സിനിമ കണ്ടിറങ്ങുമ്പോള്‍ ഞാനതിനൊരു മറു പേര് കണ്ടുപിടിച്ചു. ഹീറോയിസം. 90 കളില്‍ മലയാള സിനിമയില്‍ ഉണ്ടായിരുന്ന അതേ ഹീറോയിസം. നായകന്‍ ഒറ്റയ്ക്ക് പത്ത് വില്ലന്‍മാരെ അടിച്ച് നിരപ്പാക്കുന്നു. നായകന് പ്രിയ്യപ്പെട്ടവര്‍ക്ക് അപകടം ഉണ്ടാകുമ്പോള്‍ ആകസ്മികമായെന്നോണം അവിടെയെത്തുന്ന നായകന്‍ ഗുണ്ടകളെ ഒറ്റയ്ക്ക് തല്ലി തോല്‍പ്പിക്കുന്നു. വില്ലന്‍മാരോടൊപ്പം ചേര്‍ന്ന് കേരളത്തിന് പുറത്ത് നിന്നും കേരളത്തില്‍ വലിയൊരു ലക്ഷ്യവുമായെത്തുന്ന സല്‍സ്വഭാവിയല്ലാത്ത നായകന്‍ നാട്ടിലെത്തി നന്‍മയുള്ള ഹൃദയവുമായി കൈയ്യടി നേടുന്നു. വില്ലന്‍ മനസില്‍ കാണുന്നത് മുന്‍കൂട്ടികണ്ട് അതിനെ സാഹസികമായും അല്ലാതംയും നേരിടുന്ന സ്ഥിരം നായകന്‍ തന്നെ. ഉണ്ണികൃഷ്ണന്റെ വിവാദങ്ങളുടെയത്ര പോലും നിലവാരം ചിത്രത്തിനില്ല എന്ന് പറഞ്ഞാല്‍ അധികമാകില്ല. സാങ്കേതിക വിദ്യകളും കഥാപാത്രങ്ങളേയും ഒഴിച്ച് നിര്‍ത്തിയാല്‍ പഴയ സിബി മലയില്‍ ചിത്രം ഹിസ് ഹൈനസ് അബ്ദുള്ളയുടെ ഒരു നിഴല്‍ ചിത്രത്തിലുണ്ടായിരുന്നു. കൊട്ടാരം സ്വത്ത് സ്വന്തമാക്കാന്‍ കൊട്ടാരത്തില്‍ തന്നെയുള്ളവര്‍ തമ്പുരാനെ കൊല്ലാന്‍ വാടകയ്ക്ക് കൊണ്ടു വരുന്ന അബ്ദുള്ള (മോഹന്‍ലാല്‍) എന്ന കഥാപാത്രം കൊട്ടാരത്തിലെത്തുന്നതോടെ നല്ലവനാകുന്നു. കൊട്ടാരത്തിലെ തമ്പുരാന്റെ വളര്‍ത്തു മകളായ രാധ (ഗൗതമി) പാട്ടു പാടുന്നതും അബ്ദുള്ള ബാക്കി പാടുന്നതുമൊല്ലാം മിസ്റ്റര്‍ ഫ്രോഡിലും അതേപടിയുണ്ട്. പ്രമദ വനത്തിന് പകരം സദാ പാലയാ ആണെന്ന് മാത്രം.
ഇവിടെ ഗൗതമിയുടെ സ്ഥാനത്ത് മിയ എത്തുന്നു. തീരെ പക്വതയില്ലാത്ത അഭിനയമെന്ന് തോന്നിപ്പോകുന്ന പ്രകടനം. ഇമോഷണല്‍ സീനുകള്‍ അഭിനയിക്കാന്‍ മിയക്ക് കഴിയുന്നില്ല. മിയയുടെ വികാരതീവ്രമായ രംഗങ്ങള്‍ കണ്ടാല്‍ പ്രേക്ഷകന് കാര്യമായ ഭാവവ്യത്യാസങ്ങള്‍ ഒന്നും ഉണ്ടാകുന്നില്ല. നെടുമുടി വേണു അവതരിപ്പിച്ച ഉദയ വര്‍മ്മ തമ്പുരാന്റെ കഥാപാത്രത്തിന്റെ സ്ഥാനത്ത് എത്തുന്നത് സിദ്ദിക്കിന്റെ സഖാവ് ചന്ദ്രശേഖര വര്‍മ്മ എന്ന കഥപാപാത്രമാണ്. നായകന്‍ അടുപ്പം കാണിക്കുന്നതും ഇതേ കഥാപാത്രത്തോട് തന്നെ. ഇടക്കിടെ എത്തുന്ന ഫ്‌ലാഷ്ബാക്കിലും പഴയ സിബി മലയില്‍ ചിത്രം തന്നെ മുഴച്ചു നിന്നു.
വില്ലന്റെ കാര്യമാണ് ഏറെ കഷ്ടം. മഗധീരയില്‍ കണ്ട ദേവ് ഗില്‍ മിസ്റ്റര്‍ ഫ്രോഡിലെത്തിയപ്പോള്‍ വില്ലത്തരമെല്ലാം മറന്നു പോയോ. ബി ഉണ്ണികൃഷ്ണന്റെ രാഷ്ട്രീയമാണ് എടുത്തു പറയേണ്ട മറ്റൊരു സംഗതി. കൊട്ടാരത്തിന്റെ സ്വത്ത് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് പറഞ്ഞ് കമ്മ്യൂണിസം കൊണ്ട് വരാന്‍ ശ്രമിക്കുന്ന സഖാവും, ആദര്‍ശങ്ങളും, നിലപാടുകളും എല്ലാം വ്യക്തമായ രാഷ്ട്രീയ സൂചനകളാണ് നല്‍കുന്നത്. സിദ്ദിക്കിന്റെ ക്യാരക്ടറുകളെപ്പറ്റി ഒരൂഹം ഉള്ളത് കൊണ്ട് ആദ്യം മുതല്‍ വില്ലനാകുന്നത് സിദ്ദിക്കാകുമെന്ന് കരുതി. പിന്നെ സ്ഥിരം വില്ലന്‍മാരായ സുരേഷ് കൃഷ്ണയിലേക്കും, ബാലചന്ദ്രന്‍ ചുള്ളിക്കാടിലേക്കും സംശയം നീണ്ടു. എന്തിന് പി ബാലചന്ദ്രനെപ്പോലും സംശയിച്ചു. പക്ഷെ മലയാളിക്ക് അത്ര സുപരിചിതരല്ലാത്ത രണ്ട് പേരാണ് മോഹന്‍ലാലിന്റെ എതിരാളികളായത്. സി സി എല്ലിലൂടെ മാത്രം കണ്ടു പരിചയിച്ച രാഹുല്‍ മാധവിന് അത്ര വലിയൊരു വേഷം ചെയ്യാനുള്ള കരുത്തുണ്ടായിരുന്നോ എന്നൊരു സംശയം. പുതിയതായി ഒന്നും മിസ്റ്റര്‍ ഫ്രോഡില്‍ കൊണ്ടുവരാന്‍ ഉണ്ണികൃഷ്ണനായില്ല. ഓടിത്തേഞ്ഞ പഴയ നമ്പരുകള്‍ മാത്രം. അവസാനമെത്തിയ വെടിവയ്പും, മ്യൂസിക്കിലെ വൈവിധ്യവും ഒഴിച്ചു നിര്‍ത്തിയാല്‍ ചിത്രം 90 ലേത് തന്നെ. ഹിസ് ഹൈനസ് അബ്ദുള്ള കണ്ടവര്‍ പിന്നെ ഈ ചിത്രം കാണണമെന്നില്ല.
മോഹന്‍ലാലിന്റെ ലുക്ക് കാണാതിരിക്കാനാവില്ല. ഗമംഭീരം.
ഗോപി സുന്ദറിന്റെ ബി ജി എമ്മും, പാട്ടുകളും ചിത്രത്തിന് നല്‍കുന്ന മൈലേജ് ചെറുതല്ല. പാട്ടുകള്‍ ഒന്നിനൊന്നു മികച്ച് നില്‍ക്കുകയാണ്. മാസ് എന്റര്‍ടൈനര്‍ എന്ന് പോസ്റ്ററുകളിലും, പരസ്യത്തിലും പറയാന്‍ മാത്രകം കൊള്ളാം. ചിത്രം ചര്‍ച്ച ചെയ്യുന്ന രാഷ്ട്രീയം സമൂഹത്തിന് സുപരിചിതമാണ്. വരിക്കാശേരി മന വീണ്ടും മലയാള സിനിമയില്‍ തലയുയര്‍ത്തി നില്‍ക്കുന്നത് കാണാനും ചിത്രം വഴിയൊരുക്കി. തീയ്യറ്ററുകളെ ഇളക്കി മറിക്കാനായില്ലെങ്കിലും ഈ വര്‍ഷം മാസ് എന്റര്‍ടൈനറുകളുടെ ബാനറില്‍ എത്തിയ മറ്റു ചിത്രങ്ങളെ അപേക്ഷിച്ച് മിസ്റ്റര്‍ ഫ്രോഡ് എത്രയോ ഭേദം.
No comments:
Post a Comment