ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലെത്തിയ മംഗ്ലീഷ് പ്രേക്ഷകരെ നിരാശപ്പെടുത്തിയില്ല. എന്നാല്‍ അത്രക്കങ്ങോട്ട് തൃപ്തിപ്പെടുത്തിയുമില്ല.സലാം ബാപ്പുവിന്റെ രണ്ടാമത്തെ ചിത്രം എന്നതിലുപരി മമ്മൂട്ടിയുടെ തുടര്‍ക്കഥയായ പരാജയങ്ങള്‍ക്ക് വിരാമമിട്ട ചിത്രമെന്ന വിശേഷണമാകും മംഗ്ലീഷിന് കൂടുതല്‍ ചേരുക. മമ്മൂട്ടി എന്ന പ്രതിഭയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്ലസ് പോയന്റ്. ഒരു കംപ്ലീറ്റ് മമ്മൂട്ടി ചിത്രമാണ് മംഗ്ലീഷ്. സലാം ബാപ്പുവിന്റെ ക്രാഫ്റ്റ് കൂടി ചേര്‍ന്നതോടെ ഒരു മികച്ച എന്റര്‍ടൈനര്‍ പിറക്കുകയായിരുന്നു. ഹോളണ്ടുകാരി കരോളിന്‍ ബെക്കിന്റെ മംഗ്ലീഷ് ഇത്തിരി അധികമായോ എന്ന സംശയമൊഴിച്ചാല്‍ കണ്ടിരിക്കുവുന്ന ഒരു ചിത്രമാണ് മംഗ്ലീഷ്.
ചിത്രത്തില്‍ കൊച്ചി നഗരം അടക്കി ഭരിക്കുന്ന ഒരു ഡോണാണ് മമ്മൂട്ടി എന്ന ധാരണയുണ്ടെങ്കില്‍ തെറ്റി. കൊച്ചിന്‍ ഹാര്‍ബറിലെ ഒരു മത്സ്യ കച്ചവടക്കാരനാണ് മാലിക് ഭായ് (മമ്മൂട്ടി). പക്ഷെ മട്ടാഞ്ചേരിയിലും, ഫോര്‍ട്ടു കൊച്ചിയിലും എന്തിന് കൊച്ചി നഗരത്തില്‍ പോലും മാലിക് ഭായ് അറിയാതെ ഒരീച്ച പോലും പറക്കില്ല. ഹാര്‍ബറും നഗരവും ഭരിക്കാന്‍ വേറെ ആളുണ്ടെങ്കിലും മാലിക് ഭായിയാണ് ഇതൊക്കെ ചെയ്യുന്നത്. കടലില്‍ കിടക്കുന്ന മീനിന് കരയില്‍ വിലപറയുന്ന ഹാര്‍ബറിന്റെ ഹീറോയാണ് മാലിക് ഭായ്. രാഷ്ട്രീയക്കാര്‍ക്കും, സമൂഹത്തിലെ ഉന്നതര്‍ക്കും എന്താവശ്യത്തിനും മാലിക് ഭായി ഉണ്ടാവണം തുടങ്ങിയ ക്ലീഷേ ഹീറോ പരിവേഷങ്ങളാണ് ചിത്രത്തില്‍ മമ്മൂട്ടിയുടേത്. മമ്മൂട്ടിയുടെ നിഴലായി എത്തുന്നത് ടിനി ടോമാണ്. മാലിക് ഭായിയുടെ സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ ഇഷ്ടപ്പെടാത്ത ഭാര്യ അച്ഛന്റെ ആവശ്യപ്രകാരം ഭായിയെ ഉപേക്ഷിച്ച് പോകുന്നു. മറ്റൊരാളെ നിക്കാഹ് ചെയ്ത അവളുടെ മനസിലും, ഭായിയുടെ മനസിലും ഇപ്പോഴും പഴയ സ്‌നേഹം ബാക്കി നില്‍ക്കുന്നുണ്ട. അത് ചിത്രത്തിന്റെ പല രംഗങ്ങളിലും നിഴലിക്കുന്നുമുണ്ട്. നാട്ടില്‍ തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന സാഹചര്യത്തില്‍ കള്ളപ്പണം കണ്ടെത്താനായി ഇന്‍കം ടാക്‌സ് ഉദ്യോഗസ്ഥരായി എത്തുന്ന ജോജു ജോര്‍ജ്ജും, പി ബാലചന്ദ്രനും കലക്കി. സാഹചര്യങ്ങള്‍ക്കനുസരിച്ച് ഇരുവരും ചേര്‍ന്നൊരുക്കുന്ന തമാശകള്‍ പ്രേക്ഷകരെ രസിപ്പിക്കുന്നുണ്ടായിരുന്നു. തുടക്കം മുതലെ നായിക കരോളിന്‍ ബെക്ക് ചിത്രത്തിലുണ്ടായിരുന്നെങ്കിലും പ്രേക്ഷകര്‍ ശ്രദ്ധിച്ചു തുടങ്ങിയത് കുറെ കഴിഞ്ഞാണ്. നാട്ടിലെ രാഷ്ട്രീയ സാഹചര്യങ്ങളും, കള്ളത്തരങ്ങളും അവതരിപ്പിക്കാന്‍ സലാം ബാപ്പു ശ്രമിക്കുന്നുണ്ട്.
ഏറെ രസകരമായത് ശ്രിന്ദ അഷാബിന്റെ സംഭാഷണങ്ങളായിരുന്നു. കൊച്ചി സ്ലാംങ്ങില്‍ ഇടതടവില്ലാതെ വഴക്കടിക്കുന്ന ശ്രിന്ദയുടെ മുംതാസ് എന്ന കഥാപാത്രം സിനിമ അവസാനിച്ചാലും പ്രേക്ഷകരുടെ മനസില്‍ നിന്നും മായില്ല. കൊച്ചിയുടെ പശ്ചാത്തലത്തില്‍ പ്രണയ ജോഡികളായ അന്നയുടേയും റസൂലിന്റെയും കഥ പറഞ്ഞ ചിതച്രത്തില്‍ എന്താ ഇക്ക നോക്കി നില്കുന്നത്, അടിക്കിക്ക എന്നു പറഞ്ഞ് പ്രേക്ഷകരുടെ മനസിലേക്ക് ഓടിക്കയറിയ ശ്രിന്ദ 1983 ല്‍ ആരാണ് സചിന്‍ തെണ്ടുല്‍ക്കര്‍ എന്ന് നിഷ്‌കളങ്കമായി ചോദിച്ച് പ്രേക്ഷക മനസില്‍ തന്റെ സ്ഥാനം ഉറപ്പിച്ചിരുന്നു. ആ സ്ഥാനം ഊട്ടി ഉറപ്പിക്കുന്നതായിരുന്നു ശ്രിന്ദയുടെ മുംതാസ്.
ചിത്രം തികഞ്ഞ മമ്മൂട്ടി ഷോ ആയിരുന്നു എന്നത് യാഥാര്‍ത്ഥ്യം. എങ്‌ലും ചിത്രം ബോറടിപ്പിക്കാതെ മുന്നോട്ട് കൊണ്ടുപോകാന്‍ മമ്മൂട്ടിക്ക് കഴിഞ്ഞു. മാലിക് ഭായിയോട് പൂര്‍ണ്ണമായും നീതി പുലര്‍ത്താന്‍ മമ്മൂട്ടിക്കായി. ആവശ്യത്തിന് നര്‍മവും, സ്റ്റണ്ടും, സെന്റിമെന്‍സും എല്ലാം സമം ചാലിച്ച മാലിക് ഭായിയെ പ്രേക്ഷകര്‍ വെറുക്കാനിടയില്ല.
കരോളിന്‍ ബെക്ക് വെള്ളിത്തിരയില്‍ ചലനമുണ്ടാക്കിയാണ് മടങ്ങുന്ന്ത്. കരോളിന്റെ മിഷേല്‍ എന്ന കഥാപാത്രത്തിന്റെ മംഗ്ലീഷ് മോശമല്ലാത്ത കൈയ്യടി നേടി. പക്ഷെ മിഷേലിന്റെ മംഗ്ലീഷ് ഇത്തിരി കൂടി പോടെ എന്ന് സംശയം ബാക്കിയാകുന്നുണ്ട്.
കുറച്ച് സ്വീക്ക്വലുകള്‍ മാത്രമാണ് സ്‌ക്രീനിലുള്ളതെങ്കിലും വിനയ് ഫോര്‍ട്ടും നിരാശപ്പെടുത്തിയില്ല.
വിദേശികള്‍ കേരളത്തില്‍ വന്നപ്പോള്‍ ഉ്ണ്ടാക്കിയ കസാലിന്‍ഡ കള്ളക്കളികളിലൂടെ കേരളത്തിലെ ഒരു രാഷ്ട്രീയക്കാരന്‍ സ്വന്തമാക്കുന്നു. അത് കച്ചവടമാക്കാന്‍ ശ്രമിക്കുന്നതിനിടെ കസാലിന്‍ഡയുടെ യഥാര്‍ത്ഥ അവകാശി മിഷേല്‍ മടങ്ങിയെത്തുന്നതും സ്വത്ത് തിരിച്ചു പിടിക്കാന്‍ സ്വയമായും മാലിക് ഭായിയെ കൂട്ടു പിടിച്ചും നടത്തുന്ന ശ്രമങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഒപ്പം നിന്നവരെയെല്ലാം പിണക്കി മാലിക് ഭായി കസാലിന്‍ഡ മിഷേലിന് നേടിക്കൊടുക്കുന്നിടത്ത് പടം ഫിനിഷാണ്.
ഭാ.യറിയാത്ത മാലിക് ഭായുടെ പരാക്രമങ്ങളോ, അമരത്തിന് ശേഷം മമ്മൂട്ടിയുടെ തീരദേശ ശൈലിയോ, ബെസ്റ്റ് ആക്ടറിലെപ്പോലുള്ള എന്റര്‍ടൈന്‍മെന്റോ, രാജമാണിക്യത്തിലെ ഹീറോയിസമോ പ്രതീക്ഷിച്ച് തീയ്യറ്ററില്‍ പോയവര്‍ക്ക് തെറ്റിയെന്നുറപ്പ്. ഇതൊന്നുമല്ലാത്ത് ഒരു മമ്മൂട്ടിയെയാണ് സലാം ബാപ്പു മംഗ്ലീഷിലൂടെ അവതരിപ്പിക്കുന്നത്. നേരം പോക്കായി കണ്ടിരിക്കാവുന്ന ഒരു ചിത്രം, അതാണ് മംഗ്ലീഷ്.
No comments:
Post a Comment