Monday, 16 November 2015

പുലി


പഴയ കഥ പോലെ പുലി വരുന്നേ എന്ന നിലവിളി കേട്ട് എത്തിയവരെല്ലാം ഇളിഭ്യരായി. പുലി പോയിട്ട് ഒരു പൂച്ച പോലുമില്ല. ചെറുപ്പത്തില്‍ കണ്ട കാര്‍ട്ടൂണുകള്‍ ഇതിലും എത്രയോ ഭേദം. തനി വിജയ് പടം തന്നെ. വേതാളക്കോട്ട, സാങ്കല്പിക ഗ്രാമങ്ങള്‍, വേതാളങ്ങള്‍, അത്ഭുത ഗ്രാമത്തിലെ കുഞ്ഞു മനുഷ്യര്‍, സംസാരിക്കുന്ന മൃഗങ്ങള്‍, പിന്നെ ബാലമംഗളം പ്രചാരത്തിലിരുന്ന നാട്ടിലെന്ന പോലെ ശക്തി മരുന്നും. അങ്ങനെ അവിശ്വസനീയമായ ഒരു കഥ വിജയുടെ ഒറ്റയാല്‍ പ്രകടനത്തില്‍ പൊതിഞ്ഞ് പ്രേക്ഷകര്‍ക്ക് മുന്‍പിലെത്തിച്ചപ്പോള്‍ അതിന് പേര് പുലിയെന്നായി.

സ്വത്വം അരിയാതെ ദൂരെ ദേശത്ത് അകപ്പെട്ടു പോകുന്ന കഥാനായകന്‍, നായക ബാലനെ എടുത്തു വളര്‍ത്തുന്ന ഗ്രാമവാസികള്‍, ചെറുപ്പതിലെ ലഭിക്കുന്ന പ്രണയം, ഗ്രാമത്തിന് രക്ഷകനാകുന്ന നായകന്‍, സ്വന്തം ശക്തി തിരിച്ചറിയാനാകാതെ വളരുന്ന നായകന്‍, അയല്‍ഗ്രാമത്തില്‍ പോയി പഠിച്ച് മടങ്ങുന്ന നായിക, കട്ട പ്രണയം, ശത്രുക്കള്‍ തട്ടിക്കൊണ്ടു പോകുന്ന നായികയെ തേടി പോകുമ്പോള്‍ സ്വത്വം തിരിച്ചറിയുകയും നായികയെ കണ്ടത്തുകയും രാജാവാകുകയും ചെയ്യുന്ന നായകന്‍. കഥ പഴയത് തന്നെ. ഒരു വ്യത്യാസവും ഇല്ല. ഇത്തിരി അതിശയോക്തികളും, ഫാന്റസിയും ചേര്‍ത്ത് പുതിയ കുപ്പിയിലാക്കാന്‍ ശ്രമിച്ചെങ്കിലും ഏറ്റില്ല. കുപ്പിയും പഴയത് തന്നെ. ശൈലിയും സ്ഥിരം വിജയ് സിനിമകളുടേത് തന്നെ. പിന്നെ ഇന്ത്യന്‍ ചരിത്ര കഥകള്‍ക്കെല്ലാം ഒരേ പ്ലോട്ടായതിനാല്‍ മറ്റു ചരിത്ര സിനിമകളുമായി തോന്നുന്ന സാദൃശ്യങ്ങള്‍ യാദൃശ്ചികം മാത്രമായിരിക്കും. ഇന്ത്യന്‍ ചരിത്ര കഥകള്‍ ഇന്നും തുടക്കത്തില്‍ തന്നെ നില്‍ക്കുകയാണല്ലോ. വിജയുടെ മുന്‍ പങ്ങളിലേത് പോലെ തന്നെയാണ് പുലിയിലും ഇന്‍ഡ്രോ. പിന്നെ പതിവ് പോലെ ആവശ്യത്തിനും അനാവശ്യത്തിനും പാട്ടും ഡാന്‍സും. ചിത്രത്തിനായി ഉപയോഗിച്ചിരിക്കുന്ന സാങ്കേതിക വശങ്ങള്‍ മികവ് പുലര്‍ത്തി. പ്രത്യേകിച്ച് വിഎഫ്എക്‌സ്. ഇടയ്‌ക്കൊക്കെ മുഴച്ചു നില്‍ക്കുന്നുണ്ടെങ്കിലും ഗ്രാഫിക്‌സ് തന്ത്രങ്ങളാണ് ചിത്രത്തെ തനി വിജയ് പടത്തില്‍ നിന്നും അല്പമെങ്കിലും വ്യത്യസ്തമാക്കുന്ന ഒരു ഘടകം. സംസാരിക്കുന്ന ആമയും, പുലിയുമായുള്ള മല്‍പ്പിടുത്തവും എല്ലാം പ്രേക്ഷകന്‍ തങ്ങളെ പുലി പറ്റിക്കുന്നു എന്ന യാഥാര്‍ത്ഥ്യ ബോധത്തോടെ കണ്ടിരുന്നു. പക്ഷെ വിജയുടെ കരിമ്പുലിയുമായുളള്ള മല്‍രപ്പിടുത്തം കമ്ടവര്‍ അന്തം വിട്ടു. ഇതെന്ത് മല്‍പ്പിടുത്തം. ഓ ഇങ്ങനെയും മല്‍പ്പിടുത്തം നടത്താമല്ലേ. ആദ്യ പകുതി രസം പിടിച്ചു വരുന്നു എന്നു തോന്നിക്കുമെങ്കിലും അതുണ്ടാകില്ല. സ്വാഭാവികം. നാടന്‍ കഥകളും, ചില തട്ടിപ്പുകളുമായി സിനിമയ്ക്ക് അടിസ്ഥാനമിടാന്‍ ആദ്യ പകുതി ശ്രമിച്ചു. കഥ പറയാന്‍ ഒരു ബേസ് വേണമല്ലോ. പക്ഷെ ഈ അടിസ്ഥാനം എത്രയോ മുന്‍പ് ഇന്ത്യന്‍ സിനിമയില്‍ ഇട്ടതാണ്. ഇപ്പോഴും ഈ അടിസ്ഥാനത്തില്‍ തന്നെ കഥ കെട്ടിപ്പെടുക്കാനാണ് ചിമ്പുദേവന്‍ ശ്രമിച്ചത്. സ്ഥിരം തമിഴ് ശൈലിയിലുള്ള സ്റ്റണ്ടുകളുമായതോടെ പടം പിടിവിട്ടു. വിദേശ കലാകാരന്‍മാര്‍ ചെയ്താലെന്താ അടി തമിഴ് അടി തന്നെ. ദേവീശ്രീ പ്രസാദ് ഒരുക്കിയ ഗാനങ്ങളില്‍ ചിലത് കടുത്ത വിജയ് ആരാധകര്‍ക്ക് ആവേശമായി. അവ്‌ലാതെ അത്ര മേന്‍മയൊന്നും ആ ഗാനങ്ങള്‍ക്ക് അവകാശപ്പെടാനില്ല. തീയ്യേറ്ററുകളില്‍ ആരവം തീര്‍ക്കാര്‍ ഗാനങ്ങള്‍ക്കായി എന്നത് സത്യം. പക്ഷെ ഗാനരംഗങ്ങളിലെ കൊറിയോഗ്രഫി നിരാശപ്പെടുത്തി. എന്താ ഇനിയും ഇതിനൊന്നും ഒരു മാറ്റം വരാത്തത്.

നൂറു കോടി മുടക്കി ഒരുക്കിയ ചിത്രം, ഒരു വര്‍ഷത്തോളം സമയമെടുത്ത ചിത്രീകരണം,

തമിഴ് സൂപ്പര്‍സ്റ്റാര്‍ ഇളയദളപതിയുടെ സാനിധ്യം, രണ്ട് നായികമാര്‍, പാട്ടിന് പാട്ട്, ഡാന്‍സിന് ഡാന്‍സ്, ആക്ഷന് ആക്ഷന്‍ പ്രേക്ഷന് പ്രതീക്ഷിക്കാന്‍ ഇതിലും വലുതെന്ത് വേണം. എന്നാല്‍ പുലി വലിയൊരു സന്ദേശവും പ്രേക്ഷകന് സമ്മാനിക്കുന്നുണ്ട്. മിന്നുന്നതെല്ലാം പൊന്നല്ല എന്ന പഴഞ്ചൊല്ലിന്‍രെ ഓര്‍മ്മക്കായി ഒരു സന്ദേശം. പ്രതീക്ഷിക്കാം, സ്വന്തം റിസ്‌ക്കില്‍ മാത്രം. അതിന് ആരേയും, ഒന്നിനേയും കൂട്ടു പിടിക്കരുത്.



പ്രകടനത്തില്‍ പ്രേക്ഷകന്റെ കൈയ്യടി ആവോലം ലഭിച്ചത് ശ്രീദേവിയുടെ യവന റാണിയ്ക്കാണ്.

വേതാളക്കോട്ടയിലെ റാണി ശ്രദേവി എന്ന പക്വതയാര്‍ന്ന നടിയുടെ കൈകളില്‍ ഭദ്രമായിരുന്നു. ഇടയ്ക്ക് മീലിഫഷ്യന്റില്‍ ആഞ്ചലീന അവതരിപ്പിച്ച ദുര്‍മന്ത്രവാദിനിയുടെ ചില മാനറിസങ്ങള്‍ കടന്നു വന്നെന്നു മാത്രം. ചിത്രത്തിന്റെ അണിയറക്കാര്‍ ആരെങ്കിലും ആ ഹോളിവുഡ് ചിത്രം കണ്ടിട്ടുണ്ടാവുമല്ലോ. ശത്രുരാജ്യത്തെ ഇളയ ദളപതിയെ അവതരിപ്പിച്ച സുദീപും മോശമാക്കിയില്ല. മരുദ്ധീരന്‍ എന്ന കഥാപാത്ത്‌തേയും മരുദ്ധീരന്‍രെ അച്ഛനേയും അവതരിപ്പിച്ച വിജയ് തന്റെ ആരാധകരെ ആവേശം കൊള്ളിച്ചു. പക്ഷെ ഇപ്പോഴും വിജയുടെ ശൈലികള്‍ക്ക് മാത്രം മാറ്റമില്ല. പതിവ് തോള്‍ കുലുക്കിയുള്ള സംസാരവും, നൃത്തച്ചുവടുകള്‍ പോലെയുള്ള നടപ്പും എല്ലാം പഴയ പടി തന്നെ. ലുക്കിലും മാറ്റമൊന്നുമില്ല. ബാക്കി കഥാപാത്രങ്ങലെല്ലാം പരമ്പരാഗത ശൈലിയിലെത്തുമ്പോള്‍, മുന്‍ ചിത്രങ്ങളിലേത് പോലെ  ചെറിയ ഊശവിജയ് ാന്‍ താടിയുമൊക്കെയായി കട്ട ഫ്രീക്ക് തന്നെ. ശൈലികളൊക്കെ സ്ഥിരമാണെങ്കിലും പ്രേക്ഷകനെ കൈയ്യിലെടുക്കാന്‍ വിജയ്ക്ക് കഴിയുന്നുണ്ടെന്നത് സത്യം. മരുദ്ധീരനേക്കാള്‍ കൈയ്യടി അച്ഛന്‍ കഥാപാത്രത്തിന് ലഭിച്ചോ എന്നൊരു സംശയം. നായകന്റെ വികാരങ്ങള്‍ക്കും മാറ്റമില്ല. അച്ഛന്‍ മരിച്ചാലും, നായികയെ തട്ടിക്കൊമ്ടു പോയാലും, യുദ്ദത്തിന് പോയാലും, യുദ്ധം ജയിച്ചാലും, രാജാവായാലുമെല്ലാം ഒരേ വികാരം. പ്രേക്ഷകന് നിര്‍വികാരത സമ്മാനിക്കുന്ന വികാരം. ഒരു നായിക ശ്രുതി ഹാസന് വല്ല്യ റോളൊന്നുമില്ല. മേനി പ്രദര്‍ശനമാണ് പ്രധാന റോള്‍. വിരസമാകുന്ന രംഗങ്ങളിലൊക്കെയും ശ്രുതി ഹാസന്റെ പ്രദര്‍ശനം ചെറിയ ആശ്വാസമാകുന്നു. ഹന്‍സികയും മോശമാക്കിയില്ല. വേതാളക്കോട്ടയിലെ അരുമ രാജകുമാരിയെ ഹന്‍സിക തന്നാലാവും വിധം മനോഹരമാക്കി. വേഷഭൂഷാദികളിലും, മട്ടിലും രാജകുമാരിയാണെങ്കിലും ഹന്‍സിക ഹന്‍സിക തന്നെ. ചിത്രത്തിന്റെ അരങ്ങില്‍ മാത്രമല്ല അണിയറയിലും പ്രവര്‍ത്തിചത് മികച്ച ടീം തന്നെയായിരുന്നു.  കലാസംവിധാനം നിര്‍വ്വഹിച്ചത് ടി മുത്തുരാജായിരുന്നു. വല്ല്യ കുഴപ്പമില്ലാതെ തന്റെ ജോലി മുത്തുരാജ് അവസാനിപ്പിച്ചപ്പോള്‍ പക്ഷെ ഒരു പ്രതിഭയുടെ മികവൊന്നും പ്രകടമായില്ല എന്നു പറയാം. ആക്ഷന്‍ രംഗങ്ങളൊരുക്കിയത് തായ്‌ലന്‍ഡുകാരന്‍ യോങ് ലീ ആണ്. പക്ഷെ അടി തമിഴ് അടി തന്നെ. നടരാജന്‍ സുബ്രഹ്മണ്യന്‍ എന്ന ഛായാഗ്രാഹകന്റെ മികവ് പക്ഷെ എടുത്തു പറയേണ്ടതാണ്. ക്യാമറ ഒരിക്കലുംവ പ്രേക്ഷകന് വിരസത സമ്മാനിക്കുന്നില്ല എന്നത് തന്നെ കാര്യം.

പറ്റിക്കുമ്പോള്‍ മാന്യമായി പറ്റിച്ചു കൂടേയെന്ന പ്രേക്ഷകന്റെ ചോദ്യത്തില്‍ കഴമ്പുണ്ടോയെന്നറിയാന്‍ സിനിമ കണ്ടു തന്നെ നോക്കണം. സ്വന്തം റിസ്‌ക്കില്‍ കാണണമെന്ന് മാത്രം. കൊച്ചു ടീവിയും കാര്‍ട്ടൂണ്‍ ചാനലുകളും ഞങ്ങഠെ വീട്ടിലും ഉണ്ടെന്ന് പറയാന്‍ പറഞ്ഞു എന്ന ട്രോളേഴ്‌സിന്‍രെ ട്രോളിനെ ബഹുമാനിച്ചു കൊണ്ട് തന്നെ പറയട്ടെ പുലി എന്ന പേര് കേള്‍ക്കുമ്പോള് ഉണ്ടാായിരുന്ന ഭയം ഇല്ലാതാക്കനാന്‍ ചിമ്പുദേവന് കഴിഞ്ഞു. നന്ദിയുണ്ട് സാറേ നന്ദി.

നിശബ്ദത ഭയപ്പെടുത്തിയ മായ


ഭയം എന്ന വികാരത്തെ മുന്‍പും നിരവധി സിനിമകള്‍ ചൂഷണം ചെയ്തിട്ടുണ്ട്. പക്ഷെ മായ കണ്ടിറങ്ങുമ്പോല്‍ ഒരു സെമിത്തേരിയും, അവ്യക്തമായ കുറച്ചു രൂപങ്ങളും, ശബ്ദങ്ങളും, അതിലെല്ലാമുപരി കുറച്ച് സംശയങ്ങളും പ്രേക്ഷകന്‍ ഒപ്പം കൊണ്ടു പോകും. ശരിക്കും അവിടെയല്ലേ ഒരപ തിരക്കഥാകൃത്തിന്റേയും സംവിധായകന്‍രേയും വിജയം. മുന്‍പ് കണ്ട നിരവധി ചിത്രകങ്ങളുടെ പല ഭാഗങ്ങളും മായയിലും കണ്ടു. എങ്കിലും അശ്വിന്‍ ശരവണന്റെ മായ പ്രേക്ഷകന് ഇഷ്ടപ്പെടുന്നു. അതാണ് മായയുടെ മേക്കിംഗ് പ്രത്യേകത.

നിശബ്ദതത ഏതൊരു മനുഷ്യനും ഭയമാണ്. കൊല്ലുന്ന ഭയം. അതു കൊണ്ടു തന്നെ ഹൊറര്‍ സിനിമകളെല്ലാം നിശബ്ദതതയെ ഒരു കഥാപാത്രമായി ഒപ്പം കൂട്ടാറുണ്ട്. മായയും അത് വളരെ ഭംഗിയായി ഉപയോഗിച്ചു. പ്രേക്ഷകന്റെ നിശബ്ദതയെ പേടി നന്നീയി ചൂഷണം ചെയ്തു. നിശബ്ദതയില്‍ നിന്നും പ്രേക്ഷകന് നേകരെ ചാടി വരുന്ന ഒരു കൈ, തലയില്ലാത്ത ശരീരം, മുടിയഴിച്ചിട്ട സ്ത്രീ രൂപം, പൂച്ച, അല്ലെങ്കില്‍ മറ്റെന്തെങ്കിലും അതും ഹൊറര്‍ സിനിമകളുടെ കൂടെപ്പിറപ്പാണ്. മായയും മാറി ചിന്തിക്കുന്നില്ല. നനിശബ്ദതയില്‍ നിന്നും പ്രേക്ഷകന് നേരെ എന്‌തെങ്കിലുമൊക്കെ അപ്രതീക്ഷിതമായി എറിഞ്ഞു കൊടുക്കാന്‍ മായ ഇടയ്ക്കിടെ ശ്രദ്ധിക്കുന്നുണ്ട്. സൗണ്ട് ട്രാക്കാണ് ഹൊററിന്റെ മറ്റൊരു പ്രത്യേകത. നിശബ്ദതയില്‍ നിന്നും ശൂന്യതയില്‍ നിന്നും ഉയരുന്ന ഭീകരമായ ശബ്ദങ്ങളും ഹൊറര്‍ ഭീതി ജനിപ്പിക്കുമല്ലോ. അപ്രതീക്ഷിതമായ ഉയരുന്ന ശബ്ദത്തില്‍ പ്രേക്ഷകനിലുണ്ടാകുന്ന ഞെട്ടലിനെ ചൂഷമം ചെയ്യനായി അത്തരം സൗണ്ട് ട്രാക്കുകളും മായയില്‍ ആവശ്യത്തിനുണ്ട്. പ്രേതമില്ലാത്ത പ്രേത ചിന്തകളും, ചുറ്റുപാടുകളും എല്ലാം പ്രേത സിനിമകളുടെ മുന്‍ഗാമികളായ കോണ്‍ജറിംഗ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് സമാനമായി ഉപയോഗിച്ചിട്ടുണ്ട്. ആദ്യ പകുതിയില്‍ എന്താമ് സംഭവിക്കുന്നതെന്ന മനസിലാകാതെ അന്തം വിട്ടിപുന്ന പ്രേക്ഷക മനസുകളിലേക്ക് ആദ്യ രംഗം മുതല്‍ ഭയത്തിന്റെ നേരിയ തണുപ്പ് കയറ്റി വിടാനും എന്തൊക്കെയോ സംഭവിക്കാന്‍ പോകുന്നു എന്ന തോന്നലുണ്ടാക്കാനും സംവിധായകന് കഴിഞ്ഞു. പതിവ് തമിഴ് ചിത്രങ്ങലില്‍ നിന്നും വ്യത്യസ്തമായി ഒരു രംഗത്തില്‍ പോലും കഥയോ കഥാപാത്രങ്ങളോ സംവിധായകന്റെ പിടി വിട്ടു പോകുന്നില്ല എന്നതും ശ്രദ്ധേയം. ചിലയിടത്തൊക്കെ തിരക്കഥ വഴി മാറുകയും സംവിധായകന് പ്രേക്ഷകന്റെ പള്‍സ് നഷ്ടമാവുകയും ചെയുന്നുണ്ട്. പക്ഷെ അത് കൈകാര്യെ ചെയ്യാനുള്ള മികവ് അശ്വിനുണ്ടായിരുന്നു. കൈയ്യടക്കത്തോടെ സിനിമയെ കൈകാര്യം ചെയ്ത സംവിധായകന്‍ തമിഴ് സിനിമ ലോകത്ത് നടത്തിയ ഒരു പുത്തന്‍ പരീക്ഷണമായി മായയെ കാണാം. ഒരിക്കല്‍ പോലും പ്രേതത്തിന്‍രെ മുഖം കാണിക്കുന്നില്ലെങ്കിലും പ്രേതം കാരമം പ്രേക്ഷകനെ ഞെട്ടിക്കാന്‍, പേടിപ്പിക്കാന്‍ ചിത്രത്തിന് കഴിയുന്നുണ്ട്. എത്തേണ്ടിടത്തേക്ക്, നായികയിലേക്ക് ചിത്രമെത്തിക്കുന്നതിലും ഏച്ചു കെട്ടലുകളോ, അതിശയോക്തികളോ ഇല്ല. തിരക്കഥാകാരന്‍ കൂടിയ അശ്വിന്‍ ശരവണന്‍ എന്ന നവാഗതനെ മനസു തുറന്ന് അഭിനന്ദിക്കേണ്ട നിരവധി സന്ദര്‍ഭങ്ങളാണ് ചിത്രത്തിലുള്ളത്. സമാന്തരമായ രണ്ട് കഥകളിലൂടെ സഞ്ചരിക്കുന്ന സിനിമ സത്യമേത് മിഥ്യയേത് എന്ന ചോദ്യങ്ങളുയര്‍ത്തുന്നത് സ്വാഭാവികം. പക്ഷെ പ്രേക്ഷകനെ സംശയത്തിന്റേയും ആരാംഷയുടേയും മുല്‍ മുനയില്‍ നിര്‍ത്താനും ചിത്രത്തിന് കഴിയുന്നുണ്ട്. നിലവിലുള്ള വിവാഹ, വിവാഹേതര ബന്ധങ്ങളേയും, കുടുംബ ജീവിത സങ്കല്പങ്ങളേയും, അന്ധവിശ്വാസങ്ങളേയും ചോദ്യം ചെയ്യാനും പ്രേക്ഷന്‍രെ യുക്തിയെ ചേദ്യം ചെയ്യാതെ ചിത്രം ശ്രമിക്കുന്നുണ്ട്. പ്രേക്ഷകനെ കാവ്ചക്കാരനാക്കാനല്ല സിനിമയ്‌ക്കൊപ്പം കൊണ്ടു പോകാനാണ് മായയില്‍ സംവിധായകന്‍ ശ്രമിച്ചിരിക്കുന്നത്.

സാധാരണ തമിഴ് സിനിമകളില്‍ നിന്നും വ്യത്യസ്തമായി മായ പ്രേക്ഷകന്‍ ഇഷ്ടപ്പെടുന്നുണ്ടെങ്കില്‍ അത് മായയില്‍ ഉള്ളതിനേക്കാല്‍ ഇല്ലാത്ത ഘടകങ്ങള്‍ കൊണ്ടാണ്. ഹൊററാണ്, പേടിപ്പിക്കുന്നുണ്ട്, പക്ഷെ ചിത്രത്തില്‍ അനാവശ്യ ഗാനങ്ങളില്ല, തട്ടു പൊളിപ്പന്‍ നൃത്തങ്ങളില്ല, ക്ലീഷേ കോമഡികളില്ല, സ്ഥിരംവ വെറുപ്പിക്കലുകളില്ല.  മായ സിനിമ എന്ന നിലയില്‍ മികച്ച പരിശ്രമം തന്നെയാണ്. സംശയമില്ല.

മായാവനം എന്ന ഘോരവനമാണ് ചിത്രത്തിലെ പ്രധാന വില്ലന്‍. ആ വനത്തിനുള്ളിലെ ഭ്രാന്താശുപത്രിയും, അവിടെ ചെന്നവരാരും തിരികെ വരാത്തും, അതിന്റെ കാരണങ്ങളും, ആശുപത്രിയേയും അവിടുത്തെ ആളുകളേയും ചുറ്റിപ്പറ്റിയുള്ള നിഗൂഢതകളുമാണ് മായയുടെ ആകെത്തുക. ഭ്രാന്താശുപത്രിയിലാകുന്ന മായാ മാത്യൂസിനെ ആശുപത്രിക്ക് മുന്‍പോ, ആശുപത്രിയിലോ, ശേഷമോ ആരും കണ്ടിട്ടില്ല. സിനിമയും പ്രേക്ഷകനും അതില്‍ ഒരു പോലെ തന്നെ. മായാവനത്തിലെ മരങ്ങള്‍ക്കും നിഴലുകള്‍ക്കും ചുമരുകള്‍ക്കും എന്തിന് വെളിച്ചത്തിന് പോലും ഒരു നിഗൂഢതയുടെ മുഖമാണ്. അവിടെയാമ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ കൈയ്യടി അര്‍ഹിക്കുന്നത്. ഓരോ ഷോട്ടിലും ഓരോ സീനിലും ഒളിപ്പിച്ച് വച്ചിരിക്കുന്ന ഭയവും നിഗൂഢതകളും സത്യന്‍ സൂര്യയുടെ ക്യാമറ കൃത്യമായി പ്രേക്ഷകന് കാണിച്ചു കൊടുക്കുന്നു. കണ്ണിമയ്ക്കാന്‍ സമ്മതിക്കാതെ. വെറുപ്പിക്കാത്ത ഗ്രാഫിക്‌സും എഡിറ്റിംഗും മറ്റൊരു പ്രധാന ഘടകമാണ്. ടി #െസ് സുരേഷിന്റെ ചിത്ര സംയോജനം ഒരിടത്തും ഏച്ചു കെട്ടലോ, മുഴച്ചു നില്‍ക്കലോ ആകുന്നില്ല. റോണ്‍ എത്തന്‍ യൊഹാന്‍ എന്ന സംഗീത സംവിധായകനും അഭിനന്ദനമര്‍ഹിക്കുന്നു. എല്ലാം ആവശ്യത്തിനും അത്യാവശ്യത്തിനും മാത്രം. എന്നാല്‍ മികച്ച രീതിയില്‍. സൗണ്ട് ഡിസൈനും സിനിമയെ പ്രേക്ഷകനിലേക്ക് ആഴ്ന്നിറങ്ങാന്‍ പ്രേരിപ്പിക്കുന്നു. സിനിമയ്‌ക്കൊപ്പം സ്ചരിക്കുന്ന പ്രേക്ഷകനെ സിനിമയിലേക്കും കഥാപാത്രങ്ങള്‍ക്കൊപ്പവും കൂട്ടിക്കൊണ്ടു പോകാന്‍ ശബ്ദമിശ്രണത്തിന് കഴിയുന്നുണ്ട്. സിനിമയ്ക്കുള്ളില്‍ തിയ്യേറ്ററിനുള്ളിലിരിക്കുന്ന അപ്‌സരയ്‌ക്കൊപ്പം സിനിമയ്ക്കുള്ളിലേക്ക് കയറിപ്പോകാന്‍ ഓരോ പ്രേക്ഷകനും കഴിയുന്നുണ്ട്. അഭിനേതാക്കളാരും വെറുപ്പിച്ചില്ല. നയന്‍താര ഓരോ ചിത്രം കഴിയുന്തോറും അബിനയത്തില്‍ മികവ് പുലര്‍ത്തുന്നു എന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് മായ. ചിത്രത്തില്‍ ഓഢീഷനായി പോകുന്ന ഒരു രംഗം മാത്രം മതി നയന്‍താരയിലെ അബിനേതാവിനെ പ്രേക്ഷകന് തിരിച്ചറിയാന്‍. അമിതാഭീനയമോ, ഭാവപ്രകടനങ്ങളോ, വെറുപ്പിക്കലോ ഇല്ല. പ്രേക്ഷകന്‍ മായയിലെ അപ്‌സരയെ ഇഷ്ടപ്പെടാന് വേറെന്തു വേണം. ആരി, അംസദ് ഖാന്‍, ലക്ഷ്മി പ്രിയ്യ, റോബോ ശങ്കര്‍, തുടങ്ങി സുപരിചിതമല്ലാത്ത മുഖങ്ങളാമ് നയന്‍താരയ്‌ക്കൊപ്പെ അണിനിരന്നതെങ്കിലും ആരും മോശമാക്കിയില്ല.

അന്തം വിടല്‍, ഭയം, ഞെട്ടല്‍, അതിശയം, ഇനി എന്തെങ്കിലുമൊക്കെ വികാരങ്ങളുണ്ടാങ്കില്‍ അതും സമ്മാനിക്കുന്ന ഒരു ചിത്രമാണ് മായ. മികച്ച സിനിമാറ്റിക്ക് പരീക്ഷണം, പരിശ്രമം. അംഗീകരിക്കാതിരിക്കാന്‍ വഴിയില്ല. സിനിമയ്ക്കിടെ എപ്പോഴെങ്കിലും തീയ്യേറ്ററിന്‍രെ വശങ്ങലിലേക്കോ അടുത്ത സീറ്റിലേക്കോ നിങ്ങള്‍ മുഖം തിരിക്കുന്നെഹ്കില്‍ അത് സിനിമയുടേയും സംവിധായകന്റേയും വിജയം തന്നെയാണ്. സംവിധായകനും അമിയറക്കാര്‍ക്കും അബിനന്ദനങ്ങളോടെ പറയട്ടെ ഒരു പരീക്ഷണമെന്ന നിലയിലെങ്കിലും കണ്ടിരിക്കാവുന്ന ചിത്രമാണ് മായ.


കോഹിനൂര് തിളക്കം



ട്വിസ്റ്റ്, ട്വിസ്റ്റ്,- ട്വീസ്റ്റോട് ട്വിസ്റ്റ്. ആദ്യ പകുതി മടുപ്പിച്ചും രണ്ടാം പകുതി ട്വിസ്റ്റ് കാട്ടി ഞെട്ടിച്ചും പ്രേക്ഷകരെ ആകര്‍ഷിച്ച ഫീല്‍ ഗുഡ് മൂവി ഗണത്തില്‍ പെടുത്താവുന്ന ഒരു ചിത്രമാണ് കോഹിനൂര്‍. സാദര്‍ ഏലിയാസ് ജാക്കിയേയും, താരാദാസിനേയും കൂട്ടു പിടിച്ച് സ്മഗ്‌ളേഴ്‌സിന്‍രെ കഥ പറയാന്‍ മലയാള സിനിമയിലെ നിര്‍ണ്മായക വര്‍ഷമായിരുന്ന 1988 നെ കൂട്ടു പിടിച്ച ഒരു ചിത്രം. കാലഘട്ടത്തില്‍ പിഴവു വരുത്താതെ എന്നാല്‍

പഴയ കാലത്തിലേക്ക് പ്രേക്ഷകനെ കൂട്ടിക്കൊണ്ട് പോകാന്‍ സംവിദായകനും ഇരട്ട തിരക്കതാകൃത്തുക്കളും ശ്രമിക്കുമ്പോള്‍ സാധാരണ മലയാളി പ്രേക്ഷകന്റെ ഗൃഹാതുതയെയാണ് അത് ചൂഷണം ചെയ്തത്. ചെറിയ കള്ളത്തരങ്ങളും തട്ടിപ്പുകളുമായി നാട്ടുകാരെ പറ്റിക്കുന്ന സാധാരണ രണ്ട് കള്ളന്‍മാരില്‍ തുടങ്ങി രണ്ടാം പകുതിയിലെ ട്വിസ്റ്റ് പോലെ സമ്പൂര്‍ണ്ണ കഥാപാത്രങ്ങളും കള്ളന്‍മാരാകുന്ന ചിത്രീകരണമാണ് കോഹിനൂരിന്റേത്. അവിസ്വസനീയമായ ഒരു കഥ വിശ്വസനീയമായി പറഞ്ഞു ഫലിപ്പിക്കാനായി സംവിധായകന്‍ സിനിമയേയും പ്രേക്ഷകനേയും 27 വര്‍ഷം പിന്നലേക്ക് കൊണ്ടു പോയത് ഏതായാലും നന്നായി. കഥയ്ക്ക് അത്രയ്ക്കും കാമ്പില്ലായിരുന്നു. മലയാളത്തിന് മുതല്‍ക്കൂട്ടയേക്കാവുന്നതാണെങ്കിലും ഇരട്ട തിരക്കഥാകൃത്തുകളുടെ തിരക്കഥയും ഇടയ്ക്കിടെ പിഴച്ചു. എന്തായാലും പ്രേക്ഷകന്റെ ഓര്‍മ്മയിലെ കള്ളക്കടത്തിനെ പുനര്‍ജ്ജീവിപ്പിച്ച സാഹചര്യങ്ങളൊരുക്കാന്‍, ആ കാലഘട്ടത്തിലേക്ക് സിനിമയെ എത്തിക്കാന്‍ സംവിധായകനും കലാസംവിധായകനും കഴിഞ്ഞു. പിഴവുകളില്ലാതെ 88 കാലത്തേക്ക് പ്രേക്ഷകന്‍ സിനിമയ്‌ക്കൊപ്പം നടന്നു. കലാസംവിധാനത്തിലെ കല മികച്ചു നിന്നു. പക്ഷെ ആദ്യ പകുതിയില്‍ അടിസ്ഥാനമിടാന്‍ ശ്രമിച്ച കോഹിനൂരിന് തെറ്റി. കള്ളന്‍മാരുടേയും കൊള്ളക്കാരുടേയും കഥകള്‍ ആവശ്യം പോലെ കേട്ടു ശീലിച്ച മലയാളിക്ക് മുന്‍പിലേക്ക് ഇങ്ങനെയൊരു കഥയുമായി വരുമ്പോള്‍ അണിയറക്കാര്‍ പ്രേക്ഷകരെ പരിഗണിച്ചില്ലേ പോലും. പ്രണയവും ബന്ധവുമൊക്കെയായി സിനിമയ്ക്ക അടിസ്ഥാനമിടാന്‍ ശ്രമിച്ചപ്പോള്‍ പ്രേക്ഷകന്‍ അറിയാതെ കോട്ടുവായിട്ടു പോയി. അത്രയ്ക്കും ലൂസായിട്ടാണ്മ ആദ്യ പകുതി കടന്നു പോകുന്നത്. എന്നാല്‍ എന്തെങ്കിലും ഉണ്ടോയെന്ന് ചോദിച്ചാല്‍ അതില്ല താനും. സ്വാഭാവികമായും ചെറിയ തട്ടിപ്പുകള്‍ നടത്തുന്ന പല കള്ളന്‍ന്‍മാര്‍ക്കിടെയിലേക്ക് വലിയൊരു ദൗത്യമെത്തുന്നതോടെ സിനിമ ഭാവം മാറ്റും. കോഹിനൂര്‍ ടെക്‌സ്റ്റൈല്‍സില്‍ നിന്നും കോഹിനൂറുകള്‍ അടിച്ചു മാറ്റണം. അതാണ് സിനിമയില്‍ നായകന്‍മാരുടേയും വില്ലന്‍മാരുടേയും ജോലി. ഭാരിച്ച ജോലി തന്നെ. പല തുള്ളി പെരുവെള്ളമെന്നതു പോലെ ഒരു പിടി കള്ളന്‍മാരും അവരുടെ നേതാവായി ഒരു മുഴുക്കള്ളനുമെത്തുന്നതോടെ മലയാള സിനിമ വീണ്ടുമൊരു കള്ളന്‍മാരുടെ വസന്തത്തിന് വേദിയായോ എന്നു തോന്നും. ആകെ മൊത്തം ഒരു വിന്റേജ് ശൈലിയില്‍

തന്നെയാണ് സിനിമ പുരോഗമിക്കുുന്നത്പക്ഷെ ചിലയിടത്തൊക്കെ കല്ലുകടിക്കുക തന്നെ ചെയ്യും. തീവ്രമല്ലാത്ത പ്രണയവും, കഥാപാത്രങ്ങളുടെ ആവര്‍ത്തനവും, എല്ലാം പ്രേക്ഷകന്‍ ക്ഷമിക്കുന്നത് രണ്ടാം പകുതി കാണുമ്പോള്‍ മാത്രമാണ്. ട്വീസ്റ്റുകള്‍ ഓരോന്നായി വന്നു പോകുമ്പോള്‍ പടം കഴിഞ്ഞുവെന്ന് പ്രേക്ഷകന്‍ പലകുറി കരുതും. ഏഅങ്ങനെ സീറ്രില്‍ നിന്നെഴുന്നേല്‍ക്കാന്‍ തുടങ്ങുമ്പോഴേക്കും അടുത്ത ട്വിസ്റ്റ് വരും. ഇല്ല സിനിമ കഴിഞ്ഞിട്ടില്ല. ആ ട്വിസ്റ്റുകളിലത്രയും പുതുമകള്‍ കൊണ്ടു വരാന്‍ ചിത്രത്തിന് കഴിഞ്ഞു. പ്രേക്ഷകന് പ്രിയ്യപ്പെട്ട സാഗര്‍ ഏലിയാസ് ജാക്കിയേയും താരാദാസിനേയുമൊക്കെ കൂട്ടു പിടിക്കുമ്പോള്‍ അങ്ങനെയെന്തെങ്കിലുമൊക്കെ ഇല്ലെങ്കില്‍ ചിലപ്പോല്‍ പ്രേക്ഷകര്‍ ക്ഷമിച്ചെന്ന് വരില്ല. രത്‌നങ്ങളഉടെ പിന്നാലെ പോകുന്ന ഒരു കൂട്ടം കള്ളന്‍മാരില്‍ പ്രതീക്ഷിച്ചത് പോലെ കറങ്ങി തിരിഞ് അത് എത്തേണ്ടിടത്ത് എത്തുന്നു. അതാണല്ലോ ഹീറോയിസം. ചില ഫ്രെയിമുകളിലെങ്കിലും പ്രതീഷിന്റെ ഛായാഗ്രഹണത്തെ അംഗീകരിച്ചേ മതിയാകൂ. ഇത്തരമൊരു പശ്ചാത്തലത്തില്‍ ചിത്രം ദൃശ്യസമ്പന്നമൊന്നുമല്ലെങ്കിലും കിട്ടിയ അവസരങ്ങളൊന്നും പ്രതീഷ് പാഴാക്കിയില്ല. പ്രേക്ഷക മനസുകളില്‍ വളരെ വേഗം ഇടം നേടിയ ചിത്രത്തിലെ ഒരു ഗാനരംഗത്തിലെ ദൃശ്യങ്ഹള്‍ തന്നെ പ്രതീഷിന്‍രെ ക്രാഫ്റ്റിന്റെ മികച്ച ഉദാഹരണമാണ്. കാലഘട്ടിന്റെ വെല്ലുവിലിയെ അതിജീവിക്കാന്‍ പ്രതീഷിനും കഴിഞ്ഞെന്ന് ചുരുക്കം. രാഹുല്‍ രാജിന്‍രെ സംഗീതവും മോശമാക്കിയില്ല. പ്രത്യേകിച്ച് മലയാളി പ്രേക്ഷകര്‍ ഏറ്റെടുത്ത  ഹേമന്തമെന്‍  എന്നു തുടങ്ങുന്ന ഗാനം.

തുടര്‍ച്ചയായ കള്ളന്‍ കഥകള്‍ കണ്ടും കേട്ടും ശീലിച്ച മലയാളി പ്രേക്ഷകന് മുന്‍പിലേക്കെത്തിയ കള്ളക്കടത്തു കഥ അത്രയ്ക്കങ്ങ് മടുപ്പിക്കാതെ തീയ്യേറ്ററിനെ ഇളക്കി മറിക്കാതെ അങ്ങനെ കടന്നു പോയി. ട്വിസ്റ്റുകള്‍ക്ക് മേല്‍ ട്വിസ്റ്റുകളുമായി അവിശ്വസനീയമായ കോഹിനൂര്‍ കഥ, ചില പ്രകടനങ്ങളും, ചില രംഗങ്ങളും, ചില ദൃശ്യങ്ങളും സമ്മാനിച്ചെന്ന് പറയാം. സാധാരണ പ്രേക്ഷകനെ പറ്റിക്കാത്ത ഒരു ചിത്രം.

ആസിഫ് അലിയുടെ സമീപകാലത്തെ മികച്ച പ്രകടനത്തില്‍ ഒന്നായിരുന്നു കോഹിനൂരില്‍ കണ്ടത്. സ്വന്തം പ്രൊഡക്ഷന്‍ ഹൗസിന്റെ കൂടി നിര്‍മ്മാണത്തില്‍ ഇറങ്ങിയ ചിത്രത്തില്‍ താന്‍ തന്നെ എങ്ങനെ മോശമാക്കും. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ സാഗര്‍ ഏലിയാസ് ജാക്കിയെ അനുസ്മരിപ്പിക്കുന്ന ആസിഫിന്റെ എന്‍ട്രി തന്നെ ഞെട്ടിച്ചു. തട്ടിപ്പുകാരനില്‍ നിന്നും കാമുകനിലേക്കുള്ള മാറ്റവും പ്രേക്ഷകന്‍ ആസ്വദിച്ചു. ലുക്കിലും കെട്ടിലും മട്ടിലും ആസിഫലി ഒരു താരത്തിന്റെ കൈയ്യടക്കവും, മട്ടും, ഭാവവും പ്രകടിപ്പിച്ചു. പതിവ് ശൈലികളില്‍ നിന്നും മാറി ചെമ്പന്‍ വിനോദിന് കാര്യമായ പ്രകടനം നടത്താനായില്ല. ചെമ്പനില്‍ നിന്നും പ്രേക്ഷകന്‍ ഇത്രയൊന്നുമല്ല പ്രതീക്ഷിച്ചത്. തിരക്കഥയുടെ അനിവ്ര്യതയാകാം. എന്നാല്‍ വിനയ് ഫോര്‍ട്ട് തകര്‍ത്തു. തനിക്ക് മലയാളത്തിലെ പ്രമുഖ നടന്മാരുടെ ഇടെയില്‍ സ്ഥാനമുണ്ടന്ന് തെളിയിക്കുക കൂടിയായിരുന്നു വിനയ്. വിനയ്യുടെ കോമഡികള്‍ പ്രേക്ഷകന്‍ നന്നായി ആസ്വദിച്ചു. അജു വര്‍ഗ്ഗീസും മോശമാക്കിയില്ല. വ്യത്യസ്തമായ കഥാപാത്രം. വ്യത്യസ്തമായ അവതരണം, ശൈലി. എന്നാലും പ്രേക്ഷകന്‍രെ കൈയ്യടി മാത്രം വ്യത്യസ്തമായില്ല. എല്ലാവര്‍ക്കും നല്‍കിയത് മാതിരിയുള്ള കൈയ്യടികള്‍ അജുവിനും ലഭിച്ചു. മികച്ച കഥാപാത്രങ്ഹള്‍ക്ക് ദാരിദ്ര്യം അനുഭവിക്കുന്ന എന്നാല്‍ പ്രതിഭയുള്ള നടനായ ഇന്ദ്രജിത് കുഴപ്പമില്ല എന്നു വേണമെങ്കില്‍ പറയാം. ലുക്ക് തന്നെ, പക്ഷെ കാര്യമായി ഒന്നും ചെയ്യാനില്ലായിരുന്നു. എന്നാലും ഉള്ളത് കൊണ്ട് ഓണം പോലെ. സുധീര്‍ കരമന ചെരിയ വേഷമാണ് ചെയ്തതെങ്കിലും അത് മനോഹരമാക്കി. സ്വാഭാവികം. നായികയുടെ കാര്യം പിന്നെ പറയേമ്ട. സ്ഥിരം പരിപാടി, നായകനെ കാണുമ്പോള്‍ ചിരിക്കുക, ഇടയ്ക്ക് ചെറിയ ഒരു ഡയലോഗ് പറയുക,കൂട്ടികാരികള്‍ക്കൊപ്പം വെറുതെ നടക്കുക. അപര്‍ വിനോദ് നായിക എന്ന പേരില്‍ ഒതുങ്ങി. ചെറിയ വേഷത്തില്‍ വന്നു പോയ റിസബാവ, അതിഥി താരമായെത്തിയ സൈജു കുറുപ്പ് തുടങ്ങി വന്നവരെല്ലാം മടുപ്പിക്കാതെ മടങ്ങി.

തട്ടിപ്പും, കള്ളത്തരവും, കൊള്ളയും, ആളുകലെ പറ്റിക്കലും പിന്നെ ഇത്തിരി ചങ്ഹാത്തവും ഇഴചേര്‍ത്തൊരുക്കിയ കോഹിനൂര്‍ ആസ്വാദ്യകരമെന്ന് തന്നെ പറയാം. ആദ്യ പകുതി മടുപ്പിച്ചും, ഇഴച്ചും മുന്നോട്ടു പോയെങ്കില്‍ രണ്ടാം പകുതി ട്വിസ്റ്റു കൊണ്ട് അത്ഭുതപ്പെടുത്തിയ കോഹിനൂര്‍ ഒരു പരീക്ഷണം കൂടിയാരിരുന്നു. വലിയ പ്രതീക്ഷകളില്ലാതെ കണ്ടിരിക്കാവുന്ന ഒരു സാധാരണ ചിത്രമാണ് കോഹിനൂര്‍.

ലൈഫ് ഓഫ് ജോസൂട്ടി




km[mcW \m«p¼pd¯pImcsâ IY AXnitbmànbnÃmsX AhXcn¸n¨, {]hmkn aebmfn t\gvkn³sc ]¨bmb PohnX IY ]dª, IpSpw_¯nsâ am\¯n\mbn kzbw CÃmsXbmIp¶ PohnX§fpsS bmYmÀ°yw AhXcn¸n¨, a\pjy PohnX¯nsâ KXntISnsâ cmjv{Sobw ]dª sse^v Hm^v tPmkq«n. bmYmÀ°y§tfmSv ASp¯p \n¡m³ {ian¨ SznÌnÃm¯ kkvs]³knÃm¯ PohnXw am{Xw ]dª kn\na F¯nbXv Hmt«m_tbm{K^n F¶ te_enemWv. AXn`mhpIXz§fnÃm¯Xn\mepw lnävta¡À Po¯p tPmk^nsâ Nn{XambXn\mepw t{]£sâ {]Xo£IÄ Gsdbmav. Hcp ]cn[n hsc B {]Xo£ Im¡m³ tPmkq«nbpsS sse^n\v Ignªp.

Zriyk¼¶amb CSp¡n Umansâ ]cnkc§fpw at\mlcamb \yqkne³Upw semt¡j\msb¦nepw AXv t{]£I a\kn ]Xn¸n¡m³ sse^v Hm^v tPmkq«n¡v IgnªnÃ. Nn{X¯n\mbn Iymad Nen¸n¨ chnN{µ\v ]ngt¨m Fs¶mcp kwibw. F¶mepw \yqkne³Unt\¡mÄ anI¨ Zriy `wKn CSp¡n Uman\pw, A©pcpfn¡pamsW¶v sXfnbn¡m³ chnN{µ\mbn. AanXamb {Km^nIvkmWv IÃpISnbmb asämcp LSIw. km[mcW¡mÀ¡v t]mepw thKw a\knemIp¶ C¯cw X«n¸pIÄ C¯ncn IqSnt¸mbn.  kkvs]³kv {XnÃdpIfmb c­v kq¸À lnäpIÄ¡v ]n¶mse IpSpw_ Nn{Xhpamsb¯nb Po¯phn\v ]s£ ]ng¨nÃ. BZyambn XtâXÃm¯ Xnc¡Ybn kwhn[m\w sNbvX Po¯p anI¨ Xnc¡YmImc³ F¶Xnep]cn {Im^vävam³ F¶ \nebnepw Xsâ Ignhv sXfnbn¨p. ap³ kn\naIfn \n¶pw thdns«mcp ]mXbmWv Nn{X¯n Po¯p tPmk^v kzoIcn¨ncn¡p¶Xv. hyXykvXamb IY ]d¨n coXnbpw Po¯p tPmk^v ]co£n¨ncn¡p¶p. c­v amemJamsc ap³\nÀ¯nbpÅ IY ]d¨nÂ. \³abpw Xn³abpw {]Xn\n[oIcn¡p¶ c­v amemJamÀ BZysams¡ t{]£Is\ sNdnsbmcp aSp¸nte¡v sIm­p t]msb¦nepw ]n¶oSv Po¯phnsâ amemJamtcbpw ImgvN¡mÀ Ccp ssI¿pw \o«n kzoIcn¨p. Ahnizk\obamb IYsb hÀ®¯n s]mXnªv hnizk\obhpw BkzmZyIchpamb Xnc¡Ysbmcp¡nb cmtPjv hÀ½ Po¯phns\ NXn¨nÃ. hnizkn¡mhp¶ Xnc¡YmIr¯mbn Po¯phn\pw aebmf kn\nabv¡pw cmtPjv hÀ½sb hnizkn¡mw. Hmt«m_tbm{K^n F¶ AhImihmZt¯msSbpÅ Nn{Xw IY ]dbp¶Xv ssSän tdmfpImc\mb tPmkq«nbpsS kzbw hnhcW¯neqsSbmWv. AXpw ZpÀ_esa¶v tXm¶nb kn\nabv¡v sNdnb iàn ]IÀ¶p. ]ecpw ]e Xc¯n ]dª Hcp km[mcW IYsb CXnepw `wKnbmbn ]dbm³ kwhn[mbIt\m Xnc¡YmIr¯nt\m IgnbnÃ. CSbv¡v IS ISs¶mcp am¯p¡p«n, e­³ {_nUvPv XpS§nb kn\naIfpambn t{]£I\v sNdnb kmZriy§Ä tXm¶nsb¦n AXv XnI¨pw bmZrÝnIw am{Xw. HmÀt¯mÀ¯v Nncn¡mhp¶ Hcp]nSn \À½ aplqÀ¯§Ä t{]£I\v k½m\n¡m\pw Nn{X¯n\v km[n¨p. a²ytIcf¯nse km[mcW \{kmWn IÃymW¯nsâ ckmhlamb aplqÀ¯§Ä Xot¿ädpIfn Nncn ]SÀ¯p¶hbmbncp¶p. Ahkm\ \nanjw Ubd£³ hnSm³ am{Xsa¯p¶ Øncw A½mh³amcpw, amaqepIÄ¡pw Nn«IÄ¡pw th­n aknhp ]nSn¡p¶ Infh³amcpsaÃmw an¡hmdpw t{]£IÀ¡pw kp]cnNnX§fmbncp¶p. Xnc¡YbpsS iànbpw ImÌnwKpw AhXcWhpw IqSnbmbt¸mÄ Nncn ]SÀ¶p ]nSn¨p. Hcp km[mcW \m«p¼pd¯pImcsâ PohnXw F§s\sbms¡ XeIogmbn adnbmsa¶v Nn{Xw hyàam¡m³ {ian¡pIbmWv. hyXykvXamb Npäp]mSpIfneqsS. . . .
PohnX¯n ImWp¶ Hmtcm hyànIfpw \½psS PohnX ]pkvXI¯nse Hmtcm ]mT]pkvXI§fmWt{X. t{]£I³ ImWp¶ Hmtcm kn\naIfpw AXp t]mse Xs¶bmWv, ImgvN¡mcsâ kn\nam]pkvXI¯nse Hmtcm ]mT§Ä. AsX§s\ ]Tn¡Wsa¶v Xocpam\n¡m\pÅ kzmX{´yw ]s£ t{]£I\v am{XapÅXtÃ. F¶mepw Po¯p tPmk^v Hcp¡nb an¡hmdpw FÃm ]mT§fpw t{]£I³ BkzZn¨v Xs¶ ]Tn¨p F¶Xnsâ Ahkm\s¯ DZmlcWamWv sse^v Hm^v tPmkq«n.
kmtcm]tZi§fnÃmsX km[mcW \m«n¼pd¯pImcpsS IY AXnitbmànbnÃmsX AhXcn¸n¨Xn\m Nn{Xw aäv Nn{XMvlfn \n¶pw hyXykvXambn. Nn{X¯n³sc ImÌnwKpw tamiambnÃ. tPmkq«n F¶ ssSän tdmfn F¯nb Zneo]v hgnamdn Nn´n¡p¶Xv Ipd¨p \mfmbn aebmfn Im­psIm­ncn¡pIbmWv. tPmkq«n F¶ \m«p¼pd¯pImct\bpw _nkn\kvImct\bpw, KXntISnsâ BÄcq]t¯bpsaÃmw Zneo]nsâ tPmkq«n at\mlcambn Xs¶ t{]£Icnse¯n¨p. t{]£Is\ aSp¸n¡msX, F¶m a\kn ]Xnbpw hn[w. Nne cwK§fn tPmkq«nbpsS KXntISns\ t{]£I³k Gäp ]nSn¨p. B `mham{d§Ä Zneos]¶ \Ssâ {]Xn` sXfnbn¡p¶Xmbn. Øncw X«p s]mfn¸³ \¼cpIfpw Im«n¡q«epIfpw CÃmXncp¶Xv Xs¶ `mKyw. Hcp \mbnIsb AhXcn¸n¨ cN\ \mcmbW³ Ip«n Ct¸mgpw kn\na F¶ _nKv kv{Io\ntes¡¯nbn«nà F¶p tXm¶p¶p. B bmYmÀ°yw a\knem¡msXbpÅ \SnbpsS Im«n¡q«epIÄ A{X BkzmZyIcambnÃ. sPknsb t{]£I³ H¸w Iq«mXncp¶Xpw AXn\memhWw. F¶m hensb sXäp sNbvXn«pw \mbIs\ ]än¨n«pw tPymXn IrjvW AhXcn¸n¨ tdmkns\ t{]£I³ shdp¯nsöXv kXyw. ssI¿S¡apÅ {]IS\amWv tPymXnIrjvWbpsS `mK¯p \n¶p­mbXv. KXvtISn³sc `mh§Ä tdmkneqsS t{]£I³ I­t¸msgÃmw H¸w Icbm³ ImgvN¡mc\v tXm¶n. AXv bmYmÀ°y t_m[¯n³sc {]Xn^e\ambncp¶p. ]pd¯v tPmen¡p t]mIp¶ \gvkpamcpsSsbÃmw AhØ CsXms¡ Xs¶bmtWm F¶p tXm¶p¶p. ho«pImcpsS \nÀ_Ô¯n\v hg§n kz´w CjvS§fpw Xmev]cy§fpw _en Ignt¡­n hcp¶ F³BÀsF IfpsS ]¨bmb AhØ. Npcp§nb Imew sIm­v aebmfn t{]£IcpsS a\w IhÀ¶ lcojv t]cSnbpsS Aѳ thjamWv FSp¯p ]dtb­Xv. AÑs\ kvt\ln¡p¶ GsXmcp a¡fptSbpw I®p \ndbv¡p¶ ImgvNIsfmcp¡m³ lcojv t]cSn¡mbn. kvt\l k¼¶\mb Aѳ FÃm¯cw t{]£IcptSbpw I®p \ndbv¡p¶Xmbn. A`nt\Xmhnsâ A¨S¡hpw, {]Xn`bpw. BZy ]IpXnbn am{Xambncps¶¦nepw tPmkq«n¡v Iq«msb¯nb c­v t]cpw A§dpamZn¨p. kmPp \thmZb, t\m_n XpS§nbhÀ AanX AÉoe§tfm, Zln¡m¯ Noª XamiItfm CÃmsX t{]£Is\ Nncn¸n¨p. Øncw ImgvNIfÃm¯Xpw khm`mhnI XamiIfmbXpw CcphcptSbpw \À½§Ä t{]£I\n sNdpXÃm¯ Nncn ]SÀ¯n. \mbI³ tIcfw hn«mepw Hcp N§mXn thWatÃm. \yqkne³Un B thjw sNbvXXXv sN¼n AtimI³ Kw`ocam¡n. tImaUn am{Xaà Xm³ ImWn¨ `mh§f{Xbpw I®Sbv¡pw thK¯n h¶p t]mb kp[oÀ Ica\ ]s£ Xsâ `mKw at\mlcam¡n. Imivaocn tamU AIvk `«v, IrjvW{]` XpS§nbhcpw aSp¸n¨nÃ. A\n tPm¬k³sc kwKoXhpw Nn{X¯n\v tas¼mSn tNÀ¯p. t{i, tLmjmen³sc i_vZ¯n tI« Hcp Km\w am{Xw aXn B kwLoX¯nsâ at\mlmcnX a\knem¡m³,
Nne tNÀ¨bnÃmbva, s]mcp¯t¡SpIÄ, G¨p sI«epIÄ kzm`mhnIamb C¯cw Nne Imcy§Ä Hgn¨p \nÀ¯nbmepw Csænepw tPmkq«nbpsS PohnXw shfven¯ncbnse at\mlc Nn{X§fnsem¶mWv. Po¯p tPmk^nsâ {Im^vän\v DZmlcWw. I­p ap«p¶ Hmtcm hyànIfpw PohnXsa¶ ]mT]pkvXI¯nse Hmtcm ]mT§fmsW¶v ]Tn¸n¨ lcojv t]cSnbpsS IYm]m{Xw ]dªXv t]mse ]s£ Cu ]mT§Ä F§s\ ]Tn¡Wsa¶v am{Xw kn\na ]dªp Xcp¶nÃ. F´mbmepw kn\na e£yw h¨ IpSpw_t{]£IÀ¡v BkzmZyIcamb Hcp Nn{Xw Xs¶bmWv sse^v Hm^v tPmkq«n.

പ്രണയത്തിന്റെ രാഷ്ട്രീയം പറഞ്ഞ മൊയ്തീന്



മൊയ്തീന്റേയും കാഞ്ചനമാലയുടേയും പ്രണയം ആര്‍എസ് വിമലിന്റെ ഹൃദയരക്തത്തില്‍ ചാലിച്ചെഴുതിയപ്പോള്‍ പിറന്ന സുന്ദര കാവ്യം, അതാണ് എന്ന നിന്റെ മൊയ്തീന്‍. നോവലുകളും, സിനിമകളും, കഥകളും എത്ര പറഞ്ഞാലും മടുക്കാത്ത ഒരു വികാരമാണ് പ്രണയമെന്ന് ഒരിക്കല്‍ കൂടി എന്ന നിന്റെ മൊയ്തീന്‍ തെളിയിച്ചിരിക്കുന്നു. മഴയും പ്രണയവും തമ്മിലുള്ള അഭേദ്യമായ ബന്ധം, കാഞ്ചനമാലയുടെ അവസാനിക്കാത്ത കാത്തിരിപ്പ്, ഭാവസാന്ദ്രവും, തീവ്രവുമായ പ്രണയം, പൃഷ്വിരാജ്, പാര്‍വ്വതി ജോഡിയുടെ കരിയറിലെ മാസ്റ്റര്‍ പീസുകളിലൊന്ന്, കപട മതേതര വാദത്തിനും, ജിഹാദുകള്‍ക്കുമെതിരെ കാലാതിവര്‍ത്തിയായി ഉയരുന്ന ശബ്ദം, അവതരണത്തിലെ മികവ് കൊണ്ട് മലയാളത്തിന് കാമ്പുള്ളൊരു സംവിധായകനെ കൂടി ലഭിച്ചു തുടങ്ങി ഒരു പിടി പ്രത്യേകതകളുള്ളൊരു ചിത്രമാണ് എന്ന് നിന്റെ മൊയ്തീന്‍. ആര്‍ എസ് വിമല്‍ എന്ന സംവിധായകന്റെ ഹൃദയം കൊണ്ടെഴുതിയ പ്രണയകാവ്യമാണ് ഈ ചിത്രം.



                                  1987 ല്‍ പദ്മരാജന്റെ തൂവാനത്തുമ്പികള്‍ ഇറങ്ങിയതിന് ശേഷം ഓരോ മഴക്കാലത്തും മലയാളി യുവാക്കള്‍ ജയകൃഷ്ണനായും യുവതികള്‍ ക്ലാരയായും മാറാറുണ്ടായിരുന്നെങ്കില്‍ ഇനി കേരളത്തിലെ ഓരോ മഴക്കാലവും ഓരോ മഴത്തുള്ളികളും മൊയ്തീനും കാഞ്ചനമാലയ്ക്കും കൂടി അവകാശപ്പെട്ടതാണ്. അത്രമേല്‍ തീഷ്ണവും ഭാവസാന്ദ്രവുമായിരുന്നു മുക്കത്തെ മഴയും പ്രണയവും. മൊയ്തീന്റേയും കാഞ്ചനമാലയുടേയും പ്രണയത്തിനും, ദുഖങ്ങള്‍ക്കും സന്തോഷങ്ങള്‍ക്കും വിരഹത്തിനും എന്തിന് മൊയ്തീന്റെ വേര്‍പാടിന് വരെ മഴയുടെ അകമ്പടിയുണ്ടായിരുന്നു. മുക്കത്തും, മൊയ്തീന്റേയും കാഞ്ചനമാലയുടേയും പ്രണയ-വിരഹത്തിലും, തീയ്യേറ്ററിന്റെ നാല് ഫ്രെയിമിനുള്ളിലും മാത്രമല്ല, ഓരോ പ്രേക്ഷകന്റേയും മനസിലും ഏറെനാള്‍ ഈ മഴ നിലനില്‍ക്കുമെന്നുറപ്പ്. ഓരോ ഫ്രെയിമിലും പെയ്ത മഴയ്ക്ക് ഓരോ ഭാവമായിരുന്നു. ആ മഴ ചിലപ്പോഴൊക്കെ പ്രേക്ഷക മനസില്‍ നിറയ്ക്കുന്ന ഊഷ്മളതയ്ക്ക് പല ഭാവങ്ങളായിരുന്നു. ചില മഴത്തുള്ളികള്‍ മനസില്‍ തറഞ്ഞിറങ്ങി, ചിലത് തഴുതി തലോടി കടന്നു പോയി. നായികാ നായകന്‍മാരുടെ കോംമ്പിനേഷന്‍ സീനുകള്‍ കുറവാണെങ്കിലും അവതരിപ്പിച്ച പ്രണയത്തിന്റെ തീവ്രതയ്ക്ക് ലേശം പോലും കുറവുണ്ടായില്ല. അനശ്വര പ്രണയം എന്താണെന്ന് മൊയ്തീനും കാഞ്ചനമാലയും കാണിച്ചു തന്നു. പൈങ്കിളിയല്ല, ജാതി-മത-വര്‍ണ്ണ-വംശത്തിനതീതമായി കാത്തിരിക്കേണ്ട പവിത്രമായ ഒന്നാണ് പ്രണയം എന്ന വികാരം എന്ന് ചിത്രം പറഞ്ഞു വയ്ക്കുന്നു. കാലങ്ങള്‍ക്കതീതമായി ഈ പ്രണയം ഇന്നും പ്രേക്ഷക മനസുകളില്‍ ഇത്ര ശക്തിയോടെ ആഴ്ന്നിറങ്ങണമെങ്കില്‍ അവരുടെ പ്രണയം എത്രത്തോളം തീവ്രമായിരുന്നു എന്ന് തോന്നിപ്പോകുന്നു. ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രമാണ് ഇരവഴിഞ്ഞിപ്പുഴ. മൊയ്തീന്റേയും കാഞ്ചിയുടേയും പ്രണയത്തിന് കാവലിരുന്ന് സാഹചര്യമൊരുക്കി സാക്ഷ്യം വഹിച്ച ഇരവഴിഞ്ഞി തന്നെ അവരെ വേര്‍പാടിനും കാരണമായി. ചിത്രത്തിലുടനീളം ഇരവഴിഞ്ഞി മൂക-സജീവ സാക്ഷിയായി നിലകൊള്ളുന്നു. മുക്കം ഗ്രമമാണ് ചിത്രത്തിലെ മറ്റൊരു പ്രധാന താരം. മുക്കമില്ലെങ്കില്‍ മാനുവില്ല, കാഞ്ചിയുമില്ല, ഉണ്ണിമൊയ്തീന്‍ സാഹിബുമില്ല. ചിത്രത്തിന്റെ അടിസ്ഥാനം തന്നെ മുക്കമാണ്. നിരവധി രാഷ്ട്രീയ-സാമൂഹ്യ സംഭവവികാസങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച് ചരിത്രത്തിനൊപ്പം നടന്ന മുക്കം. മലബാറിന്റെ വികാരമായ ഫുട്‌ബോളും ചിത്രത്തില്‍ പ്രാധാന്യത്തോടെ കടന്നു വരുന്നു. കാലമാണ് ചിത്രത്തോടും പ്രേക്ഷകനോടും നീതി പുലര്‍ത്തിയ മറ്റൊരു കഥാപാത്രം. അറുപതുകള്‍ മുതലുള്ള കാലം കൃത്യമായി വരച്ചിടാന്‍ സംവിധായകനും കലാസംവിധായകനുമായി.  അതില്‍ പിഴവുകളുണ്ടായിട്ടില്ല എന്നു തന്നെ പറയാം. ചിത്രത്തിന്റെ നരേഷന്‍ രീതിയാണ് സമീപകാലത്തെ മികച്ച ചലച്ചിത്ര ശ്രമമായി എന്ന് നിന്റെ മൊയ്തീനെ അടയാളപ്പെടുത്തുന്നത്. മടുപ്പിക്കാതെ, വെറുപ്പിക്കാതെ കഥ പറയുന്ന ലാഘവത്തോടെ ഇത്ര വലിയോരു ചിത്രം മൂന്ന് മണിക്കൂര്‍ കൊണ്ട് പറഞ്ഞു തീര്‍ക്കാന്‍ സംവിദായകന് കഴിഞ്ഞു. മേക്കിംഗിലെ പ്രത്യേകതയും ചിത്രത്തെ വേറിട്ടു നിര്‍ത്തുന്നു. യഥാര്‍ത്ഥ കഥയെ അടിസ്ഥാനമാക്കി കഥ പറയുമ്പോള്‍ ചെറിയ പിഴവുകള്‍ പോലും ചിത്രത്തെ പരാജയത്തിലേക്ക് നയിക്കും. പക്ഷെ ആര്‍ എസ് വിമലിന് ആ ചെറിയ പിഴവ് പോവും സംഭവിച്ചില്ല. മൊയ്തീന്റെ ജീവിതം മുഴുവന്‍ മൂന്നു മണിക്കൂര്‍ കൊണ്ട് പറഞ്ഞു തീര്‍ക്കാന്‍ വിമലിന് കഴിഞ്ഞില്ലെങ്കിലും പറഞ്ഞത്രയും വൃത്തിയായി അവതരിപ്പിക്കാന്‍ കഴിഞ്ഞു എന്നത് ഭാഗ്യം. മുന്‍പ് മൊയ്തീന്റേയും കാഞ്ചനമാലയുടേയും ജീവിതം അടിസ്ഥാനമാക്കി ജയ്ഹിന്ദ് ടിവിയ്ക്ക് വേണ്ടി ആര്‍എസ് വിമല്‍ ഒരുക്കിയ ജലം കൊണ്ട് മുറിവേറ്റവള്‍ എന്ന ഡോക്യുമെന്ററിക്ക് മികച്ച ഡോക്യുമെന്ററിക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌ക്കാം ലഭിച്ചിരുന്നു. പുരസ്‌ക്കാരത്തിനപ്പുറം പ്രേക്ഷക മനസുകളില്‍ പ്രണയത്തിന്റെ തീമഴ പെയ്യിച്ച ജലം കൊണ്ട് മുറിവേറ്റവള്‍ ബിഗ് സ്‌കരീനിലേക്കെത്തിയപ്പോള്‍ നീതി പുലര്‍ത്തിയത് മൊയ്തീനോടും കാ##്ചനമാലയോടും മാത്രമല്ല, ഒരു കാലഘട്ടത്തോടും, സിനിമയോടും, പ്രേക്ഷകനോടും കൂടിയാണ്.

മതേതരത്വം പ്രസംഗിക്കുകയും കാര്യത്തില്‍ തികഞ്ഞ മത തീവ്രവാദിയാവുകയും ചെയ്യുന്ന സാധാരണ കേരളീയന്റെ കപട മതേതര മുഖം വലിച്ചു കീറാന്‍ ചിത്രത്തിനായി. രണ്ട് മതങ്ങളുടെ ചട്ടക്കൂടിനുള്‌ലില്‍ നില്‍ക്കുന്ന രണ്ട് വ്യക്തികളെ മതത്തിന്റെ പേരില്‍ ഒരുമിച്ച് ജീവിക്കാനനുവദിക്കാത്ത മലയാളികളുടെ വികല മനസിനെയും എന്ന് നിന്റെ മൊയ്തീന്‍ തുറന്നു കാട്ടാന്‍ ശ്രമിക്കുന്നുണ്ട്. മതത്തിന്റെ വേലിക്കെട്ടുകള്‍ തകര്‍ത്തെറിയേണ്ടത് തന്നെയാണെന്ന് മൊയ്തീനും കാഞ്ചന മാലയും അവരുടെ ജീവിതത്തില്‍ കൂടി തെളിയിച്ചെങ്കില്‍ അതിന് ഇന്നും മാറ്റമില്ലെന്ന് സംവിധായകന്‍ ഈ ചിത്രത്തില്‍ കൂടി പറഞ്ഞു വയ്ക്കുന്നു. പ്രണയത്തിന്റെ ഗൗരവം എത്രത്തോളമാണെന്നും എങ്ങനെയാണെന്നും ചിത്രം കാട്ടിത്തരുന്നു. ചിത്രം കമ്ടിറങ്ങുമ്പോള്‍ ഒന്നു പ്രണയിക്കണമെന്നും പ്രണയിക്കപ്പെടണമെന്നും ആഗ്രഹിച്ചാന്‍ അത്ഭുതപ്പെടാനില്ല.

ആദ്യ പകുതിയുടെ അവസാനവും, രണ്ടാം പകുതിയുടെ ആദ്യവും ചിത്രം ലാഗ് ചെയ്യുന്നു. എന്നൊരു തോന്നല്‍ ഉണ്ടാവുന്നത് സ്വാഭാവികം. മൂന്ന് മണിക്കൂറില്‍ പറഞ്ഞവസാനിപ്പിക്കാനാവാത്ത മൊയീന്റെ കഥയോട് ചിത്രം പൂര്‍ണ്ണത പാലിച്ചില്ലെങ്കിലും തെറ്റ് പറയാനാകില്ല. സിനിമയുടെ പരിമിതികള്‍. മൊയ്തീനെപ്പോലെ ഒരു കാമുകനേയും കാഞ്ചനയെപ്പോലെ ഒരു കാമുകിയേയും കേരളത്തിലെ യുവത ആഗ്രഹിക്കുന്നുവെങ്കില്‍ അത് സംവിധായകന്റെ വിജയം കൂടിയാണ്. പൃഥ്വിരാജിന്റേയും പാര്‍വ്വതിയുടേയും എക്കാലത്തേയും മികച്ച കഥാപാത്രങ്ങളിലൊന്നായിരിക്കും ചിത്രത്തിലേതെന്നതില്‍ സംശയമില്ല. ബി പി മൊയ്തീന്‍ എന്ന മുക്കത്തിന്റെ മാനുകാക്കയെ വെള്ളിത്തിരയിലെത്തിക്കാന്‍ പൃഥ്വിരാജിലും മികച്ചൊരു നടന്‍ മലയാളത്തില്ല എന്ന് തോന്നിയാല്‍ തെറ്റില്ല. അത്രമേല്‍ മികവാര്‍ന്നതും മിഴിവാര്‍ന്നതുമായിരുന്നു പൃഥ്വിരാജിന്റെ മാനു. ചിത്രങ്ങളില്‍ പുരുഷ മേധാവിത്വം ആരോപിക്കുന്ന പ്രേക്ഷകര്‍ക്കിടെയിലേക്ക് ശക്തമായ ഒരു സ്ത്രീകഥാപാത്രമായെത്താന്‍ പാര്‍വ്വതിക്ക് കഴിഞ്ഞു. പാര്‍വ്വതിയുടെ മേക്കോവര്‍ ശരിക്കും ഞെട്ടിച്ചു. നാട്യമറിയാവുന്നവര്‍ കഥാപാത്രത്തിനായി നടത്തുന്ന പ്രയത്‌നങ്ങളുടെ മറ്റൊരുദാഹരണം. പ്രണയത്തിന് വേണ്ടി, കാത്തിരിക്കാന്‍ തയ്യാറായ പ്രണയിനിയുടെ ആത്മാവിഷ്‌ക്കാരം പാര്‍വ്വതിയിലൂടെ പ്രേക്ഷകന്‍ കണ്ടു. പ്രകടനത്തിന്റെ കാര്യത്തിലും പാര്‍വ്വതിയുടെ കാഞ്ചന മികച്ചു നിന്നു. അറുപതുകളിലെ തനി മുക്കത്തുകാരി മുസ്ലീം വീട്ടമ്മയെ തന്‍മയത്വത്തോടെ അവതരിപ്പിച്ച ലെന ശരിക്കും അത്ഭുതപ്പെടുത്തി. ചെയ്യുന്ന ഓരോ കഥാപാത്രങ്ങളിലും തന്റേതായ മുദ്രണം ചാര്‍ത്തിയിട്ടുള്ള ലെന മാനുവിന്റെ ഉമ്മയ്ക്ക് അക്ഷരാര്‍ത്ഥത്തില്‍ ജീവന്‍ നല്‍കി. കൈയ്യടക്കത്തിലും മിതത്വത്തിലും മറ്റൊരത്ഭുത പ്രകടനം നടത്തിയ സുധീര്‍ കരമന പ്രത്യേകം അഭിനന്ദനമര്‍ഹിക്കുന്നു. അക്കാലത്തെ വിപ്ലവകാരികളായ രാഷ്ട്രീയ നേതാക്കളുടെ തനിപ്പകര്‍പ്പാകാന്‍ സുധീര്‍ കരമനയുടെ മുക്കം ഭാസിക്കായി. മുക്കം സുല്‍ത്താന്‍ എന്ന ഉണ്ണിമൊയ്തീന്‍ ഹാജിയെ അവതരിപ്പിച്ച സായ്കുമാറും മികവു കാട്ടി. ബാല, ടൊവീനോ, ശശികുമാര്‍, ഇന്ദ്രന്‍സ്, സുബീഷ്, സുരഭി തുടങ്ഹി ചിത്രത്തില്‍ വേഷമിച്ച എല്ലാവരും തന്നെ കാലത്തോടും, കഥാപാത്രത്തോടും നീതി പുലര്‍ത്തി.

മലയാളത്തിലെ എണ്ണം പറഞ്ഞ ഛായാഗ്രാഹകരില്‍ ഒരാളായി മാറിയ ജോമോന്‍ ടി ജോണിന്റെ ക്യാമറ ഒപ്പിയെടുത്ത ദൃശ്യങ്ങള്‍ മനോഹരങ്ങളായിരുന്നു. കഥാപാത്രങ്ങളേയും, കാലത്തേയും, ദേശത്തേയും കൃത്യമായി അടയാളപ്പെടുത്താന്‍ ജോമോന്‍രെ ക്യാമകള്‍ക്കായി. ഇരവഴിഞ്ഞിപ്പുഴയുടെ ശാന്തതയും, വന്യതയും, മഴയുടെ വിവിധ ഭാവങ്ങളും, കഥാപാത്രങ്ങളുടെ സുഷ്മ ചലനങ്ങളും  പ്രേക്ഷകരിലെത്തിയപ്പോള്‍ ജോമോന്‍ ടി ജോണിന്‍രെ ക്യാമറ മികച്ചു നിന്നു. ആ ക്യാമറകണ്ണുകല്‍ പ്രേക്ഷകനോട് കഥ പറയുകയായിരുന്നു. മൊയ്തീന്റെ കഥ, കാഞ്ചനയുടെ കഥ, മുക്കത്തിന്‍രെ കഥ, ഇരവഴിഞ്ഞിയുടെ, പ്രണയത്തിന്‍രെ, വിരഹത്തിന്‍രെ, കാത്തിരിപ്പിന്‍രെ കഥ. എം ജയചന്ദ്രനും രമേശ് നാരായണനും ചേര്‍ന്നൊരുക്കിയ ഗാനങ്ങള്‍ പ്രേക്ഷക മനസുകളില്‍ നിന്ന് അത്ര വേഗമൊന്നും മായില്ലെന്നുറപ്പ്. ഗോപീസുന്ദറിന്റെ പശ്ചാത്തല സംഗീതം എക്കാലത്തേയും മികച്ചതായിരുന്നു. മഴയുടെ ഇരമ്പത്തിന്റെ ഭാവചലനങ്ങള്‍ അതിന്റെ തീവ്രത നഷ്ടമാകാതെ പ്രേക്ഷകരിലേക്കെത്തിയത് തന്നെ ഇതിനുദാഹരണമാണ്. മഴയുടെ ചിരിയും, തേങ്ങലുകളുമടക്കം പ്രേക്ഷക മനസില്‍ ഭാവ തീവ്രതയോടെ പെയ്തിറങ്ങി.

വാക്കാണ് ഏറ്റവും വലിയ സത്യം.

മൊയ്തീന്‍ കാഞ്ചനയോട് പറഞ്ഞ ആ സത്യം പ്രേക്ഷകന്‍ ഏറ്റു പിടിച്ചു. കാഞ്ചനയുടെ മുഖത്തേക്കാള്‍ മൊഞ്ച് അവളുടെ ഖല്‍ബിനാണെന്ന് മൊയ്തീന്‍ പറയുമ്പോള്‍ തീയ്യേറ്ററിനുള്ളില്‍ മാത്രമല്ല ജാതികേരളത്തിന്റെ കപട രാഷ്ട്രീയത്തിന്‍മേല്‍ തന്നെ അത് ഒരു കോളിളക്കമുണ്ടാക്കി. സംവിധായകന്റേയും അണിയറ പ്രവര്‍ത്തകരുടേയും പ്രയത്‌ന ഫലമുണ്ടായ കാമ്പുള്ള ഈ ചിത്രം മലയാളത്തിലെ മികച്ച ചിത്രങ്ങളുടെ പട്ടികയില്‍ ഇടം നേടുമന്നുറപ്പ്. പ്രേക്ഷകന്‍ കണ്ടാല്‍ വെറുക്കാത്ത മടുക്കാത്ത വെള്ളിത്തിരയിലെഴുതിയ  അപൂര്‍വ്വ പ്രണയ കാവ്യമാണ് എന്ന് നിന്റെ മൊയ്തീന്‍. കാണാം. ഉറപ്പായും കണ്ടിരിക്കാം.

Wednesday, 30 September 2015

ഞാൻ സംവിധാനം ചെയ്യും : വേണമെന്നില്ല

നടപ്പുകാലത്തെ മലയാള സിനനിമയെ ഒളിഞ്ഞും തെളിഞ്ഞും വിമര്‍ശിച്ച ഒരു ടിപ്പിക്കല്‍ ബാലചനന്ദ്രമേനേനാന്‍ ഷോ, അല്ലെങ്കില്‍ ഒരു പക്കാ ബാലചനന്ദ്രമേനേനാന്‍ സിനിമ അതാണ് ഞാന്‍ സംവിധാനനം ചെയ്യും എന്ന ചിനത്രം. കുടുംബനേപ്രക്ഷകരെ ലക്ഷ്യം വച്ചെന്ന് പറയുമ്പോഴും മലയാള സിനനിമയിലെ ചില താല്പര്യങ്ങളെ ചോദ്യം ചെയ്യാന്‍ നശ്രമിച്ച ചിനത്രം. അവാര്‍ഡുകള്‍ക്ക് പിന്നിലെ കളികള്‍, കള്ളത്തരങ്ങള്‍, സാധ്യതകള്‍ തുടങ്ങി നനിലവിലുള്ള സനമ്പ്രദായങ്ങള്‍ക്ക് നേനരെ നനിരവധി ചോദ്യങ്ങളുയര്‍ത്താന്‍ ചിനത്രത്തിലൂടെ ബാലചനന്ദ്രമേനേനാന്‍ നശ്രമിക്കുകയാണ്.

സീരിയല്‍ മൂഡിലാരംഭിക്കുന്ന സിനനിമ ഏറെ നേനരം നേപ്രക്ഷകനെന ആകാംഷയുടെ മുള്‍മുനനയില്‍ നനിര്‍ത്തുന്നു. ഇതെന്ത് സിനനിമ എന്ന ആകാംഷയില്‍. പക്ഷെ വളരെ വേഗം ബാലചനന്ദ്ര മേനേനാന്‍ നേപ്രക്ഷകനെന സിനനിമയുടെ മൂഡിലേക്ക് കൊണ്ടു വരുന്നു. സിനനിമ എടുക്കാനനാനഗ്രഹിക്കുന്ന മകളില്‍ നനിന്നും സംവിധായകനനാകാകാനനാനഗ്രഹിക്കുന്ന അച്ഛനനിലേക്കുള്ള സിനനിമയുടെ ചുവടുമാറ്റം രണ്ട് തലമുറയുടെ വ്യത്യസ്തമായ ചലച്ചിനത്ര മോഹത്തെയാണ് തുറന്നു കാട്ടുന്നത്. പതിവ് പോലെ ആദ്യം എതിരു പറയുന്ന കുടുംബിനനി, പിന്നെ അവരാണ് ഈ സിനനിമയുടെ നപ്രധാനന അണിയറനപ്രവര്‍ത്തക.  സിനനിമയ്ക്ക് വേണ്ടി ജീവിക്കുന്ന ഒരു മനനുഷ്യന്‍ അയാളുടെ കുടുംബം, ചുറ്റുപാട്, സാഹചര്യങ്ങള്‍ ഇതാണ് ഈ ചിനത്രത്തിന്റെ ആകെത്തുക. ഭര്‍ത്താവിനെന അതിരറ്റ് സ്‌നേനഹിക്കുന്ന പരമ്പരാഗത രീതികളില്‍ വിശ്വസിക്കുന്ന ഭാര്യ. ബാങ്കുദ്യോഗസ്ഥയായ അവര്‍ മകളെ തന്നെപ്പോലെ വളര്‍ത്തണമെന്ന് അവര്‍ ആനഗ്രഹിക്കുന്നതില്‍ തെറ്റ് പറയാനനുമാകില്ല. ചെറുപ്പത്തില്‍ തനനിക്ക് നനഷ്ടമായതിനെന, തനനിക്ക് ചെയ്യാന്‍ പറ്റാത്തതിനെന ഓര്‍ത്ത് എപ്പോഴും പരിതപിക്കുന്ന സാധാരണ മലയാളി വീട്ടമ്മയുടെ നപ്രതീകം. നപ്രായം തികഞ്ഞ മകള്‍ മോഡേണാണെന്നും നന്യൂജെന്‍ ആണെന്നും തെളിയിക്കാന്‍ വേണ്ടി അവളെ വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍ വിദ്യാര്‍ത്ഥിയാക്കുന്നു. സിനനിമ സംവിധാനനം ചെയ്യാനനാനഗ്രഹിക്കുന്ന പെണ്‍കുട്ടിയായി ചിനത്രീകരിക്കുന്നു. കുടുംബനനാഥന്‍ പക്ഷെ ഇതുവരേയും രംഗനപ്രവേശം ചെയ്യുന്നില്ല.  എന്നാല്‍ അപ്പരതീക്ഷിതമായെത്തുന്ന നനായകന്‍ ടിപ്പിക്കല്‍ സിനനിമ നഭ്രാന്ത് കാട്ടുന്നു. സിനനിമയ്ക്കായി ഒരുങ്ങുന്നു. മകളെ സിനനിമയില്‍ നനിന്നും പറഞ്ഞു പിന്തിരിപ്പിക്കുകയും ചെയ്യുന്നു. ഇനനി സിനനിമ പിടുത്തം. വേറിട്ട വഴിയില്‍ നനടക്കാനനാനഗ്രഹിക്കുന്ന നനവാഗത സംവിധായകന്‍ എടുക്കുന്ന പടം ചിനത്രീകരണത്തിനന് മുന്‍പെ പതിവ് പോലെ നപ്രതിസന്ധി നേനരിടുന്നു. സ്വയം നെപ്രാഡ്യൂസ് ചെയ്യുന്നു. ഷൈജു അന്തിക്കാട് സംവിധാനനം ചെയ്ത സീന്‍ ഒന്ന് നനമ്മുടെ വീടെന്ന ചിനത്രത്തിലെ ചില രംഗങ്ങലെ ഈ സിനനിമ ഇടയ്ക്കിടെ ഓര്‍മ്മിപ്പിച്ചു. അവസാനനം സംസ്ഥാനന അവാര്‍ഡ് നനിര്‍ണ്ണയം എന്ന പുതുമയിലേക്ക് ചിനത്രത്തെ എത്തിക്കാനനും ശുഭപര്യവസാനനിയാക്കാനനും സംവിധായകനന് കഴിഞ്ഞു. അവാര്‍ഡ് കമ്മറ്റികള്‍ക്കെതിരെ സംവിധായകനനുള്ള രോഷം ഈ ചിനത്രത്തില്‍ കൂടി അവതരിപ്പിക്കാന്‍ കഴിഞ്ഞു. അവാര്‍ഡ് കമ്മറ്റികള്‍ക്കുള്ളില്‍ നനടക്കുന്ന പൊള്ളത്തരങ്ങളുടെ തുറന്നു കാട്ടലുകള്‍ക്കും ഈ സിനനിമ  നശ്രമം നനടത്തി. ബാലചനന്ദ്ര മേനേനാന്‍ തന്നെ

ഒരുക്കിയ ഗാനനങ്ങള്‍ അനത്രയ്ക്കങ്ങോട്ട് മോശമാക്കിയില്ല.

സംസ്ഥാനന ചലച്ചിനത്ര അവാര്‍ഡുകളുടെ വീതം വയ്ക്കലുകള്‍, തര്‍ക്കങ്ങള്‍, പിണക്കങ്ങള്‍, കടിപിടികള്‍.

ഇതൊക്കെ തനനിക്ക് കഴിയും വിധം നേപ്രക്ഷകരിലെത്തിക്കാന്‍ സംവിധായകന്‍ നനടത്തിയ നശ്രമങ്ങള്‍ ഏറെക്കുറെ വിജയം കണ്ടു. ഓരോ സിനനിമയ്ക്കും പിന്നിലുള്ള അണിയറ വിശേഷങ്ങള്‍, ചില വ്യവസ്ഥാപിത രീതികളോടുള്ള ചോദ്യങ്ങള്‍, രീതികളോടുള്ള വിരല്‍ ചൂണ്ട ലുകള്‍ ഇതെല്ലാം ഈ ബാലചനന്ദ്ര മേനേനാന്‍ സിനനിമയിലുണ്ട്. സിനനിമയെടുക്കാനനും സംവിധായകനനാകാനനും ആര്‍ക്കും കഴിഴുന്ന ഈ കാലത്ത് ചലച്ചിനത്ര മേഖലയെ തകര്‍ക്കുന്ന അത്തരം നപ്രവണതകളോടുള്ള പരിതാപവും പരിഭവവും  എന്തിനന് പഴയകാല സംവിധായകരുടെ  രോദനനവും സംവിധായകന്‍ മറച്ചു വയ്ക്കുന്നില്ല.

വഴിയേ പോകുന്നവരെല്ലാം സംവിധായകരാകുന്നു എന്ന ഒരു നപ്രയോഗം ചിലുപയോഗിക്കുന്നത് പുത്തന്‍ തലമുറ സിനനിമാക്കാര്‍ക്ക് എതിരെയുള്ള ഒരു ഒളിയമ്പായിരിക്കണം. തെങ്ങുകയറ്റക്കാരനേനാടും നനീ വെറുതെ ഇരിക്കുകയാണെങ്കില്‍ ഒരു സിനനിമ എടുത്തുകൂടെ എന്നു ചോദിക്കുന്ന കഥാപാനത്രം പരിഹസിക്കുന്നത് ഒരു കാലഘട്ടത്തിന്റെ ചലച്ചിനത്ര നപ്രവര്‍ത്തകരെയാണ്. സംവിധാനനം ചെയ്യുമെന്ന് കേള്‍ക്കുമ്പോള്‍ ആര്‍ത്തു ചിരിക്കുന്ന പരിഹസിക്കുന്ന നനിരവധി പേരെ കണ്ടിട്ടുണ്ടെങ്കിലും ഇത് നപ്രത്യക്ഷമായ വിമര്‍ശനനം തന്നെയാണ്. കഥാനനായകന്റെ ചിനത്രത്തിലഭിനനയിക്കാന്‍ കൊണ്ടു വരുന്ന കഥാപാനത്രവും ചില പരിഹാസ ശരങ്ങളുയര്‍ത്തുന്ന ു. ഗോനത്ര വിഭാഗത്തില്‍പ്പെട്ട അനത്ര സൗന്ദര്യമില്ലാത്ത ഒരു നനായകനെന പരീക്ഷിക്കുന്ന സംവിധായകന്‍ സൂപ്പര്‍താരങ്ങളുടെ പദവികളെ ചോദ്യം ചെയ്യാന്‍ നശ്രമിക്കുന്നു എന്നു തോന്നിയാല്‍ എങ്ങനെന കുറ്റപ്പെടുത്തും. ഇനനി അങ്ങനെനയൊരാളെ വച്ച് സിനനിമയെടുത്താലോ അതു കഴിഞ്ഞാല്‍ പിനനനെന നനായകന്‍ നനിലത്തൊന്നുമല്ല. പിന്നെ അയാളുടെ ലോകമാണ്. ചില പുത്തന്‍തലമുറ സിനനിമാനപ്രാന്തന്‍മാരെ, പുതുമുഖ നനായകന്‍ മാരെയാണ് ഇവിടെ സംവിധായകന്‍ ഉദ്ദ്യേശിച്ചതെന്നും വ്യക്തം. ഇനനി സിനനിമയെടുത്തു കഴിഞ്ഞാലോ അത് നപ്രദര്‍ശനനത്തിനെനത്തിക്കാന്‍ അതിനേനക്കാളേറെ നപ്രതിസന്ധി. ഇനനി ഒരേയൊരാനശ്രയം അവാര്‍ഡാണ്. സിനനിമയുടെ രണ്ട ാം പകുതിയുടെ നനല്ല ശതമാനനവും അവാര്‍ഡ് കമ്മറ്റി കവര്‍ന്നെടുത്തു. അവാര്‍ഡ് നനിര്‍ണ്ണയവും, ചോര്‍ത്തലും ഒക്കെയായി സിനനിമയുടെ സിംഹഭാഗവും നേപ്രക്ഷകന്റെ കാഴ്ചയില്‍ സംസ്ഥാനന അവാര്‍ഡ് മാനത്രകമായിരുന്നു. ഇതാണോ ഈ സംസ്ഥാനന അവാര്‍ഡ് എന്നു ചിനത്രത്തിലെ സുനനില്‍ സുഖദയുടെ കഥാപാനത്രം ചോദിക്കുന്ന ചോദ്യം ഓരോ നേപ്രക്ഷകനനും പരസ്പരം ചോദിച്ചു പോകുന്ന രംഗങ്ങള്‍. ഇനത്രകാലം സിനനിമയിലുണ്ട ായിരുന്ന  ഒരു മനനുഷ്യന്‍ തന്നെയാണോ ഈ പടമെടുത്തതെന്നും നേപ്രക്ഷകന്‍ മുഖത്തോടുമുഖം നേനാക്കി. നപ്രമേയമാക്കിയത് സിനനിമയാണെങ്കിലും സിനനിമയുടെ ആത്മാവിനെന കാര്യമായി സ്പര്‍ശിക്കാന്‍ ചിനത്രത്തിനേനാ സംവിധായകനേനാ കഴിഞ്ഞില്ല. പിന്നെ സിനനിമാ ലോകത്തെ ചില ദുഷ്‌നപ്രവണതകളെ ചെറുതായൊന്നു തല്ലാനനും ചിനത്രം നശ്രമിച്ചു. നപ്രത്യേകിച്ച് ചലച്ചിനത്ര ലോകത്തെ കുടുംബ ജീവിതങ്ങളെ. പിന്നെ നനാല്പത് വര്‍ഷത്തോളം എന്‍എഫ്ഡിസി പോലൊരു ചലച്ചിനത്ര മേഖലയില്‍ നപ്രവര്‍ത്തിച്ച കേനന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ സിനനിമയെടുക്കാനനായി പാടുപെടുന്നതിലെ കല്ലുകടിയും മറച്ചു വയ്ക്കുന്നില്ല. എന്നാലും ഇനത്രയധികം അനനുഭവ പരിചയമുള്ള ബാലചനന്ദ്ര മേനേനാനനില്‍ നനിന്നും ഇതല്ല നേപ്രക്ഷകന്‍ നപ്രതീക്ഷിച്ചത്. സത്യം. ഒരു ടിപ്പിക്കല്‍ ഹാലചനന്ദ്രമേനേനാന്‍ സിനനിമ എന്ന് എഴുതി കാണിക്കുന്ന എന്‍ഡ് ടൈറ്റില്‍ ടിപ്പിക്കല്‍ ബാലചനന്ദ്ര മേനേനാന്‍ ഷോ എന്നാക്കിയിരുന്നെങ്കില്‍.



ഞാന്‍ ഇനനിയും സംവിധാനനം ചെയ്യുമെന്ന ബാലചനന്ദ്രമേനേനാന്‍ രെ നപ്രഖ്യാപനനം കൂടിയാണ് ഈ ചിനത്രം. സിനനിമയുടെ എല്ലാ സങ്കേതങ്ങളിലും തനനിക്ക് ഇനനിയും എന്തൊക്കെയോ ചെയ്യാനനുണ്ടെന്ന നപ്രഖ്യാപനനം. പക്ഷെ അത് നേപ്രക്ഷകന്റെ ആസ്വാദനനത്തെ കൂടി കണക്കിലെടുത്താകണമെന്ന് പ്രേക്ഷകനന് അഭിനപ്രായപ്പെടാം

Thursday, 17 September 2015

ഹീറോയിസം ഹീറോ


ഒറിജിനനലിനേനാട് നീതി പുലര്‍ത്താത്ത, എന്നാല്‍ മടുപ്പിച്ചും, രസിപ്പിച്ചും, ഇടക്കിടെ ചിരിപ്പിച്ചും, ലാഗ് ചെയ്തും മുന്നോട്ട് പോകുന്ന ഒരു ചിത്രമാണ് ഹീറോ.

1983 ല്‍ സുഭാഷ് ഗായുടെ സംവിധാനനത്തില്‍ പുറത്തിറങ്ങിയ ഹീറോ വെള്ളിത്തിരയില്‍ വീണ്ടും ജനനിച്ചപ്പോള്‍ പഴയ തലമുറ നെനറ്റി ചുളിക്കും. പുതിയ തലമുറയ്ക്ക് നപ്രത്യേകിച്ചൊരു വികാരവും തോന്നില്ല. പതിവ് പോലെ നപ്രണയം തന്നെയാണ് ഹീറോയുടെ നപ്രമേയം. സമൂഹത്തിന്റെ വൈവിധ്യത്തില്‍ ഒന്നിക്കാന്‍ സാധ്യതയില്ലാത്ത രണ്ട് പേരുടെ നപ്രണയം. സുഭാഷ് ഗായുടെ നക്രാഫ്റ്റല്ല നനിഖില്‍ അദ്വാനനിയുടേതെന്നതിന്റെ തെളിവ് കൂടിയാണ് ഹീറോ.



നനാട്ടില്‍ അത്യാവശ്യം ഗൂണ്ട ാപ്പണിയൊക്കെയുള്ള സൂരജ് പാഷ എന്ന ഡോണിന്റെ സഹായി കൂടിയാണ്. ജയിലിലായ പാഷയ്ക്ക് വേണ്ടി പാഷയെ ജയിലിലാക്കിയ ഐജിയുടെ മകളെ കിഡ്‌നനാപ്പ് ചെയ്യാനന് നനിയോഗിക്കപ്പെടുന്ന സൂരജ്. തെറിച്ചു നനടക്കുന്ന, വൈനബ്രന്റായ നനവ സമൂഹ യുവത്വത്തിന്റെ നപ്രതീകമായ രാധ മാധുര്‍. അങ്ങനെന കിഡ്‌നനാപ്പ് ചെയ്യപ്പെടുന്ന രാധയും സൂരജും തമ്മില്‍ അഗാധമായ നപ്രണയത്തിലാകുന്നു. അങ്ങനെന ആകേണ്ടി വരുന്നു. സ്വാഭാവികമായും പാഷയ്ക്ക് ഇത് അമഗീകരിക്കാന്‍ നപ്രയാസമാണ്. അതിനേനക്കാളുപരി ശനത്രുവായ പാഷയുടെ ശിങ്കിടിയെ ഉള്‍ക്കൊള്ളാന്‍ ഐജി മാഥുറിനനും കഴിയുന്നില്ല. സാഹചര്യവശാല്‍ രാധയെ കിഡ്‌നനാപ്പ് ചെയ്ത കേസില്‍ സൂരജ് ജയിലിലാകുന്നു. രാധ കാത്തിരിക്കുന്നു. രാധയുടെ സഹോദരന്‍ അനനുകൂലം. ഐജി അച്ചന്‍ നപ്രതീകൂലം. എന്നാലും ഇരുവരും ഒന്നിക്കേണ്ടത് അനനിവാര്യത. ശുഭപര്യവസാനനം. കിഡ്‌നനാപ്പ് രംഗങ്ങളും, കിഡ്‌നനാപ്പിനന് ശേഷമുള്ള വടക്കേ ഇന്ത്യയുടെ ദൃശ്യസമ്പന്നതയില്‍ കൂടിയുള്ള യാനത്രകളും ഇംതിയാസ് അലി ചിനത്രം ഹൈവേയെ ഓര്‍മ്മിപ്പിക്കുന്നതായിരുന്നു. മഞ്ഞ് പൊഴിയുന്ന, നപ്രണയാര്‍നദ്ര നനിമിഷങ്ങളില്‍ സൂരജും രാധയും ചേരുമ്പോള്‍ അവിടെ ഇരയും വേട്ടക്കാരനനുമാണെങ്കിലും നപ്രണയം തലപൊക്കുന്നതില്‍ അത്ഭുതമില്ലല്ലോ. ക്യാമറയുടെ അത്ഭുത ചലനനങ്ങള്‍ നേപ്രക്ഷകനെന പിടിച്ചിരുത്താന്‍ പോന്നതായിരുന്നു. ആദ്യ രംഗത്തെ സ്റ്റണ്ടിനനും മടുപ്പിക്കലിനനും പിന്നാലെ എത്തിയ നപ്രണയം പിള്ളേരുടെ കൈയ്യില്‍ ഒതുങ്ങിയില്ലെങ്കിലും അനത്ര വെറുപ്പിച്ചില്ല. തന്റെയൊപ്പം ഉള്ളത് വേട്ടക്കാരനനാണെന്ന് അറിഞ്ഞിട്ടും തന്റെ സ്‌നേനഹത്തില്‍ തരിമ്പും കുറവ് വരുത്താത്ത രാധ സൂരജിനന് വേണ്ടി കാത്തിരിക്കാനനും തയ്യാറാകുന്നു. കശ്മീര്‍ പശ്ചാത്തലത്തില്‍ ഒളിച്ച് താമസിക്കുന്ന കിഡ്‌നനാപ്പേഴ്‌സിനെന തേടി പോലീസ് എത്തുന്നതോടെ പല ബോളിവുഡ് ചിനത്രങ്ങളിലേയും ചില രംഗങ്ങളെ അത് അനനുസ്മരിപ്പിക്കുന്നു. മഞ്ഞും, കല്ലും മുള്ളും നനിറഞ്ഞ വഴികളിലൂടെ നനായികയേയും കൂട്ടി ബൈക്കില്‍ പറക്കുന്ന നനായകന്‍. നപ്രതിബന്ധങ്ങളോരോന്നും തരണം ചെയ്ത് നനായാകനെനത്തുന്നത് എന്തായാലും പോലൂസ് വലയില്‍ തന്നെയാകണമല്ലോ. എങ്കിലല്ലേ ഒരു നത്രില്ലുണ്ടാകൂ. പൊളിഞ്ഞ പാലത്തിനന് മുകളിലൂടെ കുതിക്കുന്ന ബൈക്ക് പക്ഷെ വെള്ളത്തിലേക്ക് കൂപ്പു കുത്തുന്നതോടെ ചിനത്രം നനാഥനെന നനഷ്ടപ്പെട്ട അവസ്ഥയിലെത്തുമെന്ന് തോന്നിച്ചു, പക്ഷെ വെള്ളത്തില്‍ ഒഴുകിയെത്തിയ നനായികാ നനായകന്‍മാര്‍ എത്തിപ്പെടുന്നത് തിബറ്റിലോ നേനപ്പാളിലോ മറ്റോ ആണ്. സ്വാഭാവികം. രക്ഷപ്പെട്ടാല്‍ പിന്നെ നപ്രണയം മൂര്‍ദ്ധനന്യാവസ്ഥയിലെത്തുമല്ലോ. അങ്ങനെന അവസാനനം കിഡ്‌നനാപ്പ് കേസില്‍ സൂരജ് ജയിലിലാകുന്നു. പഴയ ചിനത്രത്തില്‍ ജയിലില്‍ നനിന്നും മടങ്ങുന്ന സൂരജ് ബൈക്ക് റൈഡറാവുകയാണെങ്കില്‍ ഇവിടെ ഫിസിക്കല്‍ നെട്രയിനനറാവുകയാണെന്നത് ഒരു വ്യത്യാസം. പതിവ് ബോളിവുഡ് സിനനിമകളില്‍ നനിന്നും വ്യത്യസ്തമായി നനായകന്‍ ആവശ്യം പോലെ ഇടിവാങ്ങുന്നുണ്ട്. പക്ഷെ അപകടം വരുമ്പോഴും ഇടി വാങ്ങുമ്പോഴും നനായകന്‍രെ മുഖത്തെ ചോര ഒരേ തരത്തില്‍ മാനത്രമാണ്. പതിവ് ബോളിവുഡ് ചിനത്രങ്ങല്‍ പോലെ ഗാനനങ്ങളാല്‍ സമ്പന്നമാണ് ഹീറോ. അമാല്‍ മാലിക്ക്, മീറ്റ് നേബ്രാസ് അഞ്ചാന്‍, സച്ചിന്‍-ജിഗന്‍സ ടീം എന്നിവരൊരുക്കിയ പാട്ടുകല്‍ മോശമാക്കിയില്ല.

1983 ല്‍ പുറത്തിറങ്ങിയ ഹീറോയും ഇപ്പോള്‍ എത്തിയതും തമ്മില്‍ കാലത്തിന്റെ മാറ്റങ്ങള്‍ ധാരാളമുണ്ട്. അവതരണത്തിലും മേക്കിംഗിലും. കാലഘട്ടത്തിന്റെ ആവശ്യകത. എന്നാല്‍ എല്ലാ വിധ നേപ്രക്ഷകരേയും തൃപ്തിപ്പെടുത്തുന്ന ഒരു ചിനത്രമാണോ എന്നു ചോദിച്ചാല്‍ ഉത്തരം കിട്ടില്ല. പഴയ ഹീറോയോട് പുതിയ ഹീറോയും താരങ്ങളും നനീതി പുലര്‍ത്തിയില്ല എന്ന് 83 ലെ ഹീറോ കണ്ടവര്‍ പറയുന്നു. താരതമ്യം സിനനിമയില്‍ നനല്ലതല്ലല്ലോ. എന്നാലും ഹീറോ മികച്ച ചിനത്രങ്ങളുടെ പട്ടികയില്‍ ഇടം നേനടിയിട്ടില്ല എന്ന് തന്നെ പറയേണ്ടി വരും.

ബോളിവുഡിലെ ഒരു തലമുറയുടെ പിന്‍മുറക്കാന്‍ ബോളിവുഡില്‍ ആദ്യമായി നനായികാ നനായകന്‍മാരായപ്പോള്‍ നപ്രതീക്ഷകളുടെ ഭാരം ഏറെയായിരുന്നു. നപ്രത്യേകിച്ച് ജാക്കി നേഷ്രാഫും മീനനാക്ഷി ശേഷാനദ്രിയും അഭിനനയിച്ച് തകര്‍ത്ത രണ്ട് കഥാപാനത്രങ്ങളെ വെള്ളിത്തിരയിലെത്തിക്കാന്‍ നശ്രമിക്കുമ്പോള്‍. കട്ട മസിലും പെരുപ്പിച്ച് കനനത്ത എയറും പിടിച്ച്, നപ്രതിമ കണക്കെ നനില്‍ക്കുന്ന നനായകനെന അനത്ര പെട്ടെന്ന് അംഗീകരിക്കാന്‍ നേപ്രക്ഷകനന് കഴിയില്ല എന്നത് സത്യം, പക്ഷെ, നനൃത്ത, സംഘട്ടനന രംഗങ്ങളിലെ പയ്യന്റെ മെയ് വഴക്കം കണ്ടവര്‍ ഞെട്ടി. പെരുപ്പിച്ച് വച്ചിരിക്കുന്ന മസിലു കാരണം അനനങ്ങാന്‍ വയ്യാത്ത നനായകന്‍ അസാധ്യമായ സ്വീക്വന്‍സുകള്‍ ചെയ്യുന്നത് കണ്ടപ്പോള്‍ അത്ഭുതപ്പെട്ടില്ലെങ്കിലേ അത്ഭുതമുള്ളൂ. മുഖത്ത് ഭാവങ്ങള്‍ ഒന്നും വരാത്ത നനായകന്‍ സൂരജ് പഞ്ചോളി സ്റ്റണ്ടെ ാഴികെയുള്ള രംഗങ്ങളിലെല്ലാം മടുപ്പിച്ചു. അച്ഛന്റെ ഒപ്പം ശിങ്കിടി ആയി അഭിനനയിക്കാനനായത് പ്ലസ് പോയിന്റ്. ആദിത്യ പഞ്ചോളി പാഷയായെത്തിയപ്പോള്‍ നപ്രകടനനത്തില്‍ എന്തായാലും അച്ഛനെന കടത്തി വെട്ടാന്‍ മകനന് കഴിയില്ലല്ലോ എന്നോര്‍ത്ത് സമാധാനനിക്കാം.  മറ്റൊരു പുതുമുഖമായ സുനനില്‍ ഷെട്ടിയുടെ മകള്‍ ആദിയ ഷെട്ടി രാധാ മാഥുര്‍ എന്ന നപ്രണയിനനിയേയും ഐജിയുടെ മകളേയും മനേനാഹരമാക്കിയില്ലെങ്കിലും മോശമാക്കിയില്ല. തുടക്കത്തിന്റെ പതര്‍ച്ചകളും ബാലിശങ്ങളുമാണെന്ന് കരുതി സമാധാനനിക്കാന്‍ വരട്ടെ. തുടക്കക്കാര്‍ എനത്രയോ പേര്‍ സിനനിമകളില്‍ വിസ്മയിപ്പിച്ചിട്ടുണ്ട്. വിസിമയം ഒന്നുമില്ലെങ്കിലും നേപ്രക്ഷകനെന മടുപ്പിക്കാതിരുന്നാല്‍ മതിയായിരുന്നു. എന്തായാലും രാധാ മാഥുര്‍ ആദിയയുടെ കൊക്കിലൊതുങ്ങുന്ന തായിരുന്നില്ല. നപ്രമേയപരമായി കുറ്റം പറയാനനാകില്ല, കാരണം ഇതൊരു പഴയ പടത്തിന്റെ റീമേക്കാണല്ലോ. പറയാനനും കാണിക്കാനനും അദികമൊന്നുമില്ലെങ്കില്‍ എന്നും രക്ഷിക്കുന്നത് ഗാനനങ്ഹളാണ്. ഇവിടെയും അത് തന്നെ സംഭവിച്ചു. പശ്ചാത്തല സംഗീതവും നനീതി പുലര്‍ത്തി.

മികച്ച ചിനത്രമല്ല എന്നത് പോട്ടെ അവതരിപ്പിച്ച നപ്രണയത്തിനന് ഒരു വികാരതീനവ്രതയെങ്കിലുമുണ്ടായിരുന്നെങ്കില്‍ മതിയായിരുന്നു. നേപ്രക്ഷകനെന തൃപ്തിപ്പെടുത്താത്ത ചിനത്രത്തിനന് സംവിധായകനെനയോ അണിയറ നപ്രവര്‍ത്തകരെയോ കുറ്റം പറയാനനാകില്ല. കാരണം ഇത് റീമേക്കാണല്ലോ. എനനാനനാലും മറ്‌ര് സിനനിമകള്‍ തീയ്യേനറ്രറുകലില്‍ നനില്‍ക്കാതിരിക്കുന്ന സാഹചര്യത്തില്‍ ഹീറോ ഒരാശ്വാസമാണ്. എല്ലാ ത്തരം നേപ്രക്ഷകര്‍ക്കും.