍  എന്നു തുടങ്ങുന്ന ഗാനം.

തുടര്‍ച്ചയായ കള്ളന്‍ കഥകള്‍ കണ്ടും കേട്ടും ശീലിച്ച മലയാളി പ്രേക്ഷകന് മുന്‍പിലേക്കെത്തിയ കള്ളക്കടത്തു കഥ അത്രയ്ക്കങ്ങ് മടുപ്പിക്കാതെ തീയ്യേറ്ററിനെ ഇളക്കി മറിക്കാതെ അങ്ങനെ കടന്നു പോയി. ട്വിസ്റ്റുകള്‍ക്ക് മേല്‍ ട്വിസ്റ്റുകളുമായി അവിശ്വസനീയമായ കോഹിനൂര്‍ കഥ, ചില പ്രകടനങ്ങളും, ചില രംഗങ്ങളും, ചില ദൃശ്യങ്ങളും സമ്മാനിച്ചെന്ന് പറയാം. സാധാരണ പ്രേക്ഷകനെ പറ്റിക്കാത്ത ഒരു ചിത്രം.

ആസിഫ് അലിയുടെ സമീപകാലത്തെ മികച്ച പ്രകടനത്തില്‍ ഒന്നായിരുന്നു കോഹിനൂരില്‍ കണ്ടത്. സ്വന്തം പ്രൊഡക്ഷന്‍ ഹൗസിന്റെ കൂടി നിര്‍മ്മാണത്തില്‍ ഇറങ്ങിയ ചിത്രത്തില്‍ താന്‍ തന്നെ എങ്ങനെ മോശമാക്കും. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ സാഗര്‍ ഏലിയാസ് ജാക്കിയെ അനുസ്മരിപ്പിക്കുന്ന ആസിഫിന്റെ എന്‍ട്രി തന്നെ ഞെട്ടിച്ചു. തട്ടിപ്പുകാരനില്‍ നിന്നും കാമുകനിലേക്കുള്ള മാറ്റവും പ്രേക്ഷകന്‍ ആസ്വദിച്ചു. ലുക്കിലും കെട്ടിലും മട്ടിലും ആസിഫലി ഒരു താരത്തിന്റെ കൈയ്യടക്കവും, മട്ടും, ഭാവവും പ്രകടിപ്പിച്ചു. പതിവ് ശൈലികളില്‍ നിന്നും മാറി ചെമ്പന്‍ വിനോദിന് കാര്യമായ പ്രകടനം നടത്താനായില്ല. ചെമ്പനില്‍ നിന്നും പ്രേക്ഷകന്‍ ഇത്രയൊന്നുമല്ല പ്രതീക്ഷിച്ചത്. തിരക്കഥയുടെ അനിവ്ര്യതയാകാം. എന്നാല്‍ വിനയ് ഫോര്‍ട്ട് തകര്‍ത്തു. തനിക്ക് മലയാളത്തിലെ പ്രമുഖ നടന്മാരുടെ ഇടെയില്‍ സ്ഥാനമുണ്ടന്ന് തെളിയിക്കുക കൂടിയായിരുന്നു വിനയ്. വിനയ്യുടെ കോമഡികള്‍ പ്രേക്ഷകന്‍ നന്നായി ആസ്വദിച്ചു. അജു വര്‍ഗ്ഗീസും മോശമാക്കിയില്ല. വ്യത്യസ്തമായ കഥാപാത്രം. വ്യത്യസ്തമായ അവതരണം, ശൈലി. എന്നാലും പ്രേക്ഷകന്‍രെ കൈയ്യടി മാത്രം വ്യത്യസ്തമായില്ല. എല്ലാവര്‍ക്കും നല്‍കിയത് മാതിരിയുള്ള കൈയ്യടികള്‍ അജുവിനും ലഭിച്ചു. മികച്ച കഥാപാത്രങ്ഹള്‍ക്ക് ദാരിദ്ര്യം അനുഭവിക്കുന്ന എന്നാല്‍ പ്രതിഭയുള്ള നടനായ ഇന്ദ്രജിത് കുഴപ്പമില്ല എന്നു വേണമെങ്കില്‍ പറയാം. ലുക്ക് തന്നെ, പക്ഷെ കാര്യമായി ഒന്നും ചെയ്യാനില്ലായിരുന്നു. എന്നാലും ഉള്ളത് കൊണ്ട് ഓണം പോലെ. സുധീര്‍ കരമന ചെരിയ വേഷമാണ് ചെയ്തതെങ്കിലും അത് മനോഹരമാക്കി. സ്വാഭാവികം. നായികയുടെ കാര്യം പിന്നെ പറയേമ്ട. സ്ഥിരം പരിപാടി, നായകനെ കാണുമ്പോള്‍ ചിരിക്കുക, ഇടയ്ക്ക് ചെറിയ ഒരു ഡയലോഗ് പറയുക,കൂട്ടികാരികള്‍ക്കൊപ്പം വെറുതെ നടക്കുക. അപര്‍ വിനോദ് നായിക എന്ന പേരില്‍ ഒതുങ്ങി. ചെറിയ വേഷത്തില്‍ വന്നു പോയ റിസബാവ, അതിഥി താരമായെത്തിയ സൈജു കുറുപ്പ് തുടങ്ങി വന്നവരെല്ലാം മടുപ്പിക്കാതെ മടങ്ങി.

തട്ടിപ്പും, കള്ളത്തരവും, കൊള്ളയും, ആളുകലെ പറ്റിക്കലും പിന്നെ ഇത്തിരി ചങ്ഹാത്തവും ഇഴചേര്‍ത്തൊരുക്കിയ കോഹിനൂര്‍ ആസ്വാദ്യകരമെന്ന് തന്നെ പറയാം. ആദ്യ പകുതി മടുപ്പിച്ചും, ഇഴച്ചും മുന്നോട്ടു പോയെങ്കില്‍ രണ്ടാം പകുതി ട്വിസ്റ്റു കൊണ്ട് അത്ഭുതപ്പെടുത്തിയ കോഹിനൂര്‍ ഒരു പരീക്ഷണം കൂടിയാരിരുന്നു. വലിയ പ്രതീക്ഷകളില്ലാതെ കണ്ടിരിക്കാവുന്ന ഒരു സാധാരണ ചിത്രമാണ് കോഹിനൂര്‍.

No comments:

Post a Comment