ആറു വര്‍ഷങ്ങള്‍ക്ക് മുന്‍പ് 2006 ല്‍ പുറത്തിറങ്ങിയ 300 ല്‍ പ്രേക്ഷകര്‍ക്കു മുന്നില്‍ മുഖം തിരിച്ച് നിന്ന പലതും ഈ രണ്ടാം ഭാഗം വിശദമാക്കുന്നുണ്ട്. ചിത്രത്തിലെ പേര്‍ഷ്യന്‍ രാജാവായ സെര്‍സെക്‌സിന്റെ ജീവിതവും ആര്‍ട്ടിമീസിയ എന്ന ഗ്രീക്ക് വിരുദ്ധയുടെ ഫ്‌ലാഷ്ബാക്കും ചിത്രം പ്രേക്ഷകനു മുന്നില്‍ തുറക്കുന്നുണ്ട്. 300 the battle of artimesia എന്നായിരുന്നു ആദ്യം ചിത്രത്തിന് നിശ്ചയിച്ചിരുന്ന പേര്. കാരണം ഗ്രീക്കുകാരിയായി ജനിച്ചെങ്കിലും ഗ്രീസിലെ അധികാര വര്‍ഗത്തിന്റെ പീഡനങ്ങള്‍ കാരണം അനാഥമാക്കപ്പെട്ട അള്‍ട്ടിമീസിയയുടെ കഥ തന്നെയാണ് ചിത്രം പറയുന്നത്. ഗ്രീക്ക് ഭടന്മാരുടെ പീഡനത്തിനിരയായി തെരുവില്‍ ഉപേക്ഷിക്കപ്പെട്ട് ഒടുവില്‍ പേര്‍ഷ്യന്‍ രാജാവിന്റെ അരുമയായി തീരുകയും, ഗ്രീക്ക് വിരോധം കാരണം യുദ്ധവെറി പൂണ്ട അള്‍ട്ടിമീസിയയുടെ യുദ്ധത്തിന്റെ തന്നെ കഥയാണ് 300 rise of an empire. അക്ഷരാര്‍ധത്തില്‍ ഒരു അള്‍ട്ടിമീസിയ ചിത്രം.
ഏഥന്‍സും സ്പാര്‍ട്ടയും ഒക്കെ ചേര്‍ന്നുള്ള ഐക്യ ഗ്രീസ് സ്വപ്നം കാണുന്ന തെമിസ്റ്റോക്ലസിന്റെ ശൗര്യവും ആവേശവും വിജയിക്കാനായുള്ള ദാഹവുമാണ് ചിത്രത്തിന്റെ തലത്തെ അല്‍പം വേറിട്ടതാക്കുന്നത്. വര്‍ഷങ്ങള്‍ക്കു മുന്‍പ് സെര്‍സെക്‌സിന്റെ പതിനായിരക്കണക്കിനു വരുന്ന പേര്‍ഷ്യന്‍ പടയോട് പൊരുതേണ്ടി വന്ന സ്പാര്‍ട്ടയിലെ കേവലം 300 യോദ്ധാക്കളുടെയും അവരെ നയിച്ച കിംഗ് ലിയോനിഡസിന്റെയും ആവേശം കണക്കിലെടുത്താല്‍ ചിത്രം ഒന്നാംഭാഗത്തിന്റെ നിഴല്‍ മാത്രമാണ്.
ലുക്കിലും അവതരണത്തിലും ആകര്‍ഷണീയത തോന്നിക്കുമെങ്കിലും സെര്‍സെക്‌സ് എന്ന പ്രതിനായക കഥാപാത്രത്തിന് വ്യക്തമായ പ്രാധാന്യം അവകാശപ്പെടാനില്ല. ഇടക്കിടെ വന്നു പോകുന്ന ഒരതിഥി താരത്തിന്റെ വേഷം മാത്രമാണ് ചിത്രത്തില്‍ ഈ പേര്‍ഷ്യന്‍ രാജാവിനുള്ളത്.
അള്‍ട്ടിമീസിയയുടെ ശക്തമായ പേര്‍ഷ്യന്‍ പടയും തെമിസ്റ്റോക്ലസിന്റെ അത്ര ദുര്‍ബലമല്ലാത്ത ഗ്രീക്ക് പടയും തമ്മിലുള്ള യുദ്ധം മാത്രമാണ് പ്രേക്ഷകന് കാഴ്ചയുടെ വിരുന്നൊരുക്കുന്നത്. സെര്‍ജി ഐസന്‍സ്റ്റീന്‍ അടക്കമുള്ളവര്‍ കപ്പല്‍ യുദ്ധങ്ങളും സമുദ്രവും അവതരിപ്പിച്ചിട്ടുണ്ട്. പ്രേക്ഷകര്‍ അതൊക്കെ നന്നായി ആസ്വദിച്ചിട്ടുമുണ്ട്. എന്നാല്‍ കുട്ടികള്‍ സ്വപ്നം കാണുന്ന തലത്തിലേക്ക് ചിത്രത്തിലെ യുദ്ധവും യുദ്ധ തന്ത്രങ്ങളും തരംതാണു പോയോ എന്ന സംശയവും അവശേഷിപ്പിക്കുന്നു. യുദ്ധവും വീര്യവും ആവേശവും അല്‍പ നേരത്തേക്കെങ്കിലും കാഴ്ചക്കാരന്റെ നെഞ്ചിടിപ്പ് വര്‍ധിപ്പിക്കുന്നുണ്ടെങ്കിലും ചിത്രത്തിന്റെ ത്രീഡി ഇഫ്ക്ട് അത്ര ഗംഭീരമായ പ്രതീതിയൊന്നും സൃഷ്ടിക്കുന്നില്ല. ലോഹനിര്‍മിത ആയുധങ്ങള്‍ തീര്‍ക്കുന്ന ശബ്ദ കോലാഹലങ്ങള്‍ മാത്രം ഒന്നാം ഭാഗത്തെ സ്പാര്‍ട്ട രാജാവിന്റെ പത്‌നി ഐക്യ ഗ്രീസിനെ ശക്തമായി എതിര്‍ക്കുന്നുണ്ടെങ്കിലും അവസാന നിമിഷം അരിസ്റ്റോക്ലസിനൊപ്പം പേര്‍ഷ്യന്‍ പടക്കെതിരായ യുദ്ധത്തില്‍ പങ്കെടുക്കുമ്പോള്‍ ചിത്രം പെട്ടെന്ന് അവസാനിക്കുകയാണ്. സെര്‍സെക്‌സ് എന്ന പേര്‍ഷ്യന്‍ ഗോഡ്കിംങ് അവശേഷിച്ച് ചിത്രം അവസാനിക്കുമ്പോള്‍ 300 ന്റെ അടുത്ത ഭാഗത്തിനായി പ്രേക്ഷകര്‍ കാത്തിരിക്കണമെന്ന മുന്നറിയിപ്പായി അതിനെ കാണാം. യോദ്ധാക്കളും യുദ്ധങ്ങളും നിരവധി സിനിമകളില്‍ പ്രമേയമായിട്ടുണ്ട്. അത് പ്രേക്ഷകന് രക്തം തിളക്കാനും കാരണമായിട്ടുണ്ട്. എന്നാല്‍ ചരിത്രത്തില്‍ മാത്രമല്ല, ആനുകാലികമായും ഗ്രീസും പേര്‍ഷ്യന്‍ രാജ്യങ്ങളും തമ്മിലുള്ള വൈരുദ്ധ്യത്തിന്റെ രാഷ്ട്രീയ- സാമൂഹിക വശങ്ങളാണ് ഈ നോമൂറെ ചിത്രം പറയുന്നത്. ഗ്രീസിനെ തോല്‍പ്പിക്കാന്‍ ദൈവത്തിനല്ലാതെ ആര്‍ക്കും കഴിയില്ല എന്ന പേര്‍ഷ്യന്‍ രാജാവിന്റെ അന്ത്യ വചനങ്ങളും അത് ആയുധമാക്കി സ്വയം ദൈവമാകുന്ന സെര്‍സെക്‌സ് എന്ന പേര്‍ഷ്യന്‍ ഭരണാധികാരിയും ഇന്നത്തെ ഗ്രീക്ക് - പേര്‍ഷ്യ രാഷ്ട്രീയം തന്നെയാണ് ചര്‍ച്ച ചെയ്യുന്നത്.
ഹോളിവുഡിന് സുപരിചിതയായ ഇവാ ഗ്രീന്‍ അള്‍ട്ടിമീസിയ എന്ന മുഴു നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ തെമിസ്‌റ്റോക്ലസായി സുള്ളിവര്‍ സ്‌റ്റേപിള്‍ട്ടണും സെര്‍സെക്‌സായി റോഡ്രിഗോ സാന്‍ട്രോയും സ്പാര്‍ട്ട രാഞ്ജിയായി ലെന ഹീഡിയുമാണ് വേഷമിടുന്നത്. സാക് സ്‌നൈഡറുടെ തിരക്കഥയില്‍ ഒരുങ്ങിയ ഈ ത്രീഡി ചിത്രം ബോക്‌സോഫീസില്‍ കലക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുകയാണ്. എന്തായാലും ചലച്ചിത്രം ലോകം കാത്തിരിക്കുകയാണ്. മറ്റൊരു പരമ്പരാഗത ഗ്രീക്ക്- പേര്‍ഷ്യന്‍ യുദ്ധത്തിനായി.

No comments:
Post a Comment