Thursday, 17 September 2015

മധുരം വിതറിയ ജിലേബി



ജിലേബി ശരിക്കും മധുരിക്കുന്നുണ്ട്. കഴിച്ചു തുടങ്ങുമ്പോള്‍ നല്ല മധുരം, അത് ആദ്യ പകുതിയില്‍ ഉടനനീളം നിലനിര്‍ത്തുന്നുമുണ്ട്. എന്നാല്‍ രണ്ടാം പകുതിയില്‍ മധുരം കുറഞ്ഞു വരുന്നുണ്ട്. രസിപ്പിച്ച് രസിപ്പിച്ച് അവസാനം രസം കൊല്ലിയായ ഒരു മധുര ചിത്രമാണ് ജിലേബി. നവാഗത സംവിധായകന്റെ പതര്‍ച്ചകളില്ലാതെയുള്ള മേക്കിംഗും ജയസൂര്യയുടെ സ്വാഭാവിക പ്രകടനനവും, കുട്ടിത്തം വിടാത്ത നിഷ്‌കളങ്കമായ തമാശകളും ചേര്‍ന്ന് മധുരിച്ചില്ലെങ്കിലും കയ്ക്കാത്ത ഒരു സിനനിമ. കാണാം, കണ്ടിരിക്കാം . . . . .
ദൃശ്യഭംഗിയാണ് ചിത്രത്തെ മനോഹരമാക്കുന്ന ഒരു ഘടകം. മലയാളി എന്നും കാണാന്‍ ആഗ്രഹിക്കുന്ന, എന്നാല്‍ നനഷ്ടപ്പെട്ടു കഴിഞ്ഞെന്ന് പതം പറയുന്ന ഗ്രാമത്തിന്റെ വിശുദ്ധി വളരെ മനോഹരമായിതന്നെ അവതരിപ്പിക്കാന്‍ ചിത്രത്തിനന് കഴിഞ്ഞു. ആല്‍ബി ആന്റണി എന്ന ഛായാഗ്രാഹകന്റെ കയ്യൊപ്പ് പതിഞ്ഞ ദൃശ്യങ്ങള്‍. ചിത്രത്തിന്റെ ആദ്യ പകുതിയിലുടനനീളം തമാശയ്‌ക്കൊപ്പം നനിറഞ്ഞു നനില്‍ക്കുന്നത് ദൃശ്യങ്ങളാണ്. സമ്പന്നമായ ദൃശ്യങ്ങള്‍. നഗ്രാമീണ അന്തരീക്ഷത്തിലുള്ള ഒരു കുടുംബവും അനന്യമായി എന്ന് കരുതുന്ന കൃഷി തോട്ടങ്ങളും, കര്‍ഷകന്റെ പരിനശ്രമങ്ങളും എല്ലാം ചേര്‍ന്ന് നേപ്രക്ഷകനെന ചിനത്രത്തിലേക്ക് വലിച്ചടുപ്പിക്കുകയാണ് ചെയ്യുന്നത്. എല്ലാ മലയാളികളും എന്നും കാണാനനാനഗ്രഹിക്കുന്ന കാഴ്ചകള്‍.
നഗ്രാമത്തേയും നഗ്രാമീണ പശ്ചാത്തലത്തേയും അതിമനേനാഹരമായി ചിനത്രീകരിക്കുന്നതിലും അണിയറക്കാര്‍ വിജയിച്ചു. ആ ദൃശ്യങ്ങളും മനേനാഹാരിതയും മലയാളി നേപ്രക്ഷകന്റെ ഓര്‍മ്മകളെ ചൂഷണം ചെയ്തു എന്ന് വ്യക്തം. ഇനനി കഥയിലേക്ക് വന്നാലോ, അങ്ങനെന കാര്യമായി ഒരു കഥയൊന്നും ജിലേബിയിലില്ല. കഥയും തിരക്കഥയും സംവിധാനനവും ഒരുമിച്ച് ചെയ്തത് കൊണ്ടാവും അരുണ്‍ ശേഖര്‍ എന്ന നനവാഗതനന് തിരക്കഥയില്‍ ഇടക്കെവിയെയൊക്കെ യോ പിഴച്ചു. കഥയ്ക്കും തിരക്കഥയ്ക്കും കാര്യമായ റോളില്ലാത്ത ജിലേബിയില്‍ പക്ഷം സംവിധാനനവും അവതരണവും രക്ഷിച്ചു. ദുബൈയില്‍ നനിന്നെത്തുന്ന രണ്ട് കുട്ടികള്‍ കേരളത്തിലെ ഒരു നഗ്രാമത്തിലെത്തിയാല്‍ എന്ത് സംഭവിക്കും. എന്തും സംഭവിക്കാം. വിദേശത്തു നനിന്നെത്തുന്ന കുട്ടികളും മുതിര്‍ന്നവരുമൊക്കെ മുന്‍പും മലയാള സിനനിമയിലൂടെ നേപ്രക്ഷകരെ രസിപ്പിച്ചിട്ടും ചിരിപ്പിച്ചിട്ടും ചിന്തിപ്പിച്ചിട്ടുമുണ്ട്. പക്ഷെ ഇവിടെ ഉപയോഗിച്ചത് രണ്ട് നനിഷ്‌കളങ്ക ബാല്ല്യങ്ങളെ ആയതിനനാല്‍ നേപ്രക്ഷകന്‍ സ്വീകരിക്കുമെന്ന് അണിയറക്കാര്‍ക്ക് ഉറപ്പായിരുന്നു. കേരളത്തിലെ നഗ്രാമത്തിലെത്തുന്ന കുട്ടികള്‍ നഗ്രാമത്തില്‍ കാട്ടിക്കൂട്ടുന്ന വികൃതികളും, രസകരമായ അനനുഭവങ്ങളും, ഓരോ നേപ്രക്ഷകനനും പരിചിതമായിരുന്നു. കുട്ടി നേപ്രക്ഷകരെയാണ് ചിനത്രം ലക്ഷ്യം വച്ചതെന്ന് വ്യക്തം. ഫിലിപ്‌സ് ആന്‍ഡ് മങ്കിപെന്‍ പോലെ. കുട്ടികളുടെ മനനസുമായി അല്ലെങ്കില്‍ കുട്ടിത്തം വിടാത്തവര്‍ക്ക് തീയ്യേറ്ററില്‍ ഇരുന്ന് ആസ്വദിച്ച് കഴിക്കാവുന്ന ജിലേബിയിലെ തമാശകള്‍ പലപ്പോഴും പൊട്ടിച്ചിരിപ്പിക്കുന്നവയായിരുന്നു. അതിരു വിടാതെ സ്വാഭാവികമായ തമാശകള്‍ എല്ലാം മറന്ന് ചിരിക്കാന്‍ പോന്നതായി. കുരുത്തം കെട്ട പിള്ളേരുടെ കുരുത്തക്കേടുകള്‍ ആദ്യമൊക്കെ മെനനക്കേടാകുമെങ്കിലും പിന്നീട് അത് സ്‌നക്രീനനിലായാലും ജീവിതത്തിലായാലും ആസ്വദിക്കാനനിഷ്ടപ്പെടുന്ന നേപ്രക്ഷകര്‍ക്ക് അരുണ്‍ ശേഖര്‍ സമ്മാനനിച്ച രണ്ട് കുരുത്തക്കേടുകള്‍ ശരിക്കും ആസ്വദിപ്പിച്ചു. ആ കൊച്ചു കൊച്ചു കുരുത്തക്കേടുകള്‍ ഓരോ നേപ്രക്ഷകനനും ചെറുപ്പത്തില്‍ ചെയ്തതോ അനനുഭവിച്ചതോ ആയിരുന്നു. ബിജിബാലിന്റെ സംഗീതമാണ് ചിനത്രത്തിന്റെ മറ്റൊരു ഹൈലൈറ്റ്. കുട്ടിക്കാലത്ത് നനഷ്ടമായ സൈക്കിള്‍ മാമന്റെ പാട്ട് കേട്ടപ്പോള്‍ പുതിയ തലമുറയക്ക് അതൊരനനുഭവവും കുട്ടിക്കാലത്ത് സംഘം ചേര്‍ന്ന് ഈ പാട്ട് പാടിയിട്ടുള്ളവര്‍ക്ക് ഗൃഹാതുര സ്മരണകളെ ഉണര്‍ത്തുന്നതുമായിരുന്നു. കുട്ടിക്കാലത്തേക്ക് മടങ്ങാന്‍ നേപ്രക്ഷകനെന നേപ്രരിപ്പിക്കുന്ന പാട്ടുകള്‍.
പറയാനനുദ്ദ്യേശിച്ചത് ക്ലൈമാക്‌സില്‍ ഒറ്റ ഡയലോഗില്‍ ഒതുങ്ങി പോയത് ഒരു പോരായ്മ തന്നെയാണ്. മാതാപിതാക്കളുടെ കരിയറിനനും നേനട്ടത്തിനനും വേണ്ടി കുരുന്നുകളുടെ ബാല്ല്യം ബോര്‍ഡിംങ് സ്‌കൂളില്‍ അടക്കുന്ന ഒരു തലമുറയ്‌ക്കെതിരായ ശബ്ദം പക്ഷെ വേണ്ട രീതിയില്‍ ചിനത്രത്തില്‍ ഉയര്‍ന്നില്ല. പറന്നു നനടക്കഗേണ്ട കുഞ്ഞു പൂമ്പാറ്റകളെ ഭാവിയുടെ പേര് പറഞ്ഞ് കൂട്ടിലാക്കുന്ന മാതാപിതാക്കള്‍ക്കെതിരായ ശബ്ദം. വിരസമായ രണ്ടാം പകുതിയില്‍ വിഷയം വിശദമായി ചര്‍ച്ച ചെയ്യാമായിരുന്നു. നനിലവിലുള്ള തലമുറ അനനുഭവിക്കുന്ന രൂക്ഷമായ ഈ നപ്രശ്‌നനത്തെ വേണ്ട രീതിയില്‍ നേപ്രക്ഷകരിലെത്തിക്കാമായിരുന്നു. അതില്‍ തിരക്കഥാകഗൃത്തും സംവിധായകനനും പരാജയം തന്നെയാണ്.
ഉദ്ദ്യേശിച്ച സംഭവം കൊള്ളാം പക്ഷെ അത് നേപ്രക്ഷകരിലെത്തിക്കാനനായില്ലല്ലോ. രസകരമായ ആദ്യ പകുതിയില്‍ നനിന്നും ചിനത്രമെത്തുന്നത് വിരസതയിലേക്കാണ്. രണ്ടാഴ്ചയോളം നനീണ്ടു നനില്‍ക്കുന്ന സംഭവങ്ങള്‍ ആദ്യ പകുതിയില്‍ പറഞ്ഞു തീര്‍ത്ത ചിനത്രം പക്ഷെ തൃശൂരില്‍ നനിന്നും കൊടൈക്കനനാലില്‍ എത്താന്‍ അടുത്ത പകുതി മുഴുവന്‍ ഉപയോഗിക്കുന്നു. ആ യാനത്രയാകട്ടെ ആവര്‍ത്തിക്കുന്ന കുരുത്തക്കേടുകളും, ഞെട്ടിക്കാത്ത അപകടങ്ങളും, ഇഴഞ്‌നനീങ്ങുന്ന ആഡംബര കാറും മാനത്രമാണ്. മുണ്ടില്‍ ചായം തേക്കുന്നതും, മുഖം മൂടി ധരിച്ച് പേടിപ്പിക്കുന്നതും, യാനത്രക്കിടെ വണ്ട ിയില്‍ നനിന്നും ഒരാളെ കാണാതാകുന്നതും, കാറില്‍ നനിന്നും മോഷണം പോകുന്ന വിലപിടിപ്പുള്ള വസ്തുവിനന് വേണ്ടി മോഷ്ടാവിനന് പിന്നാലെ ഓടുന്നതും, കൈയ്യില്‍ കിട്ടുന്ന മോഷ്ടാവിനനിട്ട് ഒന്നു പൊട്ടിച്ചു കഴിയുമ്പോള്‍ നപ്രാദേശിക വികാരം ഉണര്‍ന്ന് നപ്രദേശവാസികളെല്ലാം കൂടി കതാനനായകരെ ഓടിക്കുന്നതും. വഴിതെറ്റി കാട്ടിലെത്തുന്നതും, ഒരു രാനത്രി കാടിനെന പേടിച്ച് കഴിയുന്നതുമെല്ലാം മുന്‍പ് പല രൂപത്തിലും ഭാവത്തിലും മലയാള സിനനിമ കാണിച്ചു തന്നിട്ടുണ്ട്. ഇവിടെ അതിനെന ഒരു പുതിയ കുപ്പിയിലാക്കി അവതരിപ്പിച്ചു എന്നു മാനത്രം. മുന്‍പ് ഒന്നിലേറെ തവണ ജയസൂര്യ പറഞ്ഞ് ഫലിപ്പിച്ച തൃശൂര്‍ ശൈലി ജിലേബിയിലും ഗംഭീരമായി. നനിഷ്‌കളങ്കനനായ, കൃഷിക്കാരനനായ, അത്യാവശ്യം അസൂയയും, കുറുമ്പുമുള്ള, അനത്ര വിവരവും വിദ്യാഭ്യാസവുമില്ലാത്ത കുട്ടന്‍ എന്ന നഗ്രാമീണ യുവാവ് ജയസൂര്യയുടെ കൈകളില്‍ ഭനദ്രമായിരുന്നു. വെറുപ്പിക്കാതെയും മടുപ്പിക്കാതെയും കുട്ടനെന സ്‌നക്രീനനിലെത്തിച്ച ജയസൂര്യ തന്റെ അഭിനനയ പാടവത്തിനന് മൂര്‍ച്ച കൂട്ടുകയായിരുന്നു ജിലേബിയിലൂടെ. ജിലേബിയിലെ നപ്രധാനന താരങ്ങള്‍ കുരുത്തക്കേടിനന് കൈയ്യും കാലും വച്ച എന്നാല്‍ ആരും ഇഷ്ടപ്പെട്ടു പോകുന്ന സഹോദരങ്ങള്‍ തന്നെയാണ്. ഗൗരവ് മേനേനാനനും, സയൂരിയും ചേര്‍ന്ന് ആ ഭാഗം ക്ലീയറാക്കി. കുട്ടിക്കാലത്തിന്റെ അടയാലപ്പെടുത്തലുകള്‍. കരിയര്‍ മാത്രം ചിന്തിക്കുന്ന നവയുഗത്തിന്റെ പ്രതീകമായ മോഡേണ്‍ യുവതിയെ രമ്യ നനമ്പീശനനും മോശമാക്കിയില്ല. കലിംഗ ശശി, വിജയരാഘവന്‍, ശാരി, കെപിഎസി ലളിത, ധര്‍മ്മജന്‍  തുടങ്ങി അണിനനിരന്ന താരനനിര നനാടകം പൊളിക്കാതെ മുന്നോട്ടു കൊണ്ടു പോയി.
നഗ്രാമത്തിന്റെ മണവും, മമതയും, കൃഷിയിടങ്ങളുടെ മനേനാഹാരിതയും, നനിഷ്‌കളങ്ക തമാശകളും, നനാട്ടുമ്പുറത്തിന്റെ വിശുദ്ധിയും, അനത്ര നത്രില്ലടിപ്പിക്കാത്ത കൊടൈക്കനനാല്‍ യാനത്രയും എല്ലാം ചേര്‍ന്ന ഒരു കുട്ടിപ്പടമാണ് ജിലേബി. കയ്ക്കാത്ത പടം. എന്നാല്‍ ആസ്വദിച്ച് കഴിച്ചാല്‍ എവിയെയൊക്കെയോ ഇത്തിരി മധുരം നനുണയാവുന്ന ഒരു ചിനത്രം. പറയാന്‍ നശ്രമിച്ചത് പറയാനനാവാകെ പോയെങ്കിലും മടുപ്പിക്കാത്തതിനനാല്‍ തീയ്യേറ്ററില്‍ നനിന്ന് ഇഠയ്ക്ക് ഇറങ്ഹി പോകാന്‍ തോന്നാത്ത ഒരു കുഞ്ഞു പടം.

No comments:

Post a Comment