Saturday, 17 May 2014

അടി തെറ്റിയാല്‍



2014 ലോക്‌സഭാ തെരഞ്ഞടുപ്പില്‍ ഇത്തവണ രാഷ്ട്രീയ നേതാക്കള്‍ക്കു പുറമെ സിനിമാതാരങ്ങളും മുന്‍പന്തിയില്‍ തന്നെ ഉണ്ടായിരുന്നു. ലോക് സഭയിലേക്ക ടിക്കറ്റ് ലഭിച്ചവരും ഇന്ദ്രപ്രസ്ഥത്തിന്റെ പടികാണാനാകാതെ പോയവരും അതില്‍പ്പെടുന്നു.

വെള്ളിത്തിരയില്‍ പ്രേക്ഷകരെ കയ്യിലെടുത്ത താരങ്ങള്‍ വിവിധ രാഷ്ട്രീയപാര്‍ട്ടികള്‍ക്കുവേണ്ടിയാണ് ഇത്തവണ ജനവിധി തേടിയത്. കിരണ്‍ഖേര്‍, ഗുല്‍പനാഗ്, മനോജ് തിവാരി, നഗ്മ, രവികൃഷ്ണ ശുക്ല, രാജ് ബാബര്‍,വിനോദ് ഖന്ന,ശത്രുഖ്‌നന്‍ സിന്‍ഹ, മൂണ്‍ മൂണ്‍ സെന്‍, ബാപ്പി ലാഹിരി,പരേഷ് റാവല്‍,ബാബുല്‍ സുപ്രിയോ,ജോയ് ബാനര്‍ജി, ഹേമ മാലിനി, രാഖി സാവന്ത്, മഹേഷ് മന്‍ജ്രേക്കര്‍, കമല്‍ ആര്‍ ഖാന്‍, സ്മൃതി ഇറാനി തുടങ്ങിയവരാണ് 2014 ലോക് സഭാ തെരഞ്ഞെടുപ്പില്‍ ജനവിധി തേടിയവരില്‍ പ്രമുഖര്‍. ശക്തമായ ത്രികോണ മത്സരം നടന്ന താര മണ്ഡലമായിരുന്നു ചണ്ഡിഗഢും മുംബൈ നോര്‍ത്ത്‌വെസ്റ്റും. ചണ്ഡിഗഢില്‍ മുന്‍ കേന്ദ്രമന്ത്രി പവന്‍കുമാര്‍ ബന്‍സല്‍, ബോളിവുഡ് താരവും മോഡലുമായ ഗുല്‍പനാഗ് എന്നിവര്‍ക്കെതിരെ മത്സരിച്ച് ചലച്ചിത്രതതാരം കിരണ്‍ഖേര്‍ 191,362 വോട്ടുകള്‍ക്ക് വിജയിച്ചു.  മഹേഷ് മഞ്ജരേക്കര്‍, രാഖിസാവന്ത്, കമാല്‍ ഖാന്‍ എന്നീ താരങ്ങള്‍ മത്സരിച്ച മുംബൈ നോര്‍ത്ത്‌വെസ്റ്റ് മണ്ഡലത്തിന്‍ താരങ്ങളെ തോല്‍പ്പിച്ച് ഗജനന്‍കൃതികറാണ് വിജയിച്ചത്. കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ  അമേത്തിയില്‍ ടെലിവിഷന്‍ താരം സ്മൃതി ഇറാനി ബി ജെ പി  ടിക്കറ്റില്‍  മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ഇത് രണ്ടാം തവണയാണ് കോണ്‍ഗ്രസ്സിനെതിരെ മത്സരിച്ച് സ്മൃതി പരാജയപ്പെടുന്നത് .മുന്‍പ് 2004ല്‍ ബിജെപിക്കുവേണ്ടി ഡെല്‍ഹിയില്‍ കബില്‍സിബലിനെതിരെ മത്സരിച്ചപ്പോഴും താരം പരാജയപ്പെട്ടിരുന്നു.  ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ്സ് ഒന്നിലധികം താരങ്ങളുമായി മത്സരത്തിനിറക്കിയെങ്കിലും വിജയിക്കാനായില്ല. മീററ്റില്‍ നഗ്മയും, ജോന്‍പൂരില്‍ ബോജ്പുരി നടന്‍ രവി കിഷനും, ഗാസിയാബാദില്‍ രാജ് ബബ്ബറും ദയനീയ പരാജയമാണ് ഏറ്റുവാങ്ങിയത്. കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച സിറ്റിംഗ് എം പി കൂടിയായ രമ്യയും പരാജയം രുചിച്ചു.   ശത്രുഖ്‌നന്‍സിന്‍ഹ, വിനോദ് ഖന്ന, ഹേമമാലിനി, മൂണ്‍മൂണ്‍ സെന്‍, മനോജ് തിവാരി എന്നിവരും പാര്‍ലമെന്റിലേക്ക് ടിക്കറ്റ് ലഭിച്ചവരുടെ പട്ടികയില്‍ പെടുന്നു.
 

No comments:

Post a Comment